LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KURUVATH HOUSE THAIKKATTUSSERY P.O
Brief Description on Grievance:
വീട് പണി പൂര്‍ത്തിയായി നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-02-29 13:00:01
മേല്‍ പരാതി തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതാണ്. തൃശ്ശൂര്‍ കോര്പ്പറേഷന് 30-ാം ഡിവിഷനില്‍ ( ഒല്ലൂര്‍ സോണല്‍) തൈക്കാട്ടുശ്ശേരി തലോര്‍ റെയില്‍വേ ഗേറ്റ് റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിര്‍മ്മിച്ച വീടിന് ഒക്യുപന്‍സി ലഭിക്കാത്തത് സംബന്ധിച്ച പരാതിയാണ്. പരാതിയും അനുബന്ധ രേഖകളും പരിശോധിച്ചതില്‍ ഓവര്‍സീയറുടെ സ്ഥലപരിശോധന റിപ്പോര്‍ട്ട് പ്രകാരം പ്രസ്തുത കെട്ടിടനിര്മ്മാണത്തില് ന്യൂനതകള്‍ ഉള്ളതിനാല്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കൂടി പരിഗണിച്ച ശേഷം അന്തിമതീരുമാനം എടുക്കാമെന്ന് സമിതി വിലയിരുത്തി. മേല്‍സാഹചര്യത്തില്‍ പ്രസ്തുത പരാതിയിന്മേലുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Interim Advice:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:29:28
മേല്‍ പരാതി തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതാണ്. തൃശ്ശൂര്‍ കോര്പ്പറേഷന് 30-ാം ഡിവിഷനില്‍ ( ഒല്ലൂര്‍ സോണല്‍) തൈക്കാട്ടുശ്ശേരി തലോര്‍ റെയില്‍വേ ഗേറ്റ് റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിര്‍മ്മിച്ച വീടിന് ഒക്യുപന്‍സി ലഭിക്കാത്തത് സംബന്ധിച്ച പരാതിയാണ്. പരാതിയും അനുബന്ധ രേഖകളും പരിശോധിച്ചതില്‍ ഓവര്‍സീയറുടെ സ്ഥലപരിശോധന റിപ്പോര്‍ട്ട് പ്രകാരം പ്രസ്തുത കെട്ടിടനിര്മ്മാണത്തില് ന്യൂനതകള്‍ ഉള്ളതിനാല്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കൂടി പരിഗണിച്ച ശേഷം അന്തിമതീരുമാനം എടുക്കാമെന്ന് 21.02.2024 തീയതിയില്‍ ചേര്‍ന്ന ജില്ലാതല സമിതി വിലയിരുത്തുകയും മേല്‍സാഹചര്യത്തില്‍ പ്രസ്തുത പരാതിയിന്മേലുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തിരുന്നു. തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി 22.02.2024 തീയതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. എടക്കുന്നി വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 122/21-ല്‍ ഉള്‍പ്പെട്ട 2.02 ആര് വിസ്തീര്‍ണ്ണമുളള സ്ഥലത്ത് വാസഗൃഹ നിര്‍മ്മാണത്തിന് 23/09/2017 ലാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുളളത്. പൊസഷനില്‍ ടി സ്ഥലം പുരയിടം ആണ്. കരട് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ടി പുരയിടത്തോട് ചേര്‍ന്ന് കിടക്കുന്ന പിഡബ്ല്യുഡി റോഡിന് 27 മീറ്റര്‍ വൈഡനിംഗ് പ്രൊപ്പോസല്‍ ഉണ്ട്. കേരള നഗരഗ്രാമാസുത്രണ ആക്ട് 2016 പ്രകാരം കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചതായ നോട്ടീസ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ ആ പ്രദേശത്തെ ഭൂമിയുടെ ഉപയോഗവും വികസനവും പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍ പ്ലാനിന്റെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കുന്നതാണ്. ആയതിനാല്‍ കോര്‍പ്പറേഷന്റെ കരട് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ടി സ്ഥലത്തിനോട് ചേര്‍ന്ന് കിടക്കുന്ന റോഡിന് 27 മീറ്റര്‍ വൈഡനിംഗ് പ്രൊപ്പോസല്‍ ഉളളതിനാല്‍ റോഡ് വീതി കൂട്ടുന്നതിനാവശ്യമായ റിസര്‍വ്വ്ഡ് ഏരിയ രേഖപ്പെടുത്തിയ പ്ലാന്‍ സമര്‍പ്പിക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നല്‍കിയിരുന്നു. 22/07/2019-ാം തീയതിയിലെ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും, അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും, ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സ്, ടൗണ്‍ പ്ലാനര്‍, ബഹു. ജില്ലാ കളക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, ചീഫ് എഞ്ചിനീയര്‍ എല്‍.എസ്.ജി.ഡി, ബഹു. മേയര്‍ തുടങ്ങിയവരുടെയും സാന്നിദ്ധ്യത്തില്‍ കൂടിയ അദാലത്തില്‍ ടോക്കണ്‍ 220 ആയി സമര്‍പ്പിച്ച OLR/BA/209/17-18 ഫയലില്‍ കക്ഷിയുടെ വീട് നിര്‍മ്മിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്നുളള റോഡ് വൈഡനിംഗ് 27മീറ്ററില്‍ നിന്നും 9 മീറ്ററായി 24/07/2019-ലെ ബഹു.മേയറുടെ ചേംബറില്‍ മീറ്റിംഗ് നടത്തി കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് 16/08/2019-ല്‍ 151.60 M2 (ഗ്രൗണ്ട് ഫ്ളോര്‍ - 75.80 M2 + ഫസ്റ്റ് ഫ്ളോര്‍ - 75.80 M2) വിസ്തീര്‍ണ്ണമുളള വാസഗൃഹത്തിന് പെര്‍മിറ്റ് അനുവദിച്ചിട്ടുളളത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കക്ഷി 20/03/2023-ല്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചിരുന്നു. Completed Built up area Ground Floor - 86.18 M2 (R.C.C Roof) Ground Floor - 19.37 M2 (Sheet Roof) First Floor - 93.86 M2 Total - 199.41 M2 Second Floor - 93.86 M2 (Sheet Roof – Side Open) Grand Total - 293.27 M2 സ്ഥല പരിശോധനയില്‍ പെര്‍മിറ്റില്‍ നിന്ന് വ്യതിചലിച്ചാണ് നിര്‍മ്മാണ പ്രവ്യത്തി നടത്തിയിരിക്കുന്നത്. 1. പെര്‍മിറ്റ് പ്ലാനിലെ പ്ലോട്ട് അളവുകളും കംപ്ലീഷന്‍ പ്ലാനിലെ പ്ലോട്ട് അളവുകളും വ്യത്യാസമുണ്ട്. 2. റൂള്‍ 23.2 – ടി സ്ഥലത്തിന്റെ കിഴക്ക് വശത്തുള്ള പിഡബ്ല്യുഡി റോഡില്‍ നിന്ന് 3 മീറ്റര്‍ ലഭ്യമല്ല. ടി സ്ഥലത്തിന്റെ വടക്ക് വശത്തെ റോഡില്‍ നിന്ന് 1.50 മീറ്റര്‍ ലഭ്യമല്ല. 3. റൂള്‍ 26.4 പ്രകാരം Front Yard – Notified Road ആയതിനാല്‍ 3 മീറ്റര്‍ വേണ്ടിടത്ത് 2.04 മീറ്റര്‍ ആണ് ലഭിയ്ക്കുന്നത്. കക്ഷി സമര്‍പ്പിച്ച സൈറ്റ് പ്ലാനില്‍ ആയത് വ്യക്തമാണ്. 4. റൂള്‍ 26.4 – Side Yard – North Side – അതിര്‍ത്തിയില്‍ നിന്ന് 26 സെ.മീ. ആണ് ലഭിയ്ക്കുന്നത്. സൈറ്റ് പ്ലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 5. റൂള്‍ 26.4 – Rear Yard – ല്‍ തൊട്ടടുത്ത അതിര്‍ത്തിയോട് ചേര്‍ന്ന് ഷീറ്റ് റൂഫ് ചെയ്ത് ഉപയോഗിക്കുന്നു. കക്ഷി സമര്‍പ്പിച്ച പ്ലാനിലും സൈറ്റ് പ്ലാനിലും ടി ന്യൂനതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടി ന്യൂനതകള്‍ സ്ഥലത്ത് പരിഹരിച്ച് പ്ലാന്‍ സമര്‍പ്പിക്കുന്നതിന് കക്ഷിക്ക് 16/05/2023-ല്‍ അറിയിപ്പ് നല്‍കിയിട്ടും കക്ഷി ഇതുവരെ ന്യൂനതകള്‍ പരിഹരിച്ച് പുതിയ പ്ലാന്‍ സമര്പ്പിച്ചിട്ടില്ലാത്തതാണെന്നും നിലവില്‍ കെട്ടിടം കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍സിന് വിധേയമല്ലാത്തതിനാല്‍ അംഗീകാരമുളള കെട്ടിട നമ്പര്‍ അനുവദിയ്ക്കാന്‍ നിര്വ്വാഹമില്ലാത്തതാണെന്നും 22.02.2024 തീയിതിയില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍സാഹചര്യത്തില്‍ പ്രസ്തുത പരാതിയില്‍ ജില്ലാ തല സമിതിക്ക് മറ്റു നടപടികള്‍ സ്വീകരിക്കാനില്ലാത്തതിനാല്‍ പരാതിക്കാരന് ന്യൂനതകള്‍ പരിഹരിച്ച് പ്ലാന്‍ പുന:സമര്‍പ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-03-14 12:46:10
05.03.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.