LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചരുവിള വീട്, അഴൂർ, അഴൂർ പി. ഒ
Brief Description on Grievance:
സാർ, എന്റെ മകൾ S. ദേവികൃഷ്ണ(കേന്ദ്രീയ വിദ്യാലയത്തിൽ )+2വിന് പഠിക്കുന്നു. പോത്തൻകോട് ബ്ലോക്കിൽ നിന്നും പഠനമുറി ധന സഹായമായ ₹2,00000അനുവദിക്കുകയും, ഒന്നാമത്തെ ഗഡുവായ ₹50,000ലഭിച്ചതിൽ ഒന്നാം ഘട്ട നിർമ്മാണത്തിന്റെ മൂല്യ നിർണ്ണയ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു എന്നാൽ ഒരു മാസം വരെ സമയമുണ്ടെന്നു പറഞ്ഞു വൈകിപ്പിക്കുകയും,പഞ്ചായത്ത് ഭരണ സമിതി ഇടപെട്ടു സർട്ടിഫിക്കറ്റ് നൽകിയതിൽ ഓവർസിയർ Note -Railway boundary ൽ നിന്നും30m അകലത്തിലാണ് നിർമ്മിതി ആയതിനാൽ റെയിൽവേ യുടെ Noc ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് എന്ന് എഴുതി ചേർത്തിട്ടുള്ളത് തിരുത്തണമെന്നും ആയത് പഞ്ചായത്ത് ഭരണ സമിതി ഇടപെടുകയും പുതിയ വീട് നിർമ്മാണത്തിന് മാത്രമേ റെയിൽവേയുടെ Noc ആവശ്യമുള്ളുവെന്ന് പറഞ്ഞിട്ടും ഓവർസിയർ എഴുതി ചേർക്കുകയായിരുന്നു. വീട്ടുനമ്പർ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുമുണ്ട്. 2023-ൽ വസ്തുവും വീടും ഞാൻ വിലയാധാരം വാങ്ങിയിട്ടുള്ളതും, ഒരു വൃദ്ധ മാതാവ് താമസമുണ്ടായിരുന്ന വീടുമായിരുന്നു. ആധാരം രജിസ്റ്റർ ചെയ്യുന്നതിന്റെ അന്ന് വീട്ടു സാമഗ്രികൾ എന്റെയും സാന്നിധ്യത്തിൽ മാറ്റുന്നത് ബോധ്യമായതിനു ശേഷമാണ് ആധാരം പതിയുന്നതും. രണ്ടാമത്തെ ഗഡുവായ ₹75,000ലഭിച്ചതിന്റെ മൂല്യ നിർണ്ണയ സർട്ടിഫിക്കറ്റിന് 24-1-2024ൽ അപേക്ഷ സമർപ്പിക്കുകയും ഇതുവരെയും നിർമ്മാണ പരിശോധനക്കായി ഓവർസിയർ വന്നിട്ടില്ല. മൂല്യ നിർണ്ണയ സർട്ടിഫിക്കറ്റ് ൽ Note -എഴുതി ചേർത്തതിനാൽ മൂന്നാമത്തെ ഗഡു അനുവദിക്കാൻ കഴിയില്ലായെന്ന് SCDO അറിയിച്ചു. ആയതിനാൽ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് ൽ note എഴുതി ചേർക്കുകയും എന്നിൽ നിന്നും ഒപ്പിട്ടു വാങ്ങുകയും ചെയ്തു. ആയത് തിരുത്തുകയും, മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി സമക്ഷത്തു നിന്നും ഉത്തരവുണ്ടാകണമെന്നും, നിയമ നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു എന്ന് S. ലേഖ 9-2-2024 അഴൂർ
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-03-04 14:56:40
കുമാരി എസ്.ദേവികൃഷ്ണയ്ക്ക് പോത്തന്‍കോട് പട്ടികജാതി വികസന ഓഫീസില്‍ നിന്നും പഠനമുറിക്കുള്ള ധനസഹായം ലഭിക്കുന്നതിനുള്ള 1,70,866/- രൂപയുടെ അവസാനഘട്ടത്തിലുള്ള കെട്ടിട നിര്‍മ്മാണ മൂല്യനിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് 28/02/2024-ന് അനുവദിച്ചിട്ടുള്ളതായി അഴൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. എസ്റ്റിമേറ്റ് പ്രകാരമുള്ള 100 സ്ക്വയര്‍ ഫീറ്റ് നിര്‍മ്മിക്കുന്നതിനുള്ള പഠന മുറിക്ക് പകരം 84 സ്ക്വയര്‍ ഫീറ്റുള്ള പഠനമുറി നിര്‍മ്മിച്ചതിനാലാണ് 1,70,866/- രൂപയ്ക്കുള്ള മൂല്യനിര്‍ണ്ണയ സാക്ഷ്യപത്രം നല്‍കിയിട്ടുള്ളത് എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. മൂല്യനിര്‍ണ്ണയ സാക്ഷ്യപത്രം ഹാജരാക്കുന്ന മുറയ്ക്ക് ധനസഹായം അനുവദിക്കുന്നതാണെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചിട്ടുള്ളതായി കണ്‍വീനര്‍ യോഗത്തില്‍ അറിയിച്ചു. മേ്ല് സാഹചര്യത്തില്‍ ടി പരാതി തീര്‍പ്പാക്കുന്നതിന് 29/02/2024-ലെ യോഗത്തില്‍ തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-04-09 18:14:52
As per the Valuation Certificate received from the Assistant Engineer ,Azoor Gramapanchayat for Rs 1,70,866/- final instalment of Rs 45,866/- has been credicted to the account of the beneficiary on 26/03/2024 from the office of SCDO,Pothencode Block Panchayat.Hence the complaint has been resolved.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-04-09 18:17:14
The complaint has been resolved in favour of the complainant.Hence the application is hereby closed.