LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pallimukku,Poovathoor.P.O
Brief Description on Grievance:
കെട്ടിടനമ്പർ ലഭിക്കുന്നില്ല എന്നത് സംബന്ധിച്ചുള്ള പരാതി
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 22
Updated on 2024-02-25 00:09:38
ശ്രീ. വസുന്ധരൻ്റെ ഇരുനിലകെട്ടിടത്തിന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ നിന്നും നമ്പർ അനുവദിക്കുന്നില്ലായെന്ന് പരാതിപ്പെട്ടിരിക്കുന്നു. പെർമിറ്റ് എടുത്ത് നിർമ്മിച്ച കെട്ടിടം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സാധിക്കാത്തതിനാൽ പുതുക്കി വാങ്ങിയതായി അറിയിച്ചു. 'ടി കെട്ടിടം സ്ഥിതി ചെയ്യുന്ന പ്ളോട്ടിൽ രണ്ട് മൊബൈൽ ടവറുകൾ നിർമ്മിച്ചിട്ടുള്ളതും ആയത് ക്രമവത്ക്കരിച്ച് നമ്പർ എടുത്തിട്ടില്ലാത്തതാണ്. ടവറിൻ്റെ ഉട മസ്ഥതയുള്ള കമ്പനി മുനിസിപ്പാലിറ്റിയുമായി സഹകരിക്കുകയോ അനുമതി നേടുകയോ ചെയ്തിട്ടില്ല. എന്നാൽപരാതിക്കാരൻ്റെ അക്കൗണ്ടിൽ വാടക ലഭിച്ചു വരുന്നതായി അറിയിച്ചു. പരാതിക്കാരൻ്റെ കെട്ടിടം നിൽക്കുന്ന അതേ പ്ളോട്ടിൽ നിർമ്മിച്ച Sവറുകൾ റെഗുലറൈസ് ചെയ്യുന്നതിനുള്ള അപേക്ഷ നാളിതുവരെയായി സമർപ്പിച്ചിട്ടില്ലായെന്ന് സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിൽ പുതിയ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് തടസ്സമുണ്ടെന്ന സെക്രട്ടറിയുടെ വാദം അംഗീകരിച്ചു. സ്ഥലവുടമയോ ടവറിൻ്റെ ഏജൻസിയോ അനുമതി തേടാത്ത അവസ്ഥയുണ്ടെന്ന് സമിതി വിലയിരുത്തി. മാത്രമല്ല ടവറിൻ്റെ യഥാർത്ഥ ഉടമകൾ ആരാണെന്ന് മനസിലാക്കുന്നതിന് പോലും മുനിസിപ്പാലിറ്റിക്ക് മനസിലാക്കുന്നതിന് സാധിക്കുന്നില്ല. ടവറിൻ്റെ വാടക കൈപ്പറ്റുന്ന സ്ഥലവുടമയും ടി നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവത്കരിക്കുന്നതിന് ബാധ്യസ്ഥമാണ്. ടി രണ്ട് മൊബൈൽ ടവറുകൾ ക്രമവത്ക്കരിക്കുന്നതിനുള്ള നടപടികൾ ടവർ ഉടമകളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകി. ടി നടപടി പൂർത്തിയായ ഉടനെ തന്നെ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പാലിറ്റി അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 23
Updated on 2024-05-22 15:42:35