LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
IX,633 Salamiya estate Vandiperiyar
Brief Description on Grievance:
ബഹുമാനപ്പെട്ട സാർ ഞാൻ പി എസ് മുഹമ്മദാലി ജിന്ന വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് താമസം. എൻറെ പേരിലുള്ള രണ്ട് വീട്ട് നമ്പർ പഴയ ആറാം വാർഡിൽ 875 നമ്പരും 879 നമ്പരും 2014 വരെ ഞാൻ കരമടച്ചിട്ടുള്ളതാകുന്നു. കഴിഞ്ഞദിവസം പഞ്ചായത്തിൽ വന്ന് മുൻവർഷങ്ങളിലെ പെൻഡിങ് ആയിട്ടുള്ള ടാക്സ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ സിസ്റ്റത്തിൽ അങ്ങനെ ഒരു നമ്പർ രേഖപ്പെടുത്തിയത് ആയിട്ട് കാണാൻ .സാധിക്കുന്നില്ലെന്ന് അറിയാൻ സാധിച്ചു. ആയതിനാൽ എനിക്ക് ടാക്സ് അടയ്ക്കുവാൻ സാധിച്ചില്ല. ഈ രണ്ടു കെട്ടിടവും നിലവിലുള്ളതും ഉപയോഗത്തിലുള്ളതും ആകുന്നു. ആയതിനാൽ തുടർന്നും എനിക്ക് ടാക്സ് അടയ്ക്കുന്നതിനുള്ള സൗകര്യം ചെയ്തു തരണമെന്ന് അതിനു വേണ്ട നടപടികൾ എടുക്കണം എന്നും അഭ്യർത്ഥിക്കുന്നു. മുൻവർഷത്തെ കരമടച്ച റസീറ്റ് ഇതിനോട അറ്റാച്ച് ചെയ്യുന്നു.
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 13:27:54
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആയത് ലഭ്യമായതിനുശേഷം പരാതി അടുത്ത സമിതിയില്‍ പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-24 15:43:58
പി.എസ്. മുഹമ്മദലി ജിന്ന എന്നയാള്‍ക്ക് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ പഴയ 6-ാം വാര്‍ഡില്‍ 875, 879 എന്നിങ്ങനെ രണ്ട് കെട്ടിടനമ്പര്‍ ഉണ്ടായിരുന്നതും 2013 - 2014 വരെ കെട്ടിട നികുതി അടച്ചിരുന്നതായും എന്നാല്‍ 2024 ഫെബ്രുവരി മാസം കുടിശിക ഉള്‍പ്പെടെയുള്ള കെട്ടിട നികുതി അടയ്ക്കാന്‍ പഞ്ചായത്തില്‍ ചെന്നപ്പോള്‍ മേല്‍ രണ്ട് കെട്ടിടനമ്പരുകള് സഞ്ചയ സോഫ്റ്റ് വെയറില്‍ ഇല്ലായെന്നും അതുകൊണ്ട് ടാക്സ് അടയ്ക്കാന്‍ കഴിഞ്ഞില്ല എന്നും ഈ രണ്ട് കെട്ടിടവും നിലവില്‍ ഉള്ളതും ഉപയോഗിക്കുന്നതുമാണ് എന്നും അതുകൊണ്ട് ഈ കെട്ടിടത്തിന് ടാക്സ് അടയ്ക്കുന്നതിനുള്ള സൌകര്യം ചെയ്തുതരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പരാതിയോടൊപ്പം ടിയാന് 2013-14 വര്‍ഷം വരെ 6/875, 879 എന്നീ കെട്ടിടങ്ങളുടെ നികുതി അടച്ച രസീതും ഉള്ളടക്കം ചെയ്തിട്ടുള്ളതാണ്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ സഞ്ചയ സോഫ്റ്റ് വെയര്‍ പരിശോധിച്ചതില്‍ പഴയ 6-ാം വാര്‍ഡില്‍ 875,879 എന്നിങ്ങനെ കെട്ടിട നമ്പര്‍ ഉള്ളതായി കാണുന്നില്ല എന്നും പഴയ അസസ്സ്മെന്റ് രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചതിലും ഈ കെട്ടിടങ്ങള്‍ കാണുന്നില്ല എന്നും പ്യൂരിഫിക്കേഷന്‍ ഓപ്പണ്‍ ചെയ്ത സാഹചര്യത്തില്‍ രേഖകളും സ്ഥലവും പരിശോധിച്ച് നമ്പര്‍ നല്‍കുന്നതിന് അടിയന്തിരമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും റപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. തീരുമാനം മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ പരാതിക്കാരന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ പഴയ 6-ാം വാര്‍ഡില്‍ 875, 879 എന്നിങ്ങനെ രണ്ട് കെട്ടിടങ്ങള്‍ ഉണ്ടായിരുന്നതായും 6/875 എന്ന കെട്ടിടത്തിന്റെ നികുതി 2013 -14 വര്‍ഷം 40/- രൂപ ആയിരുന്നത് രസീത് നമ്പര്‍ 4719346 പ്രകാരം 29.03.2014 –ല്‍ അടച്ചിട്ടുള്ളതായും 6/879 എന്ന കെട്ടിടത്തിന്റെ നികുതി 2013-14 വര്‍ഷം 40/- രൂപ ആയിരുന്നത് രസീത് നമ്പര്‍ 4719347 പ്രകാരം 29.03.2014 –ല്‍ അടച്ചിട്ടുള്ളതായും പരാതിക്കാരന് ഹാജരാക്കിയ രസീത് പ്രകാരം ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ നിലവില്‍ സഞ്ചയ സോഫ്റ്റ് വെയറില്‍ തെറ്റുകള്‍ തിരുത്തുന്നതിനുള്ള സൌകര്യം ഉണ്ട് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ സ്ഥലപരിശോധന നടത്തിയും രേഖകള്‍ പരിശോധിച്ചും പരാതിക്കാരന്റെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 23
Updated on 2024-03-07 16:07:36