LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Beena.P.R
Brief Description on Grievance:
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ വെമ്പായം വില്ലേജില്‍ സജി വിലാസത്തില്‍ ശ്രീമതി ബീന പി ആര് Building permit ലഭിച്ചില്ല എന്നറിയിച്ച് സൂചന പ്രകാരം പരാതി ലഭ്യമാക്കിയിട്ടുണ്ട്. Building permit നായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്കി (file no 400240-BPRC-02/GPO/2023/6496) date 28.10.2023). അപേക്ഷ നല്കി ഇത്രയും നാള് കഴിഞ്ഞിട്ടും പെര്‍മിറ്റ് ലഭിച്ചില്ല എന്നതാണ് പരാതി. Assistant Engineer, Secretary, clerk എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും, പെര്‍മിറ്റ് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-24 11:48:43
ടി കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം ഒരു കുത്തനെയുള്ള ഭൂപ്രകൃതിയുടെ ഭാഗമാണെന്നും ആയതിനാല്‍ ഇത്രയും അളവില്‍ മണ്ണ് നീക്കം ചെയ്യുന്നത് പാരിസ്ഥിതി പ്രശ്നമുണ്ടാക്കുമോ എന്ന് പരിശോധിക്കുന്നതിനായി അംഗീകൃത ഏജന്‍സിയില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി അപേക്ഷ ടി വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും പാരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ടി വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. പരിസ്ഥിതി വകുപ്പില്‍ നിന്നും പഠന റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് തീരുമാനം കക്ഷിയെ അറിയിക്കുന്നതിനും ടി വിഷയത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-07-26 16:48:59
ശ്രീമതി ബീന.പി.ആര് സമര്‍പ്പിച്ച കെട്ടിട നിര്മ്മാണാനുമതിയ്ക്കായുള്ള അപേക്ഷയിന്മേല് ടിയാന്റെ വസ്തുവിലുള്ള മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്തുതല സബ് കമ്മിറ്റി അംഗങ്ങള്‍ സ്ഥലം നേരിട്ട് പരിശോധിച്ചതായും ടി വസ്തുവിന് മുന്‍ഭാഗത്തായി ടിയാന് താമസിക്കുന്നതും അല്ലാത്തതുമായ രണ്ട് വാസഗൃഹങ്ങള്‍ ഉള്ളതായും ടി വസ്തുവില്‍ നിന്നും കക്ഷി ആവശ്യപ്പെട്ട അളവില്‍ മണ്ണ് നീക്കം ചെയ്താല്‍ ടി വാസഗൃഹങ്ങള്‍ക്കും ടി വസ്തുവിനോട് ചേര്‍ന്ന് വളരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റബ്ബര്‍ പുരയിടത്തിനും പാരിസ്ഥിത പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇത്രയധികം മണ്ണ് നീക്കം ചെയ്യാതെ തന്നെ വീട് വയ്ക്കാമെന്നുള്ള സാഹചര്യം സബ് കമ്മിറ്റി അംഗങ്ങള്‍ വിലയിരുത്തുകയും അപ്രകാരം പ്ലാന്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് സബ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വെമ്പായം ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനത്തെ സംബന്ധിച്ചും സബ് കമ്മിറ്റി തീരുമാനത്തെ സംബന്ധിച്ചും കക്ഷിയെ അറിയിക്കുന്നതിന് 20/07/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. വെമ്പായം ഗ്രാമപഞ്ചായത്തുതല സബ് കമ്മിറ്റി തീരുമാനം അദാലത്ത് സമിതി അംഗീകരിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ സബ് കമ്മിറ്റി തീരുമാന പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് കക്ഷിക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് ടി പരാതി തീര്‍പ്പാക്കുന്നു.
Escalated made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-08-20 18:06:25
സ്ഥല പരിശോധന നടത്തിയതിൽ കെട്ടിട നിർമ്മിക്കുന്ന സ്ഥലം ഒരു കുത്തനെയുള്ള ഭൂപ്രകൃതിയുടെ ഭാഗമാണ്. ആയകാൽ ഒരു അംഗീകൃത ഏജൻസിയുടെ പഠന റിപ്പോർട്ട് ഹാജരാക്കുന്ന മുറയ്ക്ക് മണ്ണ് കട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതാണ്. ഇത്രയും അളവിൽ മണ്ണ് നീക്കം ചെയ്യുന്നത് പരിസ്ഥിതി പ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. മണ്ണ് നീക്കം ചെയ്യുന്ന പുരയിടത്തിനു സമീപത്തെ പിരിയത്തുംമൂല റോഡ് സമീപകാലത്ത് മെയിന്റനൻസ് ചെയ്തതാണ്. ടി റോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ പെർമിറ്റും, പാസ്സും ശ്രീമതി.ബീന പി ആർ-ന് അനുവദിക്കാനാകുകയുള്ളൂ. വെമ്പായം ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം രൂപീകരിച്ച സബ്കമ്മിറ്റി പ്രസ്തുത സ്ഥലം പരിശോധിക്കുകയും വസ്തുവിന്റെ മുൻഭാഗത്തായി ശ്രീമതി.ബീന പി ആർ താമസിക്കുന്നതും അല്ലാത്തതുമായ 2 വാസഗൃഹങ്ങൾ ഉള്ളതായും. ടി വസ്തു വളരെ ഉയരത്തിൽ കുത്തനെയുള്ള റബ്ബർ പുരയിടത്തിന്റെ ഭാഗമായതിനാൽ ടി വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്താൽ മാത്രമേ ഈ രണ്ട് വാസഗൃഹങ്ങൾക്കും ബാക്കിയുള്ള വസ്തുക്കൾക്കും പാരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്നുള്ളതും ഇത്രയുമളവിൽ മണ്ണ് നീക്കം ചെയ്യാതെ വീട് വയ്ക്കാമെന്നുള്ള വിഷയവും സബ് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ശിപാർശ : സ്ഥല പരിശോധന നടത്തിയതിൽ കെട്ടിട നിർമ്മിക്കുന്ന സ്ഥലം ഒരു കുത്തനെയുള്ള ഭൂപ്രകൃതിയുടെ ഭാഗമാണ്. ആയകാൽ ഒരു അംഗീകൃത ഏജൻസിയുടെ പഠന റിപ്പോർട്ട് ഹാജരാക്കുന്ന മുറയ്ക്ക് മണ്ണ് കട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതാണ്. ഇത്രയും അളവിൽ മണ്ണ് നീക്കം ചെയ്യുന്നത് പരിസ്ഥിതി പ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. മണ്ണ് നീക്കം ചെയ്യുന്ന പുരയിടത്തിനു സമീപത്തെ പിരിയത്തുംമൂല റോഡ് സമീപകാലത്ത് മെയിന്റനൻസ് ചെയ്തതാണ്. ടി റോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ പെർമിറ്റും, പാസ്സും ശ്രീമതി.ബീന പി ആർ-ന് അനുവദിക്കാനാകുകയുള്ളൂ. വെമ്പായം ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം രൂപീകരിച്ച സബ്കമ്മിറ്റി പ്രസ്തുത സ്ഥലം പരിശോധിക്കുകയും വസ്തുവിന്റെ മുൻഭാഗത്തായി ശ്രീമതി.ബീന പി ആർ താമസിക്കുന്നതും അല്ലാത്തതുമായ 2 വാസഗൃഹങ്ങൾ ഉള്ളതായും. ടി വസ്തു വളരെ ഉയരത്തിൽ കുത്തനെയുള്ള റബ്ബർ പുരയിടത്തിന്റെ ഭാഗമായതിനാൽ ടി വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്താൽ മാത്രമേ ഈ രണ്ട് വാസഗൃഹങ്ങൾക്കും ബാക്കിയുള്ള വസ്തുക്കൾക്കും പാരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്നുള്ളതും ഇത്രയുമളവിൽ മണ്ണ് നീക്കം ചെയ്യാതെ വീട് വയ്ക്കാമെന്നുള്ള വിഷയവും സബ് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. അപ്രകാരം പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് എൽ എസ് ജി ഡി വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നും ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ അംഗീകരിച്ചു തീരുമാനിച്ചു. മേൽ സാഹചര്യത്തിൽ ഇത്രയും അളവിൽ മണ്ണ് നീക്കം ചെയ്യാതെ പ്ലാൻ പുന:സമർപ്പിക്കുന്ന മുറയ്ക്ക് എൽ എസ് ജി ഡി വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതാണെന്ന് ശിപാർശ ചെയ്യുന്നു.