LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുത്തൻപീടിക വല്ലപ്പുഴ തെങ്കര
Brief Description on Grievance:
കെട്ടിടനമ്പർ ലഭ്യമാകാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-03-14 16:44:46
നവകേരളസദസ്സില്‍ കെട്ടിടനമ്പറുമായി ബന്ധപ്പെട്ടു ശ്രീ. ജാഫര്‍.പി.പി എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ 29.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. 16.11.2021 ല്‍ റഗുലറൈസേഷന് വേണ്ടി ശ്രീ.ജാഫര്‍ .പി.പി, തെങ്കര എന്നവരുടെ അപേക്ഷ ഫ്രണ്ട് ഓഫീസില്‍ ലഭിച്ചു. സങ്കേതത്തിലൂടെ അപേക്ഷ ലഭ്യമാക്കിയിരുന്നില്ല. കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 205 ച.മീ ആയിരുന്നു. ടിയാന്റെ കൈവശ സര്‍ട്ടിഫിക്കറ്റ് പ്രകാരം 539777159 നമ്പര്‍ 25.01.21 പ്രകാരം സ്ഥലം 0.0404 ഹെക്ടര്‍ സ്ഥലം നിലമായിട്ടാണ് കാണുന്നത്. ആയതിനാല്‍ തരം മാറ്റി കൊണ്ടുവരുവാന്‍ വേണ്ടി പരാതിക്കാരന് 19.11.21 ലെ എ1. 3820/21 നമ്പര്‍ കത്ത് പ്രകാരം അപേക്ഷകനെ അറിയിച്ചിരുന്നു. ഫോം 5 പഞ്ചായത്തില്‍ നല്‍കുകയും എന്നാല്‍ 1200 ച.മീ കൂടുതലായത് കൊണ്ട് ഫോം 6 ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആയത് പ്രകാരം ശ്രീ. ജാഫര്‍ 12.01.24 തിയതിക്ക് ഫോം 6 പഞ്ചായത്താഫീസില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒറിജിനല്‍ അപ്പോള്‍ തന്നെ തിരിച്ച് കൊണ്ട് പോവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 12.01.2024 ല്‍ ഫോം 6 ഹാജരാക്കുന്നതിന് ശ്രീ. ജാഫറിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഫോം6 നേരിട്ട് ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റഗുലറൈസേഷന് ചെയ്യുന്നതിന് വേണ്ടി നാളിതുവരെ അപേക്ഷ സങ്കേതം വഴി സമര്‍പ്പിച്ചിട്ടില്ല എന്നും സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ ശ്രീ.ജാഫറിന്റെ കെട്ടിടത്തിന് റഗുലറൈസേഷന് ചെയ്ത് ഒക്യുപന്‍സി ലഭിക്കുവാന്‍ സങ്കേതം വഴി അപേക്ഷ സമര്‍പ്പിക്കുവാന്‍ അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിനും അപേക്ഷ ലഭിക്കുന്ന മുറക്ക് പരിശോധന നടത്തി ഒക്യുപന്‍സി നല്കുവാന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുുന്നതിനും യോഗം തീരുമാനിച്ചു. കെട്ടിടനിര്‍മ്മാണ ചട്ടങ്ങളെക്കുറിച്ച് പൂര്‍ണ്ണമായി അറിയാത്ത ഉടമയെ തെറ്റിദ്ധരിപ്പിച്ച് Wetland ല്‍ പെര്‍മിറ്റ് ഇല്ലാതെ കെട്ടിടം പണിത് completion ന് ആയി നിയമവിരുദ്ധമായി ഫയല്‍ സമര്‍പ്പിച്ച മുഹമ്മദ് നിയാസ് (Licence no. E2050/08/15220/KKD/463/2019 Reg. No) എന്നവര്‍ക്ക് നോട്ടീസ് നല്കി വിശദീകരണം ആവശ്യപ്പെടുവാനും ആയത് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 23
Updated on 2024-04-06 11:36:48
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.