LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kottattukulambil, cheerakuzhi, pazhayannur - 680587
Brief Description on Grievance:
സർ, ബേബി കെ എന്ന ഞാൻ ബോധിപ്പിക്കുന്ന പരാതി. എന്റെ കൈവശമുള്ള പഴയന്നൂർ പഞ്ചായത്തിൽ, വടക്കേതറ വില്ലേജിൽ 417/1 എന്ന സർവ്വേ നമ്പറിൽ സ്ഥിതി ചെയ്യുന്ന 14.36 ആർ സ്ഥലത്തിനു ബിൽഡിംഗ് പെർമിറ്റ് ലഭിച്ചിട്ടുണ്ട് (A1-BA(67436)/2023). ബിൽഡിംഗ് പെർമിറ്റ് അപേക്ഷയുടെ ഒപ്പം തന്നെ 26/12/2022 ഇൽ ഡെവലപ്പ്മെന്റ് പെർമിറ്റിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് (400686/BPDI 01/GPO/2022/5346). പഞ്ചായത്ത് ഡെവലപ്പ്മെന്റ് പെർമിറ്റ് ഇതുവരെ അനുവദിചിട്ടില്ല. കാരണം ചോദിച്ചപ്പോൾ 10 പ്ലോട്ടിനു താഴെ ആണെങ്കിൽ പഞ്ചായത്ത് പെർമിറ്റിന്റെ ആവശ്യം ഇല്ല എന്നാണ് പറഞ്ഞത്. പ്ലോട്ട് ഡെവലപ്പ്മെന്റിനോട് അനുബന്ധിച്ചു കുറച്ചു മണ്ണ് നീക്കം ചെയ്യേണ്ടതായിട്ടുണ്ട് അതിനായി ജിയോളജി ഡിപ്പാർട്മെന്റിനെ സമീപിച്ചപ്പോൾ ഡെവലപ്പ്മെന്റ് പെർമിറ്റ് ആവശ്യമുള്ളതായി മനസിലാക്കാൻ സാധിച്ചു പക്ഷെ പഞ്ചായത്ത് സെക്രട്ടറി ഡെവലപ്പ്മെന്റ് സർട്ടിഫിക്കറ്റ് പല കാരണങ്ങൾ പറഞ്ഞു തരുന്നില്ല. ഇതേ സംബന്ധിച്ചു 22/05/2023 ന് ഹൈ കോടതിയിൽ writ pettition (WP(C) NO 8647 OF 2023) സമർപ്പിച്ചു അനുകൂല വിധി പകർപ്പ് aast സെക്രട്ടറി യെ ഏൽപ്പിച്ചതുമാണ്. എന്നിട്ടും ഇതുവരെ എനിക്ക് അനുകൂലമായ നിലപാട് പഞ്ചായത് സെക്രട്ടറി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത് ഒരു കുന്നും പ്രദേശമോ, ചെരിവ് പ്രദേശമോ അല്ല. ഇത് പഴയന്നൂർ രജിസ്റ്റർ ഓഫീസിനു അടുത്താണ് മേൽ പറഞ്ഞ സ്ഥലം. മേല്പറഞ്ഞ പരാതി സ്വീകരിച്ചു നിലവിലുള്ള തടസങ്ങൾ പരിഹരിച്ചു തരാൻ വിനയപൂർവം അപേക്ഷിച്ചുകൊള്ളുന്നു
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 4
Updated on 2023-07-11 15:35:12
ശ്രീമതി ബേബി D /o ഗോവിന്ദനെഴുത്തച്ഛൻ എന്നവരുടെ പരാതി യോഗം പരിശോദിച്ചു. പരാതി വന്ന ഡാഷ്ബോർഡിൽ പുന്നയൂർ പഞ്ചായത്ത് എന്നാണ് കാണിച്ചിരിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിലേതാണെന്ന് പരാതിക്കാരിയെ വിളിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞു. പരാതിക്കാരി ആയത് അപേക്ഷ സമർപ്പിച്ചപ്പോൾ പഴയന്നൂർ എന്നതിനു പകരം പുന്നയൂർ എന്ന് തെറ്റായി എഴുതിയതാണെന്നും വീണ്ടും ആയത് പഴയന്നൂർ പഞ്ചായത്തിലേക്ക് തന്നെ അയക്കുമെന്നും പരാതിക്കാരി പറഞ്ഞു. തെറ്റി അയച്ച പരാതി ഇതിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കി തീരുമാനിച്ചു
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 5
Updated on 2023-10-27 12:43:04
Closed being missent