LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Adarsh, Neenu DEVASAROVARAM, 585, VARINJAM, KALLUVATHIKKAL
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-05-23 16:45:14
വിശദ വിവരങ്ങള്‍ അടുത്ത കമ്മറ്റിയില്‍ അറിയിക്കുവാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-05-23 16:53:53
ശ്രീ ആദർശ്/നീനു എന്നിവരുടെ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള അപേക്ഷ 16/12/2023 ലാണ് കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ ലഭ്യമായത്. പ്രാഥമിക പരിശോധന നടത്തിയതിനു ശേഷം ടി ഫയൽ പ്ലാൻ അപ്രൂവലിനും സാങ്കേതിക പരിശോധന റിപ്പോർട്ടിനുമായി 18/12/2023 ൽ എൻജിനീയറിംഗ് വിഭാഗത്തിന് കൈമാറി. എ.ഇ യുടെ റിപ്പോർട്ട് പ്രകാരം * 27/01/2024 നു ടി ഫയലിന്മേലുള്ള സ്ഥല പരിശോധന നടത്തുമ്പോൾ കെട്ടിടം തുറന്ന് കാണിക്കുവാൻ ആദർശ് എന്ന പേരിൽ ഒരാളും ടിയാന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നതാണ് .ഇവർ രണ്ട് പേരും മദ്യപിച്ച് അളവുകൾ പൂർണ്ണമായി എടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ആയതു കൊണ്ട് അസ്സി.എഞ്ചിനീയറും ഓവർസിയറും തിരികെ മടങ്ങുകയുമായിരുന്നു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും താഴത്തെ നിലയിലെ അളവുകളും സെറ്റ് ബാക്ക് എന്നിവയും പരിശോധിച്ചതിൽ നിന്ന് പ്ലാനിൽ ഡ്രോയിങ്ങിൽ നൽകിയിട്ടുള്ളതിൽ നിന്നും വളരെ വ്യത്യാസം ഉള്ളതായി എ.ഇ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടി വസ്തുവിലുള്ള എക്സിസ്റ്റിങ് ഷോപ്പ് മുൻവശം റോഡിൽ നിന്നുള്ള അകലം പാലിക്കുന്നില്ല. ടി ഭാഗം പ്ലാനിൽ കാണിച്ചിട്ടില്ല. ആയതിനാലാണ് റിപ്പോർട്ട് നൽകുവാൻ അസ്സി.എഞ്ചിനീയറിന് കഴിയാതിരുന്നത്. മറ്റ് ചില ന്യൂനതകൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ടി ന്യൂനതകൾ രേഖാമൂലം ആദർശ്/നീനു എന്നവരെ 23/02/2024 ൽ അറിയിച്ചിട്ടുള്ളതാണ്. 23/02/2024 ൽ ചൂണ്ടിക്കാട്ടിയ ടി ന്യൂനതകൾ പരിഹരിച്ചിട്ടുള്ളതായി കാണിച്ച് ആദർശ്/നീനു എന്നവർ അപേക്ഷ പുനസമര്പ്പിച്ചിരുന്നു. ടി അപേക്ഷയിലും എക്സിസ്റ്റിംങ് ബിൽഡിംഗ് സംബന്ധിച്ച് ന്യൂനതകൾ ഉണ്ടായിരുന്നു. ആയത് കൂടി ടിയാൻ പരിഹരിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ 09/04/2024 ൽ ശ്രീ.ആദർശ്/നീനു എന്നവർക്ക് പെർമിറ്റ് അനുവദിച്ച് നൽകിയിട്ടുണ്ട് എന്നുള്ള വിവരം സെക്രട്ടറി കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരന്റെ പരാതി പരിഹരിച്ചതിനാല്‍ നടപടികള്‍ തീര്‍പ്പാക്കുന്നു.