LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആയിലുക്കുന്നേല്, DNRA, A-30 കാരംകൊട്ടുകോമം പേയാട്- 695073
Brief Description on Grievance:
കെട്ടിട നമ്പര് ലഭ്യമായിട്ടില്ലായെന്നത് സംബന്ധിച്ച പരാതി.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 15
Updated on 2024-05-14 17:00:00
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയായ രേഖ എന്ന വ്യക്തി തന്നോട് ടെലിഫോണിൽ അപമര്യാദയായി സംസാരിച്ചുവെന്ന് ഡോക്ടർ. സാബു ഫിലിപ്പ്, പ്രോജക്ട് ഡയറക്ടർ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ പ്രോഗ്രാം, അബുദാബി എന്ന വ്യക്തിയുടെ പരാതിയിന്മേലുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് ഉള്ള 05 /04/ 24 ന് ഹിയറിംഗ് നടത്തുന്നതിനുള്ള അറിയിപ്പ് നൽകുകയും ഇ മെയിൽ മുഖേന ആയത് അയച്ചു നൽകിയിട്ടുള്ളതാണ്. വിദേശത്ത് ജോലിയുള്ള വ്യക്തി ആയതിനാൽ ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സൗകര്യം ഉണ്ടെന്ന് അറിയിച്ചെങ്കിലും അദ്ദേഹമോ പകരക്കാരോ നേരിട്ടോ ഓൺലൈനായോ ഹിയറിംഗിന് ഹാജരാകുകയോ വിവരങ്ങൾ നൽകുകയോ ചെയ്തില്ല. എങ്കിലും വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പഞ്ചായത്തിലെ സ്റ്റാഫ് എന്നിവരോട് പരാതിയുടെ നിജസ്ഥിതി ആരായുകയും ഡോക്ടർ സമർപ്പിച്ച ഫയലിലെ നടപടികളും നൽകേണ്ട സേവനവും സംബന്ധിച്ചും പരിശോധന നടത്തുകയുണ്ടായി .വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ പരാതിയിൽ പറയുന്ന രേഖ എന്ന പേരിൽ ഒരു സ്റ്റാഫ് ജോലി ചെയ്യുന്നില്ല എന്നാൽ ലേഖ .എസ് എന്ന പേരിലുള്ള ഹെഡ് ക്ലാർക്ക് ആണ് അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത് എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നിവ വിപുലീകരിച്ചശേഷംറെഗുലറൈസ് ചെയ്യുന്നതിന് വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും ആയത് ഓവർസീയർപരിശോധനനടത്തി റെഗുലറൈസേഷൻ ഫീസ് ഡിമാൻഡ് ചെയ്തത് അടവാക്കുകയും ചെയ്തു .ഈ കെട്ടിടത്തിന്റെ റെഗുലറായിസ്ഡ് പ്ലാൻ ലഭിക്കുന്നതായി ബന്ധപ്പെട്ടു ഫോണിൽ വിളിച്ചപ്പോൾ ഹെഡ് ക്ലാർക്ക് ശ്രീമതി.ലേഖ. S തന്നോട് ദേഷ്യപ്പെട്ട് പ്രതികരിച്ചുവെന്ന് ഡോക്ടർ സാബു ഫിലിപ്പ് പരാതിപ്പെട്ടിരുന്നു.5 /412 നമ്പർ വാസഗൃഹത്തിൻ്റെ വിസ്തീർണ്ണംവർദ്ധിപ്പിച്ചശേഷം നിർമ്മാണ പ്രവർത്തനങ്ങൾ റെഗുലറൈസ്ചെയ്യുന്നതിനുള്ള അപേക്ഷ 5 /10/ 23 ന് സമർപ്പിക്കുകയും അപാകതകൾ പരിഹരിച്ച ശേഷം 2023 നവംബർ മാസത്തിൽ ഓവർസിയർ സൈറ്റ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ളലൈസേഷൻ ഫീസ് അടവാക്കുന്നതിന് വീടിനു സമീപത്തുള്ള ഒരു വ്യക്തിയെ ചുമതലപ്പെടുത്തുകയും തുടർന്ന്റെഗുലറൈസ്ഡ് പ്ലാൻ ലഭിക്കുന്നതിന് പഞ്ചായത്ത് ഓഫീസിലെ ഫോണിൽ 17 /01 /2024 ന് വിളിക്കുകയുണ്ടായി. ഫോൺ എടുത്ത ശ്രീമതി.ലേഖ തന്നോട് വളരെ ദേഷ്യപ്പെട്ട് മറുപടി നൽകിയെന്ന ആരോപണത്തിൻ്റെ നിജസ്ഥിതി ആരാഞ്ഞതിൽ താൻ വ്യക്തമായ മറുപടി ആണ് നൽകിയെന്നും വളരെ മാന്യതയോടെയാണ് മറുപടി പറഞ്ഞതൊന്നും അറിയിക്കുകയുണ്ടായി. ഈ ഫയലുമായി ബന്ധപ്പെട്ട് മറ്റൊരു സ്ത്രീയാണ് സ്ഥിരമായി വിളിച്ചിരുന്നതെന്നും അവർക്ക് ഫയൽ നമ്പരോ മറ്റു വിവരങ്ങളോ ഒന്നും അറിയില്ലായിരുന്നു എന്നും ഇനിഫോണിലൂടെ വിളിക്കുമ്പോൾ ഫയൽ വിവരങ്ങൾ നൽകുന്നതിന് അവർക്ക് ഫയൽ നമ്പരും ,മറ്റും നൽകിയിരുന്നതായും അറിയിച്ചു.എങ്കിലും അവർ അതനുസരിച്ച് വിളിക്കാറില്ലായിരുന്നുവെന്ന് ശ്രീമതി.ലേഖ S ഡോക്ടർ' .സാബു ഫിലിപ്പിന് മറുപടി പറഞ്ഞിട്ടുള്ളതായി അറിയിച്ചു .കൂടാതെ നിങ്ങൾ നേരിട്ട് വരാത്തതെന്തെന്ന് ചോദിച്ചതായി പറഞ്ഞു .ഇത്തരത്തിൽ നിങ്ങൾ എന്ന് ഡോക്ടർ .സാബു ഫിലിപ്പിനെ അഭിസംബോധന ചെയ്തത്അദ്ദേഹത്തിന് ഇഷ്ടപ്പെടാതെ വരികയും തന്നെ നിങ്ങൾ എന്ന് വിളിക്കുന്നതിന് താങ്കൾക്ക് ആരാണ് അനുവാദംതന്നത് എന്നും പറഞ്ഞു ക്ഷോഭിച്ചതായും ശ്രീമതി. ലേഖ. S അറിയിച്ചു.തുടർന്ന് കുറച്ചു ദിവസത്തിനു ശേഷം ഡോക്ടർ .സാബു ഫിലിപ്പ് നേരിട്ട്പഞ്ചായത്തിലെത്തുകയും 17/01/ 2024 ന് നിങ്ങൾ എന്ന് വിളിച്ചത് മോശമായിപ്പോയി എന്ന് പറയുകയും ശ്രീമതി. ലേഖ S ൻ്റെ അനുവാദമില്ലാതെവീഡിയോ എടുത്തതായി ലേഖയും മറ്റ് ജീവനക്കാരും അറിയിക്കുകയുണ്ടായി. ചോദിച്ച കാര്യങ്ങൾക്ക് ഉത്തരവാദിത്തമില്ലാതെ മറുപടി പറഞ്ഞു എന്നത് ശരിയല്ല എന്ന് ശ്രീമതി . ലേഖ അറിയിക്കുകയുണ്ടായി. ഡോക്ടർ .സാബു ഫിലിപ്പ് 05/10/2023 ന് സമർപ്പിച്ച അപേക്ഷ രേഖകളുടെ അഭാവം കൊണ്ടുംഅദ്ദേഹം നാട്ടിലില്ലാത്തതിനാൽ ശരിയായ ഫോളോ അപ് ഇല്ലാതിരുന്നത് കൊണ്ടും ഫയലിലെ അപാകതകൾ പരിഹരിക്കപ്പെടുന്നതിലുണ്ടായ കാലതാമസവും ഫയൽ പ്രോസസ്സിംഗിൽ തടസ്സങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും പഞ്ചായത്ത് ക്ലാർക്ക്, സെക്രട്ടറി വരെയുള്ളവരെയും എൻജിനീയറിങ് വിംഗിലെ ഓവർസിയറും അസി. എഞ്ചിനീയറും യഥാസമയം ഫയലിൻമേൽനടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ അപേക്ഷകന് ഇത്തരത്തിൽ പഞ്ചായത്തിൽ നിരന്തരം വിളിച്ചു ഫയൽ നീക്കം ത്വരിതപ്പെടുത്തുന്നതിനുള്ള നിരന്തര നടപടി സ്വീകരിക്കേണ്ടി വരില്ലായിരുന്നു. ആയത് സ്വാഭാവികമായും അപേക്ഷകൻ്റെ ഭാഗത്തുനിന്നും പ്രതിഷേധസ്വരം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. അപേക്ഷകൻ തനിക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭിക്കാതെ വരുമ്പോൾ നിരന്തരം പഞ്ചായത്തിൽ വിളിക്കുകയും മറ്റൊരാളുടെ അയക്കുകയും ചെയ്തിരിക്കുന്നു. ചുമതലപ്പെടുത്തിയ ആളിന് കാര്യങ്ങൾ വ്യക്തമായി പറയുന്നതിന് സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. പഞ്ചായത്തിൽ നിന്നും സേവനം വൈകുന്ന അവസ്ഥയിൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ കൂടുതൽ സംയോജനം പാലിക്കുകയും അപേക്ഷകന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുമാണ് . ശ്രീമതി. ലേഖ. S നോടു ഫോണിലും നേരിട്ടും വാഗ്വാദത്തിൽ ഏർപ്പെട്ട ശേഷം വീഡിയോ എടുക്കുകയും അതിന് ശേഷം പരാതി നൽകിയതു മായ ഡോക്ടർ 'സാബു ഫിലിപ്പിന്റെ നടപടി ശരിയായില്ല. എങ്കിലും പരാതിപ്പെടാനുള്ള അവകാശങ്ങൾ അദ്ദേഹത്തിനുണ്ട്. മാത്രമല്ല 'അദ്ദേഹം ഇത്തരത്തിൽ പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടാക്കാതിരിക്കേണ്ടത് ഏതൊരു പഞ്ചായത്ത് ജീവനക്കാരൻ്റെയും ചുമതലയാണ്. മേലുദ്ധരിച്ച സാഹചര്യങ്ങളിൽ എല്ലാ അപേക്ഷകളിലുംസമയബന്ധിതമായി നടപടികൾ സ്വീകരിച്ച് പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുന്നതിന് അദാലത്ത് ഉപസമിതി ശുപാർശ ചെയ്തു. അപ്രകാരം തന്നെ പൊതു ജനങ്ങളോട് കൂടുതൽ സംയമനത്തോടെ പെരുമാറുന്നതിന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ IVO നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട് .കൂടാതെ അപേക്ഷകന് സേവനം ലഭിച്ചിട്ടുള്ളതിനാലും പരാതിക്കാരൻ ഹിയറിംഗിൽ പങ്കെടുക്കുകയോ ബന്ധപ്പെട്ട മെയിലിന് മറുപടി നൽകുകയോ തൻ്റെ അസൗകര്യത്തിൽ മറ്റാരെയും ചുമതലപ്പെടുത്താതുമായ സാഹചര്യത്തിൽ ഫയലിലെ തുടർനടപടി അവസാനിപ്പിക്കാവുന്നതാണ്.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 22
Updated on 2024-05-22 16:44:32
അപേക്ഷകളിന്മേൽ സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും സ്റ്റാഫിനും നേരിട്ട് നിർദ്ദേശം നൽകി. അപ്രകാരം തന്നെ പൊതുജനങ്ങളുമായി ഇടപെടുന്ന സാഹചര്യത്തിൽ കൂടുതൽ സംയമനത്തോടും സേവന സന്നദ്ധതയോടും പെരുമാറണമെന്ന് ഹെഡ് ക്ലാർക്ക് ശ്രീമതി. ലേഖ ക്ക് നിർദ്ദേശം നൽകി. അപേക്ഷയിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.