LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Maheswari Samskrittha College Kakkoor
Brief Description on Grievance:
Building Ownership Reg
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 14:17:12
തീരുമാനം:- 2 ശ്രീ.സൌമീന്ദ്രൻ ടി.കെ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പരിശോധിച്ചതിലും, പരാതിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമിതി മുമ്പാകെ ഹാജരായി നൽകിയ വിശദീകരണം കേൾക്കുകയും ചെയ്തതിൽ ഇതു സംബന്ധിച്ച് ജോയിന്റ്് ഡയറക്ടറുടെ കാര്യാലയത്തിൽ കൈകാര്യം ചെയ്തുവരുന്ന ഫയലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, കെട്ടിടത്തിന് നേരത്തെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു എന്ന കാര്യത്തിലും കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്നതായി പറയുന്ന മഹേശ്വരി സംസ്കൃത കോളേജ് ജീവനക്കാരിൽ നിന്നും തൊഴിൽ നികുതി 2022 വരെ സ്വീകരിച്ചു എന്ന കാര്യത്തിലും വിശദമായ റിപ്പോർട്ട് അടുത്ത അദാലത്തിനുമുമ്പായി സമർപ്പിക്കുന്നതിന് സെക്രട്ടറിക്കും നിർദ്ദേശം നൽകി തീരുമാനിച്ചു. കൂടാതെ 1997 ലെ അസസ്മെന്റ്ക രജിസ്റ്ററും, ന്യൂ ബിൽഡിംഗ് രജിസ്റ്ററും പരിശോധിച്ച റിപ്പോർട്ടുംകൂടി സമർപ്പിക്കേണ്ടതാണ്.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 23
Updated on 2024-03-05 14:39:14
ശ്രീ.സൌമീന്ദ്രൻ ടി.കെ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പരിശോധിച്ചതിലും, പരാതിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമിതി മുമ്പാകെ ഹാജരായി നൽകിയ റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. നിലവിലെ സഞ്ചയ അസസ്മെന്റ് രേഖകളിലും, 2013 നു മുമ്പുണ്ടായിരുന്ന മാന്വൽ രേഖകളിലും കോളേജ് കെട്ടിടത്തെ പറ്റിയുള്ള വിവരണങ്ങളുടെ രേഖപ്പെടുത്തലുകൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയാതിരുന്നത് എന്നും, ജീവനക്കാരുടെ തൊഴിൽ നികുതി സ്വീകരിക്കുന്നത് സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ വേതനം അനുബന്ധ അലവൻസ് എന്നിവ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ പത്രിക പരിശോധിച്ചിട്ടാണെന്നും, ഇത്തരമൊരു പത്രിക സ്ഥാപന മേധാവി സമർപ്പിക്കുകയോ പഞ്ചായത്ത് തൊഴിൽ നികുതി ഈടാക്കുന്നതിനായി ഡിമാന്റ്ച നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് ടിയാനിൽ നിന്നും തൊഴിൽ നികുതി സ്വീകരിക്കാതിരുന്നതെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. വിഷയം സംബന്ധിച്ച് അപേക്ഷകനെ അദാലത്ത് സമിതി ഫോൺ മുഖേന കേട്ടതിൽ 29/01/2008 ൽ KP-5/590 A നമ്പർ വെച്ച് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു എന്നും,10/09/2002 ൽ ബി.എസ്.എൻ.എൽ നിന്നും ലഭിച്ച അക്നോളഡ്ജ്മെന്റ്/ സ്ലിപ്പിലും, ഫോൺ ബില്ലിലും പ്രസ്തുത നമ്പർ ചേർത്തതായി കാണാമെന്നും, 2022 വരെയുള്ള തൊഴിൽ നികുതി അടവാക്കിയിരുന്നു എന്നും അറിയിച്ചിട്ടുണ്ട്. അപേക്ഷകൻ നൽകിയ രേഖകൾ പരിശോധിച്ചതിൽ 1997-98 മുതൽ 2007-08 വരെയുള്ള അസസ്മെന്റ്ൽ രജിസ്റ്റർ പ്രകാരം KP-5/590 A നമ്പർ കെട്ടിടം പ്രസിഡന്റ്്, ജ്ഞാനപ്രദായനി ഓറിയന്റPൽ എലിമമെന്റ0റി & സെക്കന്ററി സ്കൂൾ സൊസൈറ്റി, കാക്കൂർ എന്നവരുടെ ഉടമസ്ഥതയിലാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം 29/01/2008 ൽ എ3-328/07-08 നമ്പർ പ്രകാരം സെക്രട്ടറി നൽകിയതായും, 2019-20 രണ്ടാം അർദ്ധ വർഷത്തിൽ മഹേശ്വരി സംസ്കൃത കോളേജ് പ്രിൻസിപ്പലിൽ നിന്നും തൊഴിൽ നികുതി ഈടാക്കിയതായും, 10/09/2002 ൽ ബി.എസ്.എൻ.എൽ നൽകിയ അക്നോളഡ്ജ്മെന്റ്, സ്ലിപ്പിൽ 5/590-A നമ്പർ ചേർത്തതായും, 01/10/99 ൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വടകര, പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടർ തിരുവനന്തപുരം എന്നവർക്ക് നൽകിയ കത്തിൽ മഹേശ്വരി സംസ്കൃത കോളേജ്, കാക്കൂർ 1996 ജൂലായ് 10 ന് തുടങ്ങിയതായും, 40” X 20” അളവിൽ ആസ്ബറ്റോസ് മേൽക്കൂരയോടു കൂടിയ സ്ഥിരം കെട്ടിടവും, 40” X 20” അളവിൽ മറ്റൊരു കെട്ടിടത്തിന്റെക ഫൌണ്ടേഷൻ ഉള്ളതായും റിപ്പോർട്ട് ചെയ്തതായി കാണുന്നു. മേൽ വിവരണങ്ങളിൽ നിന്നും നേരത്തെ കെട്ടിടം ഉണ്ടായിരുന്നതായും, തൊഴിൽ നികുതി വാങ്ങിയതിൽ നിന്നും സ്ഥാപനം പ്രവർത്തിച്ചിരുന്നതായും അദാലത്ത് സമിതി വിലയിരുത്തി. ആയതിനാൽ 1997 മുതലുള്ള അസസ്മെന്റ്് രജിസ്റ്റർ പരിശോധിച്ച് കെട്ടിടത്തിന് നമ്പർ പുനസ്ഥാപിച്ചു നൽകാൻ കഴിയുമോ എന്നും, നേരത്തെ ഉണ്ടായിരുന്ന അളവിനേക്കാൾ കൂടുതൽ നിർമ്മാണം നടന്നിട്ടുണ്ടെങ്കിൽ ആയത് ചട്ടപ്രകാരമാണെങ്കിൽ ക്രമവൽക്കരിച്ച് നൽകുന്നതിനും അല്ലാത്ത പക്ഷം പൊളിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 24
Updated on 2024-05-29 15:21:16
തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി കത്ത് നൽകി