LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADANVILA HOUSE SHA manzil kallambalam
Brief Description on Grievance:
Building permit related
Receipt Number Received from Local Body:
Escalated made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-09 15:44:38
ശ്രീ. ഷഹാബുദ്ദീൻ, മാടൻവിള ഹൗസ്,ഷാ മനസ്സിൽ, കല്ലമ്പലം എന്നയാൾക്ക് കെട്ടിടം നമ്പർ നൽകുന്നില്ല എന്ന ഈ പരാതി നവ കേരള സദസിൽ ലഭിച്ചിരുന്നു. ഈ പരാതി താലൂക്ക് തല അദാലത്തിൽ പരിശോധിക്കുകയും സൈറ്റ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഫയൽ പരിശോധിച്ചതിൽ വാണിജ്യ ആവശ്യത്തിനുള്ള ഈ കെട്ടിടത്തിൽ 9 അപാകതകൾ ഉള്ളതായി രേഖപ്പെടുത്തി പരിഹരിക്കുന്നതിന് ഉടമസ്ഥന് അറിയിപ്പ് നൽകിയിട്ടുള്ളതായി കാണുന്നു. ഈ അപാകതകളിൽ അഞ്ചാമതായി രേഖപ്പെടുത്തിയിട്ടുള്ള ഫ്രണ്ട് യാർഡ് സംബന്ധിച്ച അപാകത ഒഴികെ ബാക്കിയുള്ളവ ഉടനെ പരിഹരിക്കാൻ കഴിയുന്നവയാണ്. ആയവ പരിഹരിക്കാമെന്ന് ഉടമസ്ഥൻഅറിയിച്ചിരുന്നു. ഫ്രണ്ട് യാർഡ് സംബന്ധിച്ച് വിഷയം പരിശോധിക്കുന്നതിന് സൈറ്റ് പരിശോധന നടത്തി. പരിശോധനയിൽ പെർമനന്റെ അദാലത്ത് സമിതി അംഗങ്ങൾ, ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ,അസിസ്റ്റൻറ് എൻജിനീയർ, ഉടമസ്ഥനും, പരാതിക്കാരനുമായ ശ്രീ. ഷഹാബുദ്ദീൻ എന്നിവർ ഹാജരായിരുന്നു. ഈ കെട്ടിടത്തിന്റെ അംഗീകരിച്ച പ്ലാൻ പ്രകാരം കെട്ടിടത്തിന്റെ കിഴക്ക് വശത്താണ് ഫ്രണ്ടേജ് കാണിച്ചിരുന്നത്. എന്നാൽ നിർമ്മാണം പൂർത്തീകരിച്ചപ്പോർ ഈ വശത്ത് പൂർണ്ണമായ ഫ്രണ്ടേജ് ലഭിക്കില്ല എന്ന് കാണുന്നു. കല്ലമ്പലം - വർക്കല റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ റോഡിനെ അഭിമുഖീകരിക്കുന്ന ഭാഗം ഫ്രണ്ട് യാർഡ് ആയി കണക്കാക്കുകയും റോഡ് ലെവലിൽ നിന്നും 3 മീറ്റർ താഴ്ന്ന് നില്ക്കുന്ന ഗ്രൗണ്ട് ലെവൽ ഭാഗത്തെ സെല്ലാറായി പരിഗണിക്കുകയും ചെയ്താൽ ഈ അപാകത പരിഹരിക്കാൻ കഴിയും. എന്നാൽ നിലവിലെ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ നിർവ്വചിച്ചിട്ടുള്ളത് പ്രകാരം ഈ ഭാഗത്തെ സെല്ലാറായി പരിഗണിക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ അസിസ്റ്റൻറ് എൻജിനീയർ സംശയം പ്രകടിപ്പിച്ചു. ആയ തിനാൽ ഈ വിഷയം വിശദപരിശോധനയ്ക്കും തീരുമാനത്തിനുമായി പെർമനൻ്റ് അദാലത്ത് ജില്ലാ സമിതിയുടെ പരിഗണനയ്ക്കായി അയക്കുന്നതിന് തീരുമാനിച്ചു.