LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palamthalakkal house Ekarool P O, Unnikulam
Brief Description on Grievance:
Regularisation plan issue
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 23
Updated on 2024-02-17 13:35:32
ശ്രീ.അബ്ദുള്‍ മജീദ്, ജമീല പാലംതലക്കല് എന്നവര്‍ ഉണ്ണിക്കുളം ഗ്രാമ പഞ്ചായത്തില്‍ തങ്ങളുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ ഒന്നാം നില നിര്‍മ്മിച്ചത് ക്രമവല്‍ക്കരിക്കുന്നതിനായി സമര്‍പ്പിച്ച പ്ലാനില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി അറിയിപ്പ് നല്‍കിയതിന് എതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. അദാലത്തില്‍ പരാതിക്കാരനും, ഗ്രാമ പഞ്ചായത്തിന് വേണ്ടി ഫയല്‍ സഹിതം ജൂനിയര്‍ സൂപ്രണ്ട് ശ്രീമതി.സജ്നയും ഹാജരായി. ഫയല്‍ പരിശോധിച്ചതില്‍ ക്രമവല്‍ക്കരിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ 30.12.2023 തിയ്യതിയില്‍ ന്യൂനതകള്‍ ചൂണ്ടികാണിച്ച് കൊണ്ട് പഞ്ചായത്തില്‍ നിന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാന അപാകത ചൂണ്ടികാണിച്ചിട്ടുളളത്, സമര്‍പ്പിച്ച പ്ലാനും, സൈറ്റിലെ നിര്‍മ്മാണവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്നുളളതാണ്. കൂടാതെ കെ പി ബി ആര് ചട്ടം 26(4), ചട്ടം 29, ചട്ടം 34(3),35(3),41(1),42(1),74,76(2) തുടങ്ങിയ ചട്ട ലംഘനങ്ങളും നിര്‍മ്മാണത്തില്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീ.അബ്ദുള്‍ മജീദ് മേല്‍ അറിയിപ്പ് കിട്ടിയതായും ആയത് പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന പക്ഷം ആയത് പാലിക്കുന്നതാണെന്നും, വര്‍ഷങ്ങളായി തന്റെ കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിനായി ശ്രമിച്ചു വരുകയാണെന്നും അറിയിച്ചു. ശ്രീ. അബ്ദുള്‍ മജീദിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചട്ട പ്രകാരമുളള പ്ലാന്‍ തയ്യാറാക്കുന്നതിനും , മേല്‍ നോട്ടം നിര്‍വ്വഹിക്കുന്നതിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് കാണുന്നു. നിര്‍മ്മാണത്തില്‍ സംഭവിച്ച അപാകതകള്‍ ഉടമസ്ഥന് സ്വന്തം ഉത്തരവാദിത്തത്തില്‍ പരിഹരിക്കേണ്ടതാണ്. കെട്ടിട നിര്‍മ്മാണം നിയമാനുസൃതം ആക്കുന്നതിനായി പ്രവൃത്തിയുടെ മേല്‍ നോട്ട ചുമതല വഹിച്ച എന്‍ജിനിയര്‍ ഉള്‍പ്പെടെ പരിശോധിച്ച് കെട്ടിടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ നിര്‍മ്മാണത്തില്‍ വന്ന അപാകതകള്‍ പരിഹരിച്ച് ശ്രീ. അബ്ദുള്‍ മജീദ്, ജമീല പാലംതലക്കല് എന്നവര്‍ പുതിയ അപേക്ഷ ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇക്കാര്യം ടിയാനെ ബോധ്യപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കി. ചട്ടങ്ങള്‍ പാലിക്കാതെ കെട്ടിട നിര്‍മ്മാണ ക്രമവല്‍ക്കരണ പ്ലാന്‍ തയ്യാറാക്കിയ L B S നോട് വിശദീകരണം തേടുന്നതിനും, തുടര്‍ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 24
Updated on 2024-02-24 12:22:00
അപാകത പരിഹരിച്ച് പുതിയ അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിന് പരാതിക്കാരന് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.