LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Murali Bhavan Vamanapuram Vamanapuram P O
Brief Description on Grievance:
എന്റെ വീടിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് വേണ്ടി വാമനപുരം ഗ്രാമപഞ്ചായത്തില്‍ 31/01/2022 അപേക്ഷ നല്കി, അദാലത്തില്‍ പരിഗണിച്ചും ഇതുവരേയും കെട്ടിട നമ്പര്‍ അനുവദിച്ചു നല്‍കിയില്ല
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 16:03:40
കെട്ടിട നമ്പർ ലഭിക്കുന്നതിനായി 31/01/2022 ൽ വാമനപുരം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും നാളിതുവരെയായി കെട്ടിട നമ്പർ ലഭിച്ചില്ല എന്നുള്ളതാണ് പരാതി സംഗതി.31/01/2024 ൽ കൂടിയ adalat യോഗത്തിൽ പരാതി പരിഗണിച്ചു. Adalat ൽ അംഗങ്ങളായ AEE ശ്രീമതി ഷീജ, ATP ശ്രീ കിരൺചന്ദ് വയ്യാട്ട് എന്നിവരും പരാതിക്കാരനായ ശ്രീ അഭിലാഷ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ ഫൈസൽ എന്നിവരും പങ്കെടുത്തു. പരാതിക്കാരനെയും സെക്രട്ടറി യെയും ഓൺലൈനിൽ കേട്ടതിൽ ഗ്രാമപഞ്ചായത്തിൽ നിന്നും നൽകിയ പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് നിർമാണം പൂർത്തിയാക്കി പൂർത്തീകരണ പ്ലാനും അപേക്ഷയും സമർപ്പിച്ചത് എന്ന് ബോധ്യമായി. പൂർത്തീകരണത്തിൽ ചട്ടലംഘനങ്ങൾ ഒന്നും തന്നെ കണ്ടെത്തിയില്ലായെന്നും സെക്രട്ടറി റിപ്പോട് ചെയ്തു. നിർമിച്ചിട്ടുള്ള കെട്ടിടം സ്ഥിതിചെയ്യുന്ന പ്ലോട്ട് പഞ്ചായത്തിന്റെ മാർക്കറ്റ് പ്ലോട്ട്നോട് ചേർന്ന് സ്ഥിതി ചെയ്യുന്നുവെന്നും പ്ലോട്ടിലേക്കുള്ള പ്രവേശനമാര്‍ഗം മാർക്കറ്റിനുള്ളിലൂടെ യാണ് പെർമിറ്റ് ലഭിക്കുന്നതിനു ഹാജരാക്കിയ സൈറ്റ് പ്ലാനിൽ കാണിച്ചിരുന്നതും ആയത് അംഗീകരിച്ചാണ് പെർമിറ്റ് നൽകിയത് എന്നും കാണുന്നു എന്നാൽ കെട്ടിട പൂർത്തീകരണത്തിൽ ടി സൈറ്റ് lanഅംഗീകരിക്കാൻ പഞ്ചായത്ത് കൂട്ടക്കുന്നില്ല ഇതാണ് പരാതിയുമായി മുന്നോട്ട്പോകാൻ ഇടയാക്കിയത്. മറ്റൊരു പ്രവേശനമാര്‍ഗം ടി സൈ റ്റിലേക്കുണ്ടെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാൽ അത് തെളിയിക്കുന്നതിനു പഞ്ചായത്തോ പരാതിക്കാരനോ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. മേത്സാഹചര്യത്തിൽ റിസർവ്വേ റെക്കോർഡ് വില്ലേജ് ഓഫീസറുടെ സഹായത്തോടെ പരിശോധിച്ചു പരാതിക്കാരന്റ സൈറ്റിലേക്ക് മറ്റൊരു പ്രവേശനമാര്‍ഗം ഉണ്ടോയെന്നു മനസിലാക്കുന്നതിനും അങ്ങനെ പ്രവേശനമാര്‍ഗം ഉണ്ടെന്നുകാണുകയാണെങ്കിൽ ടി പ്രവേശനമാര്‍ഗം ഉൾപ്പെടുത്തി പുതിയ സൈറ്റ് പ്ലാൻ നൽകണമെന്ന് പരാതിക്കാരനോട് നിർദേശിച്ചും അങ്ങനെ ഹാജരാക്കുന്ന സൈറ്റ് പ്ലാൻ നിന്റെ അടിസ്ഥാനത്തിൽ പൂർത്തീകരിച്ച കെട്ടിടത്തിനു ഒക്യൂപൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പറും നൽകുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചും അങ്ങനെയൊരു പ്രവേശനമാര്‍ഗം ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പെർമിറ്റ് നൽകിയപ്പോൾ അംഗീകരിച്ച സൈറ്റ് പ്ലാനിന്റെ അടിസ്ഥാനത്തിൽ ഒക്യൂപാൻസി യും കെട്ടിട നമ്പറും നൽകുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചും തീരുമാനിച്ചു. തീരുമാനം നടപ്പിൽ വരുത്തിയോ എന്ന് പരിശോധിക്കുന്നതിനു അന്തിമ തീരുമാനം അടുത്ത adalat ലേക്ക് മാറ്റി
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-21 19:35:36
റിസർവ്വേ റിക്കോർഡ് പരിശോധിച്ചതിൽ പരാതിക്കാരന്റെ പ്ലോട്ടിലേക്ക് പ്രവേശിക്കുന്നതിനു മാർക്കറ്റിലൂടെയല്ലാതെ മറ്റൊരു പ്രവേശനമാര്‍ഗം കാണുന്നില്ലയെന്നു സെക്രട്ടറി റിപ്പോർട്ട് ചെയ്യുകയും പരാതിക്കാരന് ഒക്യൂപൻസി യും കെട്ടിടനമ്പറും നൽകാൻ ഒരുക്കമാണെന്നും അറിയിച്ചു. ഈ സാഹചര്യത്തിൽ പരാതിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 35
Updated on 2024-03-02 14:34:01
പരാതിക്കാരന് ഒക്യൂപൻസി യും കെട്ടിടനമ്പറും നൽകിയതായി സെക്രട്ടറി അറിയിച്ചതിനാൽ പരാതി തീർപ്പുകല്പിച്ചു