LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parappullath house Perumpillichira.P.O Thodupuzha
Brief Description on Grievance:
ഞാൻ കുമാരമംഗലം പഞ്ചായത്തിൽ നിന്നും കെട്ടിടം പണിയുന്നതിന് പെർമിറ്റ് എടുത്ത് (No. (A2)-BA(148406)/2022 കെട്ടിടം പണി പൂർത്തിയാക്കിയിട്ടുള്ളതാണ്. ആയതിലേക്കു നമ്പർ കിട്ടുന്നതിന് ഞാൻ കുമാരമംഗലം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷെ സ്ഥല പരിരോധനയിൽ എൻ്റെ വിടിനോട് ചേർന്നുള്ള തൊണ്ടിൽ നിന്നും കെട്ടിടത്തിന് വേണ്ട സെറ്റ് ബാക്ക് 2 മീറ്റർ വേണ്ടയിടത് 2m, 1.8m, 1.6m (മതിൽ വരെ) എന്നിങ്ങനെ കാണുന്നു എന്നും പറഞ്ഞ് objection തന്നു. ഞാൻ താലൂക്ക് സർവേയറെ കൊണ്ട് അളപിച്ചതിൽ ആ സ്ഥലം എൻ്റെ കൈ വശത്തിൽ ഇല്ലെങ്കിൽ പോലും എൻ്റെ കൈവശത്തിൽ ഇരിക്കുന്ന സ്ഥലം കഴിഞ്ഞ് 1.10 മീറ്റർ വീതിയിൽ സ്ഥലത്തിനു ഞാൻ കരം അടക്കുന്നതായി രേഖ - പ്പെടുത്തിയിട്ടുള്ളതാണ്. ഈ സ്ഥലം ഞാൻ നാട്ടുകാർക്കു സൗകര്യപ്രദമായി നടക്കുന്നതിന് വേണ്ടി ലാഭേച്ഛ കൂടാതെ തന്നെ വിട്ടു കൊടുത്തിട്ടുള്ളതാണ്. പക്ഷെ കൈവശത്തിൽ ഇല്ലാത്ത് കൊണ്ടാണോ എന്നറിയില്ല എനിക്ക് നമ്പർ കിട്ടുന്നത് നിഷേധിച്ചിട്ടുണ്ട്. ആ കെട്ടിടം പൊളിച്ചു കാലയുന്നതിനു ബുദ്ധിമുട്ടാണ്. ആയതിനാൽ അങ്ങയുടെ ഭാഗത്ത് നിന്നു ദയവുണ്ടായി എനിക്കു കെട്ടിട നമ്പർ കിട്ടുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 15:02:11
ശ്രീ. മുജീബ് റഹ്മാന്, പാറപ്പുള്ളത്ത്, പെരുമ്പള്ളിച്ചിറ എന്നയാള്‍ കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് എടുത്ത് കെട്ടിടം പണി പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്(A2-BA(148406)/2022). കെട്ടിടം പണി പൂര്‍ത്തീകരിച്ച് നമ്പരിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കെട്ടിടത്തിനോട് ചേര്‍ന്നുള്ള തൊണ്ടില്‍ നിന്നും 2 മീറ്റര്‍ സെറ്റ് ബാക്ക് ലഭിക്കാത്തതിനാല്‍ നമ്പര്‍ ലഭിച്ചില്ലായെന്നും ആയതിനാല്‍ നമ്പര്‍ ലഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം സ്ഥലപരിശോധന സ്ഥലപരിശോധന നടത്തിയതില്‍ കണ്ടെത്തിയ ഏകവാസഗൃഹത്തിന് KPBR 2019 പ്രകാരം വശങ്ങളില് ആവശ്യമായ തുറസ്സായ സ്ഥലത്തിന്റെ അളവുകള്‍ ചുവടെ ചേര്‍ക്കുന്നു. ആവശ്യമായത് ലഭ്യമായത് മുന്‍വശം:- ആവറേജ് – 3 മീറ്റര്‍ - 2.84, 2.93, 2.25, 6.67 മീറ്റര്‍ മിനിമം – 1.80 മീറ്റര്‍ പിന്‍വശം – 1.50 മീറ്റര്‍ - 1.92, 1.53, 1.81 മീറ്റര്‍ വശം - 1 മീറ്റര്‍ - 2.55 മീറ്റര്‍ ചട്ടം 23(2) (Plot abutting unnotified road with width less than 6 meters) – 2 meters(മിനിമം) - 1.87, 1.72, 1.85, 1.55 മീറ്റര്‍ തീരുമാനം മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ പരാതിക്കാരന്റെ കെട്ടിടത്തിന്റെ നടപ്പാതയുള്ള വശം 1.80 മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ള നടപ്പാതയാണ്. ടി ഭാഗത്ത് നടപ്പാതയുടെ അതിരില്‍ നിന്നും കെട്ടിടത്തിന് കിട്ടുന്ന സെറ്റ് ബാക്ക് 1.87, 1.72, 1.85, 1.55 മീറ്റര്‍ എന്നിങ്ങനെയാണ്. ഇതില്‍ ഏറ്റവും കുറഞ്ഞ അളവ് പരിശോധിക്കുമ്പോള്‍ 2 മീറ്ററിന് 45 സെന്റീമീറ്റര്‍ കുറവുണ്ട്(22.5%). ആയതിനാല്‍ ഇളവുകള്‍ അനുവദിച്ച് കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് ഈ സമിതിക്ക് അനുവാദമല്ലാത്തതിനാലും കെട്ടിടനിര്‍മ്മാണത്തിന് മറ്റ് ചട്ടലംഘനങ്ങള്‍ ഇല്ലാത്തതിനാലും പ്രത്യേക ഇളവുകള്‍ നല്കി കെട്ടിട നമ്പര്‍ നല്‍കുന്നതിന് അനുമതിക്കായി പരാതി ജില്ലാതല സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-07 11:59:58
ഉപസമിതിയുടെ റിപ്പോർട്ട് പരിശോധിച്ചതിൽ ടി കെട്ടിടം 75 മീറ്ററിൽ കൂടുതൽ നീളമുള്ള റോഡിൽ നിന്നും 1.55 മീറ്റർ അകലം മാത്രമാണ് ഉള്ളത് , ടി കെട്ടിടംപഞ്ചായത്ത് രാജ് നിയമം 220(ബി) ലംഘനം ഉള്ളതായി കാണുന്നു. ആയതിനാൽ ഗവൺമെൻ്റ് - ൻ്റെ പ്രത്യേക അനുമതി ആവശ്യമുള്ളതിനാൽ ടി അപേക്ഷ സംസ്ഥാന സമിതിയ്ക്ക് സമർപ്പിക്കുവാൻ യോഗം തീരുമാനിച്ചു
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 11
Updated on 2024-08-07 12:02:54
Please see the attachment
Attachment - State Final Advice: