LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Othayamangalath, Puthur Omassery
Brief Description on Grievance:
Building Numbering reg
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 14:20:08
തീരുമാനം:- 3 പാർപ്പിടാവശ്യത്തിനുള്ള 64.86 ച.മീറ്റർ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് ശ്രീമതി. വൽസല 27/01/2023 തിയ്യതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഓവർസീയർ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടത്തിന്റെ/ വടക്കുഭാഗത്തും, കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് റോഡിലേക്ക് കെട്ടിടത്തിൽ നിന്നും വേണ്ടത്ര അകലം പാലിച്ചിട്ടില്ലെന്നും, അപാകത പരിഹരിച്ചുനൽകുന്നതിന് അപേക്ഷകക്ക് കത്ത് നൽകിയെങ്കിലും മറുപടി ലഭ്യമാക്കിയിട്ടില്ലെന്നും, അപാകതകൾ പരിഹരിച്ചു നൽകുന്ന മുറക്കേ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളു എന്നു കാണിച്ചുകൊണ്ട് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷയും, സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിച്ചതിൽ വിഷയം സംബന്ധിച്ച് വിശദവും വ്യക്തവുമായ റിപ്പോർട്ട് (കെട്ടിടത്തിൽ നിന്നും പഞ്ചായത്ത് റോഡിലേക്കുള്ള യഥാർത്ഥ അകലവും, ചട്ടപ്രകാരം വിടേണ്ട ആവശ്യമായ അകലവും വ്യക്തമാക്കി) സഹിതം ഓവർസീയർ അടുത്ത അദലാത്തിൽ ഹാജരാവുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 23
Updated on 2024-03-05 14:41:19
പാർപ്പിടാവശ്യത്തിനുള്ള 64.86 ച.മീറ്റർ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് ശ്രീമതി. വൽസല എന്നവർ 27/01/2023 തിയ്യതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഓവർസീയർ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടത്തിന്റെക വടക്കുഭാഗത്തും, കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് റോഡിലേക്ക് കെട്ടിടത്തിൽ നിന്നും വേണ്ടത്ര അകലം പാലിച്ചിട്ടില്ലെന്നും, അപാകത പരിഹരിച്ചുനൽകുന്നതിന് അപേക്ഷകക്ക് കത്ത് നൽകിയെങ്കിലും മറുപടി ലഭ്യമാക്കിയിട്ടില്ലെന്നും, അപാകതകൾ പരിഹരിച്ചു നൽകുന്ന മുറക്കേ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളു എന്നു കാണിച്ചുകൊണ്ട് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷയും, സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിച്ചു. നിർമ്മാണം ക്രമവൽക്കരിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കിയ 2008 മാർച്ച് 22 ലെ 1176 നമ്പർ ആധാരത്തിലെ അതിരളവുകൾ പരിശോധിച്ചതിൽ കൈവശ ഭൂമിയുടെ കിഴക്കുഭാഗത്ത് മാത്രം ഇടവഴി ഉള്ളതായാണ് കാണുന്നത്. എന്നാൽ സൈറ്റ് പ്ലാനിൽ വടക്ക്, കിഴക്ക് ഭാഗത്തുകൂടെ 2.40 മീറ്റർ വീതിയിൽ റോഡ് കടന്നുപോകുന്നതായാണ് കാണിച്ചിരിക്കുന്നത്. ആധാരത്തിൽ കാണുന്ന അതിരളവുകളും, സൈറ്റിലെ അതിരളവുകളും പരിശോധിച്ച് സ്ഥലം റോഡിന് വിട്ടുകൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും, ആയത് പ്രകാരമുള്ള ഇളവുകൾ അനുവദിച്ച് കെട്ടിടത്തിന് നമ്പർ അനുവദിക്കാമോ എന്നും, അല്ലെങ്കിൽ അപ്രൂവ്ഡ് സ്കീം (കെ.പി.ബി.ആർ 2019 റൂൾ 52) പ്രകാരമുള്ള കെട്ടിടനിർമ്മാണമാണെങ്കിൽ റൂൾ 54(1) പ്രകാരം ഇളവു നൽകി നമ്പർ അനുവദിക്കാമോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 24
Updated on 2024-05-29 14:18:04
റഗുലറൈസേഷൻ ഫീ ഡിമാന്റ് ചെയ്ത് കത്ത് നൽകി