LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
valiyaparambath thaliyil
Brief Description on Grievance:
ownership change
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 4
Updated on 2023-07-06 10:16:06
04.03.23 തിയ്യതിയിൽ ലഭിച്ച കെട്ടിടത്തിന്റെ ജമമാറ്റത്തിനുളള അപേക്ഷയാണ്. ആയത് പരിശോധിച്ചതിൽ 13.03.23 തിയ്യതിയിൽ ക്ലാർക്ക് ഫൈൻ ഈടാക്കി ജമമാറ്റാവുന്നതാണ് എന്ന് റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. തുടർന്ന് ഹെഡ് ക്ലാർക്ക് ഡോക്യുമെന്റ് നമ്പറും, സഞ്ചയ സോഫ്റ്റ് വെയർ പ്രകാതമുളള നമ്പറും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ തിരികെ ക്ലാർക്ക് ലോഗിനിലേക്ക് തിരിച്ചയച്ചിട്ടുളളതാണ്. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം 05.05.23 തിയ്യതിയിൽ കരട് കത്ത് തയ്യാറാക്കി എകൌണ്ടന്റിന് സമർപ്പിച്ച് കാണുന്നു. എകൌണ്ടന്റ് കത്ത് തിരിച്ചയക്കുകയും ആധാര പ്രകാരമുളള അതിർത്തിക്കുളളിൽ തന്നെയാണോ 5/180 കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ ഘട്ടത്തിൽ അദാലത്തിന്റെ പരിഗണനക്ക് എന്ന ആവശ്യത്തിൽ 30.06.23 തിയ്യതിയിൽ ആധാരത്തിൽ കാണിച്ചിരിക്കുന്ന നമ്പറും, അപേക്ഷയിൽ പറഞ്ഞിരിക്കുന്ന നമ്പറും വ്യത്യസ്തമാണെന്ന് ക്ലാർക്ക് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് 30.06.23 തിയ്യതിയിൽ അപാകത സംബന്ധിച്ച് അപേക്ഷകനുളള അറിയിപ്പ് സെക്രട്ടറി അംഗീകരിച്ചതായി കാണുന്നു. മാനുവൽ ഫയൽ പരിശോധിച്ചതിൽ അപാകത ശരിയാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ അപാകത സംബന്ധിച്ച വിവരം മൂന്ന് മാസത്തിന് ശേഷമാണ് അപേക്ഷകയെ അറിയിച്ചിട്ടുളളത് എന്ന് കാണുന്നു. അതും അദാലത്തിന്റെ പരിഗണനക്ക് വന്നതിന് ശേഷം. മേൽ നടപടികൾ ആശാസ്യമല്ലെന്ന് നിരീക്ഷിക്കുന്നു. അപേക്ഷകക്ക് അപാകത സംബന്ധിച്ച് നോട്ടീസ് നൽകി 3 ദിവസത്തിനകം അദാലത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അപേക്ഷ അപാകതകൾ പരിഹരിച്ച് പുന:സമർപ്പിക്കുന്ന മുറക്ക് സേവനം ലഭ്യമാക്കുന്നതിന് നിർദ്ദേശിച്ച് തീരുമാനിച്ചു.
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 5
Updated on 2023-08-01 12:19:29
അപാകതകൾ സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് അപേക്ഷകർക്ക് നൽകുന്നതിനും, പരിഹരിച്ച് ലഭിക്കുന്ന മുറക്ക് തീർപ്പ് കൽപ്പിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി .
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 7
Updated on 2023-08-01 12:22:07
സെക്രട്ടറിയുടെ റിപ്പോർട്ട് അറ്റാച്ച് ചെയ്തിട്ടുണ്ട്.