LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thayyil House,Palachiramadu,Valakkulam,
Brief Description on Grievance:
Building number reg.
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 27
Updated on 2024-02-11 20:31:25
ശ്രീ. ഷംസുദ്ധീൻ, തയ്യിൽ ഹൌസ്, പാലച്ചിറമാട്, വാളക്കുളം എന്നവർ പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്തിൽ വാർഡ് 3ൽ വീട് വെച്ച് താമസിച്ചു വരുന്നുണ്ടെന്നും എന്നാൽ ടിയാൻ കെട്ടിട നിർമ്മാണത്തിനോ/കെട്ടിട നമ്പറിനോ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. താൻ വീട് നിർമ്മാണം നടത്തിയിട്ടുള്ളത് ഗ്രാമ പഞ്ചായത്തിൽ നിന്നും അനുമതി ലഭ്യമാക്കിയിട്ടാണെന്നും അയത് തൻറെ കൈവശമുണ്ടെന്നും അപേക്ഷകനും അറിയിച്ചു. അപേക്ഷകൻറെ കൈവശമുള്ള അനുമതി പത്രവും ഗ്രാമ പഞ്ചായത്തിലെ അനുബന്ധ രേഖകളും പരിശോധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ വ്യക്തമായ റിപ്പോർട്ടിനായി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 28
Updated on 2024-03-12 20:53:27
പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 3ൽ സർവ്വെ നമ്പർ 153/3B2 ൽ ഉൾപ്പെട്ട 1.62 ആർസ് ഭൂമിയിൽ 69.18 ച.മീ. വിസ്തൃതിയുള്ള വാസഗൃഹം നിർമ്മിക്കുന്നതിന് 24.09.2020ൽ ഇ2-2512/2020 നമ്പരായി പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിൽ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ പ്രസ്തുത കെട്ടിടം കെ.പി.ബി.ആർ 2019 ചട്ടം 23 ലംഘിച്ചുകൊണ്ട് നിർമ്മാണം നടത്തിയിരുന്ന സാഹചര്യത്തിൽ നിർമ്മാണം നിർത്തിവെക്കുന്നതിന് നോട്ടീസ് നൽകിയിരുന്നതും വീണ്ടും നിർമ്മാണം തുടരുന്നതിനെതിരെ 5.01.2021 ന് ആർ2-713/2020 നമ്പരായി നോട്ടീസ് നൽകിയിരുന്നതാണ്. മേൽ നോട്ടീസുകൾ ഗൌനിക്കാതെയും ഗ്രാമ പഞ്ചായത്ത് വക റോഡ് കൈയ്യേറിയും വീട് നിർമ്മിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീ. തോട്ടുങ്ങൽ അച്ച്യുതൻ 02.02.2021 ന് ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നതും ബഹു. കേരള ഹൈക്കോടതി മുമ്പാകെ 17.02.2021ൽ WP© 4253/2021 നമ്പരായി കേസ് ഫയൽ ചെയ്തിട്ടുള്ളതാണെന്നും, സ്ഥല പരിശോധനയിൽ കെട്ടിടത്തിൻറെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ കൂടി ഏകദേശം 3 മീറ്റർ വീതിയുള്ള റോഡുണ്ടെന്നും, തെക്ക് ഭാഗം 3.25 മീറ്ററും, കിഴക്ക് ഭാഗം 0.70 മീറ്റർ, 0.90 മീറ്റർ എന്നിങ്ങനെയും, പടിഞ്ഞാറ് ഭാഗം പ്ലോട്ടതിരിൽ നിന്ന് 0.63 മീറ്ററും സെറ്റ്ബാക്ക് ആണ് ലഭ്യമാകുന്നത് എന്നീ വിവരങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തു. കിഴക്ക് ഭാഗം സെറ്റ് ബാക്ക് 2 മീറ്റർ കിട്ടത്തക്ക രീതിയിലും പടിഞ്ഞാറ് ഭാഗം 1 മീറ്റർ കിട്ടത്തക്ക രീതിയിലും കെട്ടിടത്തിൽ ക്രമീകരണം ചെയ്തും, പ്ലോട്ടിൽ അതിർത്തിയോട് ചേർന്നുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയും കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള കെട്ടിട ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയും, അപേക്ഷ ലഭ്യമാകുന്ന മുറക്ക് ബഹു. ഹൈക്കോടതി വിധിക്ക് വിധേയമായി നടപടി സ്വീകരിക്കുന്നതിന് പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു. കെട്ടിടം അപേക്ഷകൻ ഉപയോഗിക്കുന്ന സാഹചര്യത്തിൽ കെട്ടിട ക്രമവൽക്കരണം നടത്തുന്നതുവരെ ഗ്രാമ പഞ്ചായത്തിനു കിട്ടേണ്ടുന്ന നികുതി ലഭിക്കുന്നതിന് കെട്ടിടം അനധികൃത കെട്ടിടമായി അസ്സസ്സ് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം സെക്രട്ടറി അപേക്ഷകനെ അറിയിക്കേണ്ടതാണ്.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 29
Updated on 2024-04-01 12:58:50
Adalat decision sent to the applicant