LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Erolakandiyil Kottappally post Vatakara via
Brief Description on Grievance:
Regarding experiencing unreasonable delay in providing service from thiruvallur gramapanchayath.( file no:813712021 ,dated:28/10/2021)
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 25
Updated on 2024-02-16 12:00:50
പരാതി പരിശോധിച്ചു. പരാതിക്കാരനും പഞ്ചായത്ത് ഹെഡ് ക്ലാർക്കും ഹാജരായിരുന്നു. അപേക്ഷ പ്രൊസസ് ചെയ്യുന്നതിൽ ന്യായീകരിക്കാൻ കഴിയാത്ത കാലതാമസം ഉണ്ടായതായി സമിതി നിരീക്ഷിച്ചു. മാത്രമല്ല അപേക്ഷകന് നൽകിയ നോട്ടീസിലോ, അദാലത്ത് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലോ കെട്ടിടം ക്രമവൽക്കരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പ്രസക്തമായ ചട്ടങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചതായും കാണുന്നില്ല. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 220-ബി വകുപ്പ്, 2019 -ലെ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂളിലെ പാർക്കിംഗ് ചട്ടങ്ങൾ എന്നിവ പാലിക്കുന്നതിൽ വീഴ്ച വന്നിരിക്കാൻ സാധ്യതയുള്ളതായി കാണുന്നു. ടി സാഹചര്യത്തിൽ നിലവിൽ സൈറ്റിൽ ഉള്ള ചട്ടലംഘനങ്ങളും നിയമ ലംഘനങ്ങളും എന്തൊക്കെയാണെന്നും ആയത് പ്രായോഗികമായി ഏത് രീതിയിൽ പരിഹരിക്കാൻ കഴിയുമെന്നു കാണിച്ചുകൊണ്ടുള്ള ഒരു വിശദമായ റിപ്പോർട്ട് അടുത്ത മീറ്റിംഗിൽ സമർപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 26
Updated on 2024-03-12 16:46:40
കൃത്യമായ ചട്ടലംഘനങ്ങള്‍ കാണിച്ച് കൊണ്ട് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആയതു പ്രകാരം 2019 ലെ കെ പി ബി ആര് ചട്ടം 26(4),29(4) ,75(2) എന്നിവയുടെ ലംഘനങ്ങള്‍ ആണ് ഉളളത്. ആയത് പരിഹരിച്ച് ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു. ഇക്കാര്യം 12.03.24 ാം തിയ്യതി പരാതിക്കാരനോട് ഫോണ്‍ മുഖേന അന്വേഷിച്ചതില്‍ നോട്ടീസ് കിട്ടിയെന്നും ആയതു പ്രകാരമുളള അപാകതകള്‍ പരിഹരിക്കുകയാണെന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 27
Updated on 2024-03-12 16:47:49
പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.