LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MELE EZHUTHANI , VANDITHAVALAM P.O
Brief Description on Grievance:
An application was made to the panchayat for allotment of house number but it has not been granted till now.
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 21
Updated on 2024-02-20 22:47:47
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 22
Updated on 2024-04-18 13:48:54
പ്രസ്തുത കെട്ടിടം നിലനില്‍ക്കുന്ന റി സര്‍വ്വേ നമ്പര്‍(വണ്ടിത്താവളം വില്ലേജ് 42/703/16/1) ഭൂമിയുടെ തരം നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മേപ്പടി സര്‍വ്വേ നമ്പര്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ അളവ് 144.57 ച.മീ വലിപ്പം ഉള്ളതായി കണ്ടിരുന്നു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി(2018) 27(എ)6 പ്രകാരം 120 ച.മീ വലിപ്പത്തില്‍ കൂടുതലുള്ളതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും ഭൂമിയുടെ തരം നിലം എന്നും രേഖപ്പെടുത്തിയ കെട്ടിടത്തിനു ബഹു.പാലക്കാട് ആര്.ഡി.ഒ യുടെ നിലം പരിവര്‍ത്തനാനുമതി ഉത്തരവ് ആവശ്യമാകുന്നു. ആയത് ലഭ്യമാക്കി നല്‍കുന്നതിന് സെക്രട്ടറി 27-06-2022 ന് അപേക്ഷകന് കത്ത് നല്‍കിയിരുന്നു. മേല്‍ കത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് പ്രസ്തുത സ്ഥലത്ത് പരിവര്‍ത്തനാനുമതി ഹാജരാക്കിയിരുന്നു. തുടര്‍ന്ന് സ്ഥല പരിശോധന നടത്തുന്നതിനായി ഫയല്‍ എല്‍. എസ്. ജി. ഡി. അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് കൈമാറിയിരുന്നു. സ്ഥല പരിശോധന നടത്തിയ ഓവര്‍സിയര്‍ താഴെപ്പറയുന്ന ന്യൂനതകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1. കെട്ടിടത്തിന്റെ പടിഞ്ഞാറു വശത്തുളള (പഞ്ചായത്ത്) റോഡില്‍ നിന്നും 2.00 മീറ്റര്‍ അകലം പാലിച്ചിട്ടില്ല. (കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 ചട്ടം 23 പട്ടിക 3) 2. കെട്ടിടത്തിന്റെ മുന്‍വശം മഴവെളള സംഭരണി കാണുന്നു. 3. ഫൗണ്ടേഷന് വിശദാംശങ്ങള്‍ രേഖപ്പെടുത്തിക്കാണുന്നില്ല. 4. സൈറ്റ് പ്ലാന്‍ തെറ്റായി രേഖപ്പെടുത്തിക്കാണുന്നു. 5. സമര്‍പ്പിച്ച പ്ലാനും Elevation നും തമ്മില്‍ വ്യത്യാസം കാണുന്നു. ന്യൂനതകള്‍ അപേക്ഷകനെ അറിയിക്കേണ്ടതും, അപേക്ഷകനില്‍ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു. അല്ലാത്ത പക്ഷം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിന് പ്രത്യേകം ചട്ടം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതു പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും അത് ചട്ട പ്രകാരം പരിഗണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 23
Updated on 2024-05-02 14:56:45
Proceedings sent to the secretary for compliance.