LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Srampickal House, Edappally North.PO, Cochin - 682024
Brief Description on Grievance:
Completion Certificate - Permission - reg
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-25 22:54:51
അതിരപ്പിള്ളി പഞ്ചായത്തിന്റെ 21.01.2014 ലെ 9/2013/14 നമ്പര്‍ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിച്ച 1452 ച.മീ. A2 ഒക്യൂപന്സിയില്പ്പെട്ട കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്ന അപേക്ഷ പരിശോധിച്ചു. സെക്രട്ടറി അറിയിച്ച പ്രകാരം കെട്ടിടം നിര്‍മ്മിച്ചിട്ടുള്ള സ്ഥലം ലാന്‍ഡ് അസ്സൈന്മെന്റ് ആക്ട്, LA പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയാണെന്നും സര്‍ക്കാരിന്റെ 22.02.2021 ലെ സ.ഉ.(എംഎസ്) നം.61/2021 തസ്വഭവ ഉത്തരവ് പ്രകാരം ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പൊസ്സഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എന്താവശ്യത്തിനാണോ ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത് എന്ന് പരിശോധിച്ച ശേഷമേ പെര്‍മിറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് നിഷ്ക്കര്ഷിച്ചിട്ടുള്ളതാണ്. ലാന്‍ഡ് അസ്സൈന്മെന്റ് പ്രകാരം ലഭിച്ച സ്ഥലത്ത് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിന് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ആവശ്യമാണ് നവകേരള സദസിൽ അപേക്ഷകൻ സമർപ്പിച്ച ഇതേ ആവശ്യം സംബന്ധിച്ച് അപേക്ഷയും സമാനമായ മറ്റു മൂന്നു അപേക്ഷകളിലും സ്പഷ്ടീകരണത്തിനായി സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. സ്പഷ്ടീകരണത്തിനു വിധേയമായി സെക്രട്ടറി തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.
Escalated made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-28 14:52:07
അതിരപ്പിള്ളി പഞ്ചായത്തിന്റെ 21.01.2014 ലെ 9/2013/14 നമ്പര്‍ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിച്ച 1452 ച.മീ. A2 ഒക്യൂപന്സിയില്പ്പെട്ട കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്ന അപേക്ഷ പരിശോധിച്ചു. സെക്രട്ടറി അറിയിച്ച പ്രകാരം കെട്ടിടം നിര്‍മ്മിച്ചിട്ടുള്ള സ്ഥലം ലാന്‍ഡ് അസ്സൈന്മെന്റ് ആക്ട്, LA പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയാണെന്നും സര്‍ക്കാരിന്റെ 22.02.2021 ലെ സ.ഉ.(എംഎസ്) നം.61/2021 തസ്വഭവ ഉത്തരവ് പ്രകാരം ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പൊസ്സഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എന്താവശ്യത്തിനാണോ ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത് എന്ന് പരിശോധിച്ച ശേഷമേ പെര്‍മിറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് നിഷ്ക്കര്ഷിച്ചിട്ടുള്ളതാണ്. ലാന്‍ഡ് അസ്സൈന്മെന്റ് പ്രകാരം ലഭിച്ച സ്ഥലത്ത് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിന് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ആവശ്യമാണ് നവകേരള സദസിൽ അപേക്ഷകൻ സമർപ്പിച്ച ഇതേ ആവശ്യം സംബന്ധിച്ച് അപേക്ഷയും സമാനമായ മറ്റു മൂന്നു അപേക്ഷകളിലും സ്പഷ്ടീകരണത്തിനായി സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. സ്പഷ്ടീകരണത്തിനു വിധേയമായി സെക്രട്ടറി തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:21:34
മേല്‍ പരാതി അതിരപ്പിള്ളി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 6 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. അതിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പരിയാരം വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1670/10 ഭൂമിയില്‍ ശ്രീ. സിറിയക് ജോസഫ് സ്രാമ്പിക്കല്‍ ഹൗസ് എന്നവര്‍ 06/03/2014 തിയതിയിലെ 09/2013/14 നമ്പർ പെർമിറ്റിന്റെയും ( 1452.53 ച.മീറ്റർ), 22/11/2017 തീയതിയിലെ B2-4520/2017-18/21 നമ്പർ പെർമിറ്റിന്റെയും ( 2809.66 ച.മീറ്റർ) അടിസ്ഥാനത്തിൽ പുനർനിർമ്മിച്ച A2 ഗണത്തിൽപ്പെട്ട കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന അപേക്ഷ പരിശോധിച്ചതില്‍ കെട്ടിടം നിർമ്മിച്ച സ്ഥലം ലാന്റ് അസ്സെയിൻമെന്റ് പ്രകാരം പട്ടയം ലഭിച്ച ഭുമിയാണെന്നും സർക്കാരിന്റെ 22/02/21 ലെ സ.ഉ. നം 61/2021 തസ്വഭവ ഉത്തരവ് പ്രകാരം ബിൽഡിങ്ങ് പെർമിറ്റുമായി ബന്ധപ്പെട്ട പൊസഷൻ സർട്ടിഫിക്കറ്റിൽ എന്ത് ആവശ്യത്തിനാണോ ഭൂമി പതിച്ചു നൽകിയിട്ടുള്ളത് എന്ന് പരിശോധിച്ച ശേഷമേ ലാന്റ് അസ്സെയിൻമെന്റ് പ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കാൻ പാടുള്ളൂ എന്ന് നിഷ്കർഷിച്ചിട്ടുള്ളതാണെന്നും സെക്രട്ടറി അറിയിച്ചിട്ടുള്ളതായും ലാന്റ് അസ്സെയിൻമെന്റ് പ്രകാരം ലഭിച്ച സ്ഥലത്ത് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പർ അനുവദിക്കാമോ എന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് സ്പഷ്ടീകരണം ആവശ്യമാണെന്നും ആയതിനാല്‍ ജില്ലാ സമിതിയിലേക്ക് നൽകുന്നതിനു തീരുമാനിച്ചു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. 06.03.2023 ല്‍ കെട്ടിടനമ്പറിനായി പരാതിക്കാരന് അതിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചുവെന്നും എഞ്ചീനീയറിങ്ങ് വിഭാഗം പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ 2014 ല്‍ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ എന്ത് ആവശ്യത്തിനോണോ പതിച്ചുനല്‍കിയതെന്ന വിവരം രേഖപ്പെടുത്തിയിട്ടില്ലാത്തതും, കെട്ടിടനമ്പറിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ' വീട് പണിത് താമസിക്കുന്നതിനും, കൃഷി ആവശ്യത്തിനും അനുവദിച്ചിട്ടുള്ള ഭൂമി' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹു. ഹൈക്കോടതിയുടെ 29.07.2020 ലെ WP(C)17983/2019 നമ്പര്‍ കേസിലെ വിധിന്യായപ്രകാരം ഒരു പ്രത്യേക ആവശ്യത്തിന് പതിച്ചു നല്കിയ പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ബഹു. കോടതി ഉത്തരവ് വരുന്നതിന് മുമ്പ് പെര്‍മിറ്റ് അനുവദിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കാമോ എന്നത് സംബന്ധിച്ചാണ് സ്പഷ്ടീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രസ്തുത വിഷയം സംബന്ധിച്ച് പരാതിക്കാരന് ബഹു. ഹൈക്കോടതിയില്‍ WP© 32600/2023 നമ്പര്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുള്ളതും അന്തിമ വിധി വന്നിട്ടില്ലാത്തതുമാണ്. മേല്‍ സാഹചര്യത്തില്‍ ബഹു. ഹൈക്കോടതിയില്‍ നിന്നും അന്തിമ വിധി വരുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-03-14 12:43:12
05.03.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.