LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREEVINAYAKAM PULIPARA ROAD ANAD 695544
Brief Description on Grievance:
BUILDING PERMIT RELATED COMPLAINT
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-24 11:51:45
കെട്ടിടത്തിന്റെ സെറ്റ് ബാക്കുകളും പ്ലാനിലെ അളവുകളും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും, പ്ലാന്‍ പ്രകാരമല്ല കെട്ടിട നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്നും, ടി കെട്ടിടം KPBR 2019 Rule 23(2) പാലിക്കുന്നില്ലായെന്നും, KPRA 220 b പ്രകാരമുള്ള 3 മീറ്റര്‍ സെറ്റ് ബാക്കിനു പകരം 1.70 മീറ്റര്‍ മാത്രമേ ലഭ്യമുള്ളൂവെന്നും, രണ്ടു നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ടി കെട്ടിടത്തില്‍ KPBR 2019 26(4)-ന്റെ ലംഘനം ഉണ്ടെന്നും സെക്രട്ടറി അറിയിച്ചു. കെട്ടിടത്തോട് ചേര്‍ന്നുള്ള റോഡിന്റെ വീതി, ടി റോഡ് വിജ്ഞാപനം ചെയ്തിട്ടുള്ളതാണോ, കെട്ടിടത്തിന്റെ ഗണം, വിസ്തൃതി, അതിരിനോട് ചേര്‍ന്നുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമ്മതപത്രം ലഭ്യമാണോ എന്നീ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കുന്നതിന് 13/02/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-03-06 11:59:28
ഇരുനിലകളായി 160.85 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടി കെട്ടിടത്തിന്റെ മുന്‍വശത്തായി PWD റോഡും, റിയര്‍ സൈഡില്‍ 2.80 മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡുമാണെന്നും കെട്ടിടത്തിന്റെ ഒരു വശം PHC കോമ്പൗണ്ടാണെന്നും ടി വശത്ത് അതിര്‍ത്തിയോട് ചേര്‍ത്ത് കെട്ടിട ഉടമ വര്‍ക്ക് ഏര്യ നിര്‍മ്മിച്ച് പ്രധാന കെട്ടിടത്തോട് ചേര്‍ത്തിരിക്കുന്നുവെന്നും ആയതിന് സമ്മതപത്രം ലഭ്യമാക്കിയിട്ടില്ല എന്നും സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ടി കെട്ടിടം KPBR 2019 Rule 23 (2), KPRA 220 b, KPBR 2019 Rule 26(4)എന്നിവ പാലിക്കുന്നില്ല എന്ന് സമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് അതിലുള്ള നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടത്തിന്റെ ക്രമവത്ക്കരണം സംബന്ധിച്ച തീരുമാനം ഗ്രാമപഞ്ചായത്തിന് കൈക്കൊള്ളാവുന്നതാണെന്ന് യോഗം വിലയിരുത്തി. ആയത് അപേക്ഷകനെ അറിയിച്ച് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ 29/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-04-05 15:55:48
അദാലത്ത് സമിതിയുടെ 29/02/2024-ലെ യോഗതീരുമാനം നമ്പര്‍ 8 കക്ഷിയെ അറിയിച്ചതായി (13/03/2023-ലെ A6-2148/2024 നമ്പര്‍ കത്തു പ്രകാരം ) സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ടി പരാതി തീര്‍പ്പാക്കിയിരിക്കുന്നു.