LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VACKAMATTEL HOUSE MULAPPURAM P O KARIMANNOOR
Brief Description on Grievance:
ബിൽഡിംഗ് നമ്പർ കിട്ടുന്നതിന്
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 12:57:48
ശ്രീമതി. സില്‍വി വരിക്കമാക്കല്‍ മുളപ്പുറം എന്നയാള്‍ക്ക് റീസര്‍വ്വേ നമ്പര്‍ S-166/4-1 (3 ആര്, 50 സ്ക്വ. മീറ്റര്‍ പുരയിടം) , S-166/4-2 (2 ആര്, 38 സ്ക്വ. മീറ്റര്‍ പുരയിടം) എന്ന സ്ഥലത്ത് 259 സ്ക്വ. മീറ്റര്‍ വിസ്തൃതി ഉള്ള പാര്‍പ്പിട ആവിശ്യത്തിനായുള്ള കെട്ടിടം പണിയുന്നതിന് 05/08/2021 ല്‍ A5-BA(166230)/2021 പ്രകാരം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് നല്കിയിട്ടുള്ളതും, 28.12.2023 ല്‍ കെട്ടിടം പൂര്‍ത്തികരിച്ച് നമ്പര്‍ ലഭിക്കുന്നതിന് സില്‍വി പഞ്ചായത്തില്‍ അപേക്ഷ നല്കിയിട്ടുള്ളതാണ്. തുടര്‍ന്ന് പ്ലാനില്‍ പല വിവരങ്ങളും തെറ്റായിട്ടാണ് രേഖപ്പെടുത്തിട്ടുള്ളത് എന്നതിനാല്‍ ആയത് പരിഹരിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും കത്ത് നല്കിയിട്ടുള്ളതും ആയതിന്റെ അടിസ്ഥാനത്തില്‍ 28.12.2023 ല്‍ അപാകതകള്‍ പരിഹരിച്ചിട്ടുള്ളതും 12/൦1/2024 ല്‍ ഒക്യുപെന്‍സി അനുവദിക്കാവുന്നതാണെന്ന് ഓവര്‍സിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ടി റിപ്പോര്‍ട്ടില്‍ 2.59 സ്ക്വ. മീറ്റര്‍ കുടുതല്‍ ആയി നിര്‍മ്മാണം നടത്തിയിട്ടുള്ളതായും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആയത് ക്രമവല്‍ക്കരിക്കുന്നതിന് 518/- രൂപ ഡിമാൻഡ് ചെയ്യുകയും 18.൦1.2024 ല്‍ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് സില്‍വിയുടെ കൈവശത്തിലുള്ള നിലം ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ സൈഡില്‍ കൂടി ഒഴുകുന്ന തോട് കൈയ്യേറി സില്‍വി കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയെടുത്തു എന്ന് കാണിച്ച് സണ്ണി ജോസഫ് കളിയാടിക്കല്, മുളപ്പുറം എന്നയാള്‍ പരാതി നല്‍കുകയും തുടര്‍ന്ന് പരിശോധന നടത്തിയതില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതായി ബോദ്ധ്യപ്പെട്ടതിനാല്‍ പഞ്ചായത്തില്‍ നിന്നും നിര്‍മ്മാണം നിര്‍ത്തി വയ്ക്കുന്നതിന് നോട്ടീസ് നല്‍കുകയും, നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വച്ചിട്ടുള്ളതുമാണ്. നോട്ടീസിന് സില്‍വി നല്കിയ മറുപടിയില്‍ 166/4-1, 166/4-2 നമ്പരുകളില്‍ 0.03, 0.88 ഹെക്ടര്‍ വസ്തുവും അതിനോട് ചേര്‍ന്ന് 16/3-3-1-1, 16/3/2-1 നമ്പരിലുള്ള നിലവും കുടെ ആകെ 21.690 സെന്റ് പുരയിടം 11 വര്‍ഷം മുമ്പ് വാങ്ങിയിട്ടുള്ളതാണെന്നും ഈ സ്ഥലത്തിന്റെ വടക്കേ വശം മുളപ്പുറം പാടശേഖരത്തില്‍ പെടുന്നതാണ് എന്നും ടി പാടശേഖരത്തിന്റെ 2 വശവും കരിങ്കല്‍ കെട്ടും ഉള്ളതാണെന്നും 2022 –ലെ മഴക്കാലത്ത് സില്‍വിയുടെ വസ്തുവിന്റെ അതിര്‍ത്തിയിലുള്ള വരമ്പ് കുറച്ച് ഭാഗം ഇടിഞ്ഞുപോയിട്ടുള്ളതാണെന്നും പഴയ കെട്ടിന്റെ മുകള്‍ ഭാഗത്ത് കല്ല് കെട്ടുകയാണ് ചെയ്തിട്ടുള്ളതെന്നും ടി സ്ഥലത്തിന് താന്‍ വില്ലേജില്‍ കരം അടയ്ക്കുന്നുണ്ടെന്നും പൊളിഞ്ഞുപോയ സംരക്ഷഭിത്തി പുനര്‍ നിര്‍മ്മിച്ചത് പ്രസ്തുത സംരക്ഷണഭിത്തി ഇരുന്ന സ്ഥലത്തുതന്നെയാണ് എന്ന് മറുപടി നല്കിയിട്ടുള്ളതാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീമതി. സില്‍വി വരിക്കമാക്കല്‍ എന്നയാള്‍ ഡി.ആര്. കല്ലുകെട്ട് നടത്തിയിട്ടുള്ള സ്ഥലം റവന്യു രേഖകള്‍ പ്രകാരം സില്‍വിയുടെ ഉടമസ്ഥതയില്‍ വരുന്നതാണോ എന്ന വിവരം അറിയിക്കുന്നതിന് താലൂക്ക് സര്‍വ്വേയര്‍ക്ക് സെക്രട്ടറി കത്ത് നല്‍കുകയും താലൂക്ക് സര്‍വ്വേയര്‍ നല്കിയ റിപ്പോര്‍ട്ടില്‍ സര്‍വ്വേ നം. 166/3-1-1, 166/4-1, 166/3-2-1, 166/4-2 എന്നീ നമ്പരില്‍ ഉള്‍പ്പെടുന്ന 0.0878 ഹെക്ടര്‍ നിലവും പുരയിടവും കൂടി വരുന്ന വസ്തുക്കള്‍ സില്‍വിയുടെ പേരിലുള്ളതാണെന്നും സില്‍വിയുടെ വസ്തുവിന്റെ തെക്ക് ഭാഗം ഡി.ആര്. കരിങ്കല്ല് കെട്ടിയിരിക്കുന്നത് തോട് പുറമ്പോക്ക് ഇറങ്ങി വരുന്നതായി കാണുന്നു എന്നും ഇത് ഏകദേശം 12.1 മീറ്റര്‍ നീളത്തിലും 1.0 മീറ്റര്‍ വീതിയിലും ആയിട്ടാണ് കാണുന്നത് എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. നെയ്യശ്ശേരി വില്ലേജ് ഓഫീസര്‍ നല്‍കിയിട്ടുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത് എന്നിവ പ്രകാരം റീ സര്‍വ്വേ നമ്പര്‍ 166/3-1-1, 0.0074 ഹെക്ടര്‍, 166/3-2-1, 0.0216 ഹെക്ടര്‍ എന്നിവ നിലമായി രേഖപ്പെടുത്തിയിട്ടുള്ളതും റീസര്‍വ്വേ നം. 166/4-1, 0.0350, 166/4-2, 0.0238 ഹെക്ടര്‍ എന്നിവ പുരയിടമായും രേഖപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ കെട്ടിട നമ്പര്‍ പഞ്ചായത്തില്‍ നിന്ന് അനുവദിക്കുന്നതിന് മുന്നോടിയായി നെയ്യശ്ശേരി വില്ലേജില്‍ ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് റിട്ടേണ്‍ നല്‍കിയിട്ടുണ്ടെന്ന് നെയ്യശ്ശേരി വില്ലേജ് ഓഫീസര്‍ നല്കിയ സര്‍ട്ടിഫിക്കറ്റില്‍ കെട്ടിടം ഇരിക്കുന്ന സ്ഥലത്തിന്റെ സര്‍വ്വേ നമ്പരായി രേഖപ്പെടുത്തിയിട്ടുള്ളത് 166/4-1, 4-2 എന്നീ സ്ഥലങ്ങളാണ്. കൂടാതെ കേരള പഞ്ചായത്ത് കെട്ടിടനിര്‍മ്മാണ ചട്ടം 3, 90 എന്നിവ അനുസരിച്ചാണ് സെക്രട്ടറി സില്‍വിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. പെര്‍മിറ്റ് എടുത്താണ് സില്‍വി കെട്ടിടം പണിതിട്ടുള്ളത്. പൂര്‍ത്തീകരിച്ച നിര്‍മ്മാണത്തില്‍ അപാകതയില്ലാ എന്നും ഒക്യുപന്‍സി അനുവദിക്കാവുന്നതാണ് എന്നും ഓവര്‍സിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. സ്ഥലപരിശോധന സമിതി നടത്തിയ സ്ഥലപരിശോധനയില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത് പഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് നല്‍കിയിട്ടുള്ള റീ സര്‍വ്വേ നമ്പര്‍ 166/4-1, 166/4-2 പുരയിടത്തില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് എന്നും കരിങ്കല്ല് കെട്ടിയിട്ടുള്ള ഭാഗം റീ സര്‍വ്വേ നമ്പര്‍ 166/3-1-1, 166/3-2-1 നിലം ഉള്‍പ്പെട്ട് വരുന്ന സ്ഥലത്താണ് എന്നും ബോധ്യപ്പെട്ടിട്ടുള്ളതാണ്. തീരുമാനം മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പെര്‍മിറ്റ് നല്‍കിയിട്ടുള്ളത് റീ സര്‍വ്വേ നമ്പര്‍ 166/4-1, 166/4-2 പുരയിടത്തില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് എന്നും, ടി സ്ഥലത്ത് തന്നെയാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത് എന്നും കരിങ്കല്ല് കെട്ടിയിട്ടുള്ള ഭാഗം റീ സര്‍വ്വേ നമ്പര്‍ 166/3-1-1, 166/3-2-1 നിലം ഉള്‍പ്പെട്ട് വരുന്ന സ്ഥലത്താണ് എന്നും ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ പരാതിക്കാരിക്ക് അടിയന്തിരമായി കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും തോട് കൈയ്യേറ്റത്തിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മേല്‍ തീരുമാനം തടസ്സമല്ല എന്ന വിവരവും സെക്രട്ടറിയെ അറിയിക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-03-07 13:12:34