LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANDOTH HOUSE ,PONNIAM WEST,THALASSERI
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-16 10:50:55
39/02-2024 dt . 07/02/2024 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) ഉപജില്ലാ അദാലത്ത് സമിതി പോർട്ടലിൽ ശ്രീമതി സുമതി. കെ , കണ്ടോത്ത് ഹൗസ്, പൊന്ന്യം വെസ്റ്റ് ,തലശ്ശേരി എന്നവർ ലഭ്യമാക്കിയ, എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നിർമ്മിച്ച വീടിന് നമ്പറിനു വേണ്ടി അപേക്ഷിച്ചിരുന്നു. പെർമിറ്റിന് വേണ്ടി അപേക്ഷിക്കുമ്പോൾ 10 സെന്റിന്റെ നികുതി റസീറ്റ് ആണ് കൊടുത്തത് അതിനുശേഷം ബേങ്ക് ലോണിനു വേണ്ടി കുടിക്കടം പകർത്തിയപ്പോഴാണ് സ്ഥലം 9-3/4 സെന്റ് ആണെന്ന് അറിയുന്നത് ഇതിൽ മതിൽ കൂടി കെട്ടുകയും അനുജന് കുറച്ചു സ്ഥലം കൊടുക്കുകയും ചെയ്തപ്പോഴാണ് 1/4 സെന്റ് സ്ഥലം കുറഞ്ഞത്. ഇതിന്റെ പേരിൽ പഞ്ചായത്തിൽ നിന്നും കത്ത് വന്നു. എനിക്ക് പുതിയ പെർമിറ്റ് എടുക്കുവാനുള്ള സാമ്പത്തികശേഷി ഇല്ല. അതിനാൽ അദാലത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാക്കി തരണമെന്ന പരാതിയിൽ അപേക്ഷകയേയും പഞ്ചായത്ത് ഓവർസിയർ ക്ലാർക്ക് എന്നിവരെയും നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും ചെയ്തതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. ശ്രീമതി സുമതി കണ്ടോത്ത് എന്നവർക്ക് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പെർമിറ്റ് നമ്പർ A2-BA(47876)/2023 dt.06/02/2023 പ്രകാരം ഗ്രൌണ്ട് ഫ്ലോർ -106.16 ച. മീ .ഒന്നാം നില 65.3 ച. മീ. ബിൽറ്റപ്പ് ഏറിയ വരുന്ന കെട്ടിട നിർമ്മാണത്തിന്405 ച. മീ സ്ഥലത്ത് അനുമതി നൽകിയതായി കാണുന്നു. 2. നിർമ്മാണം പൂർത്തിയായി പൂർത്തീകരണ സാക്ഷ്യപത്രം പഞ്ചായത്തിൽ സമർപ്പിച്ചപ്പോൾ സെക്രട്ടറി, 11/1/2024ലെ 401065/ BABC06/GPO/9159(1) പ്രകാരം അപേക്ഷയോടൊപ്പം ഹാജരാക്കിയ നികുതി റസീറ്റ്, കൈവശ സർട്ടിഫിക്കറ്റ് എന്നിവയിൽ രേഖപ്പെടുത്തിയ സ്ഥലം, പെർമിറ്റ് അനുവദിച്ച ഏറിയയിൽ നിന്നും വ്യത്യാസമുള്ളതായി ബോധ്യമായിട്ടുണ്ട് ആയതിനാൽ ടി അപേക്ഷ പ്രകാരം ഓക്യുപെൻസി നൽകാൻ കഴിയില്ല എന്നും കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും അറിയിച്ചതായി കാണുന്നു. 3.ഹിയറിങ് സമയത്ത് അപേക്ഷക പെർമിറ്റ് അനുവദിച്ച സമയത്തും നിലവിലും 397 ച. മീ.സ്ഥലമേ ഉള്ളൂ എന്നും മുൻ ആധാരത്തിലെ 405 ച. മീ സ്ഥലത്ത് നിന്നും കുറച്ചു സ്ഥലം 2016ൽ തന്നെ 1262 dt 10/06/2016 നമ്പർ ആധാര പ്രകാരം അനുജന് കൈമാറിയിട്ടുള്ളതാണ് എന്നും ആയത് പ്രകാരം പെർമിറ്റ് വാങ്ങുന്നതിന് മുമ്പേതന്നെ അനുജൻ ടി സ്ഥലം കൂടി ഉൾപ്പെടുത്തി അതിർത്തി സ്ഥാപിച്ചിട്ടുള്ളതാണെന്നും അറിയിച്ചിട്ടുണ്ട്. 4. പെർമിറ്റിനായി സമർപ്പിച്ച പ്ലാനിൽ കൈമാറ്റം ചെയ്ത മേൽ സ്ഥലം ഒഴിവാക്കി കാണിക്കുന്നതിൽ അപേക്ഷക, എൽബിഎസ് എന്നിവരും , സ്ഥല പരിശോധന സമയത്ത് മേൽ സ്ഥലം പൂർണമായും കൈവശമുണ്ടോ എന്ന് പരിശോധിക്കുന്നതിൽ പഞ്ചായത്ത് സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവരുടെ ജാഗ്രത കുറവ് മേൽ വിഷയത്തിൽ ഉണ്ടായതാണെന്ന് കാണുന്നു. മേൽ വസ്തുതകളിൽ നിന്നും സ്ഥലത്തിന്റെ കുറവ് വന്നിരിക്കുന്നത് KPBR 2019 ചട്ടം 19(5) ന്റെ ലംഘനത്തിൽ വരുന്നില്ല എന്ന് കാണുന്നു . ആയതിനാൽ നിലവിലുള്ള ഉടമസ്ഥാവകാശ രേഖപ്രകാരം കൈവശത്തിലുള്ള സ്ഥലം പ്രകാരം സൈറ്റ് പ്ലാൻ ഉള്ളടക്കം ചെയ്ത് കൊണ്ട് പൂർത്തികരണ പ്ലാൻ ചട്ടപ്രകാരം പരിശോധിച്ചു പൂർത്തീകരണ സർട്ടിഫിക്കറ്റ് അനുവദിക്കാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു. ടി വിവരം രേഖാമൂലം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 15:17:37
തീരുമാനം നടപ്പിലാക്കി