LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALLARAKKAL HOUSE THANNIYAM 680565
Brief Description on Grievance:
As per GO MS NO 107/2023/LSGD order permit fees which is submitted before 09/04/2033 by online (sanketham) is considered as old fees there for our file is submitted through online is on january 6th 2023, and buy offline file is submitted on the panchayat is on Aug 15th due to the owner is in outside the country.The permit fees is sheduled as per new order by the panchayat commity as per their self making rule.so please considered the issue and kindly grand the fees of old one
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 22
Updated on 2024-03-26 12:28:43
Resolution No. 7 dt. 24-02-2024 Decided to collect report from Panchayat Secretary and IKM district coordinator at first. After that to conduct hearing the applicant Sri. Usman.
Escalated made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 23
Updated on 2024-08-21 07:25:56
Resolution No. 1 dt. 09-07-2024 സംസ്ഥാനത്ത് കെട്ടിടനിർമ്മാണ പെർമിറ്റുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ഈടാക്കുന്ന പെർമിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തില്‍ 31-03-2023 ലെ സ.ഉ.(കൈ)നം. 85/2023/തസ്വഭവ ഉത്തരവ് പ്രകാരം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 09-04-2023 വരെ ഓണ്‍ലൈനായോ ഓഫ് ലൈനായോ സമർപ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ നിരക്ക് ബാധകമായിരിക്കുമെന്ന് വ്യക്തത വരുത്തി 06-05-2023 ലെ G.O.(MS)No.107/2023/LSGD പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. പരാതിക്കാരനായ ശ്രീ. ഉസ്മാന് കല്ലറക്കല്‍ 15-05-2023 തീയതിയാണ് ഓഫീസില്‍ അപേക്ഷ സമർപ്പിച്ചതെങ്കിലും സങ്കേതം സോഫ്റ്റ് വെയർ മുഖേന 06-01-2023 തീയതി ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമർപ്പിച്ചുവെന്നും പഴയ നിരക്കിലുള്ള പെർമിറ്റ് ഫീസ് ഈടാക്കണമെന്നുമാണ് അപേക്ഷകന്റെ ആവശ്യം. ശ്രീ. ഉസ്മാന്റെ അപേക്ഷ ഓണ്‍ലൈനായും ഓഫ് ലൈനായും പഞ്ചായത്തില്‍ ലഭിച്ചിട്ടുള്ളത് 15-05-2023 നാണെന്നും പഴയനിരക്ക് പറ്റില്ലെന്നും നിലവിലെ പെർമിറ്റ് ഫീസായ 68280 രൂപ അടക്കണമെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി അപേക്ഷകന് നല്കിയ 02-08-23, 03-11-23 തീയതിയിലെ മറുപടികളില്‍ അറിയിച്ചിട്ടുള്ളത്. ബഹു. ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെ നിർദ്ദേശം ലഭിച്ച ശേഷം മാത്രമാണ് പരാതിക്കാരനെ 11-01-2024 ന് ഹിയറിംഗ് നടത്താനുള്ള അറിയിപ്പ് പഞ്ചായത്തില്‍ നിന്നും 27-12-2023 തീയതി നല്‍കിയിട്ടുള്ളത്. എന്നാല്‍ 10-06-2024 തീയതി ഇന്റേണല്‍ വിജിലന്‍സ് ഓഫീസർ നടത്തിയ പരിശോധനയില്‍ 11-01-24 ലെ പഞ്ചായത്ത് ഹിയറിംഗ് മിനിട്ട്സ്, തീരുമാനം ഹാജരാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞില്ല. സങ്കേതം സോഫ്റ്റ് വെയർ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിച്ച തീയതിയും ആയത് പഞ്ചായത്ത് ലോഗിനില്‍ ലഭ്യമായ തീയതിയും അപേക്ഷാ ഫീസ് അടവാക്കുന്നതിന് സങ്കേതം സോഫ്റ്റ് വെയറിലെ ക്രമീകരണവും സംബന്ധിച്ച് അറിയുന്നതിന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസർ കാര്യാലയത്തില്‍ നിന്നും 26-03-2024 തീയതി ഐ.കെ.എം. ജില്ലാ കോർഡിനേറ്റർക്ക് ഇ.മെയില്‍ ചെയ്യുകയും തുടർന്ന് നിർദ്ദേശാനുസരണം ഐ.കെ.എം. സ്റ്റേറ്റ് കണ്‍ട്രോളർക്കും ഇ.മെയില്‍ ചെയ്തെങ്കിലും മറുപടി ലഭിച്ചിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി 22-03-2024 തീയതി ലഭ്യമാക്കിയ മറുപടി റിപ്പോർട്ടില്‍ KPBR ചട്ടം 4C പ്രകാരം അനുമതി അപേക്ഷയും പ്ലാനുകളും ഉടമസ്ഥാവകാശ രേഖകളും പട്ടിക 1 ല്‍ നിർദ്ദേശിച്ചിരിക്കുന്ന അപേക്ഷ ഫീസ് സഹിതം നേരിട്ടോ ഇ-ഫയലിംഗ് ആയോ പെർമിറ്റ് ലഭിക്കുന്നതിനായി സമർപ്പിക്കാവുന്നതാണെന്നും 15-05-2023 നാണ് അപേക്ഷ ഫീസ് അടച്ചതെന്നും സങ്കേതം വഴി 06-01-2023 തീയതി അപേക്ഷ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചതിന്റെ തെളിവുകള്‍ ലഭ്യമല്ലെന്നുമാണ് സെക്രട്ടറിയുടെ റിപ്പോർട്ടില്‍ പറയുന്നത്. മേല്‍ വിഷയം സംബന്ധമായി പഞ്ചായത്തിലെ ഫയലും രേഖകളും പരിശോധിക്കുന്നതിനും അപേക്ഷകനെ ഹിയറിംഗ് നടത്തുന്നതിനും 10-06-2024 തീയതി പഞ്ചായത്ത് ഓഫീസില്‍ ചെന്നു. പഞ്ചായത്ത് സെക്രട്ടറി ലീവിലായിരുന്നതിനാല്‍ ജൂനിയർ സൂപ്രണ്ട് ശ്രീ. ജോസ് കെ.എസ്. എന്നവരാണ് പങ്കെടുത്തത്. ശ്രീ. ഉസ്മാന് വേണ്ടി ശ്രീ. ശരത് ബാബു എന്നവരാണ് ഹിയറിംഗില്‍ പങ്കെടുത്തത്. 06-01-2023 ന് സങ്കേതം വഴി ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും അപേക്ഷകന് വിദേശത്തായതിനാലാണ് ഒപ്പിട്ട് ഹാർഡ്കോപ്പി സമർപ്പിക്കാന്‍ വൈകിയതെന്നും ബോധിപ്പിച്ചു. സങ്കേതം സോഫ്റ്റ് വെയറില്‍ അപേക്ഷാഫീസ് അടക്കാന്‍ ഓണ്‍ലൈനായോ ഫിസിക്കല്‍ അപേക്ഷയോടൊപ്പമോ എന്നീ രണ്ട് ഓപ്ഷന് ഉണ്ടായിരുന്നുവെന്നും താന്ന്യം പഞ്ചായത്തില്‍ തുടർന്നുവരുന്ന രീതിയനുസരിച്ചാണ് ഇ-പേ ഓപ്ഷന് എടുക്കാതിരുന്നതെന്നും ബോധിപ്പിച്ചു. പഞ്ചായത്തിനോട് അപേക്ഷിച്ചിട്ടും പഴയനിരക്കിന് സെക്രട്ടറി തയ്യാറാകാത്തതിനാല്‍ ജെ.ഡി. ഓഫീസില്‍ പരാതി നല്‍കിയെന്നും ഓഡിറ്റ് ഒബ്ജക്ഷന്റെ ആശങ്കയുണ്ടെങ്കില്‍ ഒഴിവാക്കാന്‍ അഫിഡവിറ്റ് വാങ്ങി പഴയഫീസ് ഈടാക്കാന്‍ ജെ.ഡി. ഓഫീസില്‍ നിന്ന് നിർദ്ദേശം നല്‍കിയെങ്കിലും ആയതിനും സെക്രട്ടറി തയ്യാറായില്ലെന്നും ബോധിപ്പിച്ചു. സങ്കേതം വഴി 06-01-2023 തീയതി അപേക്ഷ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചതിന്റെ തെളിവുകള്‍ ലഭ്യമല്ലെന്ന സെക്രട്ടറിയുടെ മറുപടി ശരിയല്ലെന്ന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസർ നടത്തിയ പരിശോധനയില്‍ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. 08507610123001895841 നമ്പറായി ഐ.കെ.എം. സങ്കേതത്തിന്റെ ഇ-ഫയല്‍ രസീത് അപേക്ഷകന് ഹാജരാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് അടവാക്കിയിട്ടില്ലെങ്കിലും സങ്കേതത്തില്‍ ടി ഓണ്‍ലൈന്‍ അപേക്ഷ 06-01-2023, 10.53 എ.എം. ന് സ്വീകരിച്ചിട്ടുള്ളതും ടി അപേക്ഷയുടെ സർട്ടിഫൈഡ് കോപ്പി താന്ന്യം പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കണമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. സങ്കേതം പോർട്ടലിന്റെ പഞ്ചായത്ത് ലോഗിന്‍ ഇന്‍ബോക്സില്‍ 06-01-2023 തീയതി മുതല്‍ ടി അപേക്ഷ ലഭ്യവുമാണ്. ഇന്‍ബോക്സില്‍ വരുന്ന അപേക്ഷകളില്‍ അപേക്ഷാ ഫീസ് അടച്ചവയാണ് പ്രോസസിംഗ് ചെയ്യാറുള്ളൂവെന്നാണ് പഞ്ചായത്ത് അറിയിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷ ഫീസ് അടവാക്കിയിട്ടില്ലെങ്കിലും പഞ്ചായത്ത് ലോഗിനില്‍ ലഭ്യമായിരിക്കെ ആയത് പ്രോസസ് ചെയ്യാന്‍ അപേക്ഷകന് ഓഫീസില്‍ നേരിട്ട് വരുന്നത് വരെ കാത്തിരുന്ന നടപടിയില്‍ പഞ്ചായത്തിന് അപാകത വന്നിട്ടുള്ളത്. ഇന്‍ബോക്സില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ ഫീസ് അടവാക്കാന്‍ ബന്ധപ്പെട്ട അപേക്ഷകരെ അറിയിക്കേണ്ടത് പഞ്ചായത്തിന് ഉത്തരവാദിത്വമുണ്ട്. അപ്രകാരം ചെയ്തിരുന്നുവെങ്കില്‍ സർക്കാർ ഉത്തരവിന്റെ ആനുകൂല്യം അപേക്ഷകന് ലഭിക്കുമായിരുന്നു. അപേക്ഷാ ഫീസ് ഇല്ലാതെ സങ്കേതം സോഫ്റ്റ് വെയറില്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ സ്വീകരിക്കപ്പെടുന്നതില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആയത് ചെയ്യേണ്ടത് ഐ.കെ.എം. ആണ്. ഓണ്‍ലൈന്‍ അപേക്ഷിച്ച ശേഷം 4 മാസങ്ങള്‍ക്കു ശേഷമാണ് അപേക്ഷകന് ഫീസ് അടച്ച് സർട്ടിഫൈഡ് കോപ്പി നല്കാന് പഞ്ചായത്തിനെ സമീപിക്കുന്നത്. വിദേശത്തായിരുന്നതിനാലാണ് ഇത്രയും കാലതാമസം വന്നതെന്ന് അപേക്ഷകന് പറയുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷ സങ്കേതത്തില്‍ സ്വീകരിച്ചതിനാല്‍ G.O.(MS)No.107/2023/LSGD ഉത്തരവ് പ്രകാരം അപേക്ഷകന് പഴയനിരക്കില്‍ പെർമിറ്റ് ഫീസിന് അർഹതയുള്ളതായി കാണുന്നു. എന്നാല്‍ അപേക്ഷാഫീസ് 09-04-2023 തീയതിക്ക് മുമ്പ് അടവാക്കാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണെന്ന് അദാലത്ത് കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടതിന്റെയടിസ്ഥാനത്തില് വ്യക്തത വരുത്തുന്നതിലേക്ക് പെർമനന്റ് അദാലത്ത് ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്തു തീരുമാനിച്ചു.
Attachment - Sub District Escalated: