LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thannikkal Kizhakkoth
Brief Description on Grievance:
Unauthorised Construction reg
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 13:49:09
തീരുമാനം:- 1 ശ്രീ.അബൂബക്കർ ഹാജി, താന്നിക്കൽ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതിയും ആയതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. പരാതിയിൽ തീർപ്പ് കൽപ്പിക്കുന്നതിലേക്കായി വിശദവും വ്യക്തവുമായ റിപ്പോർട്ട് സഹിതം അസിസ്റ്റന്റ്് എഞ്ചിനീയർ/ഓവർസീയർ അടുത്ത അദലാത്തിൽ ഹാജരാവുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 23
Updated on 2024-03-05 14:38:03
തീരുമാനം:- 1 ശ്രീ.അബൂബക്കർ ഹാജി, താന്നിക്കൽ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതിയും ആയതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. പെർമിറ്റ് അനുവദിച്ചതിൽ നിന്നും വ്യത്യസ്തമായാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്നും, അപാകതകൾ പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയെങ്കിലും അപാകതകൾ പൂർണ്ണമായും പരിഹരിച്ച് പ്ലാൻ പുനർസമർപ്പിച്ചതായി കാണുന്നില്ലെന്ന് അദാലത്ത് സമിതി വിലയിരുത്തുകയും, ന്യൂനതകൾ പരിഹരിച്ച് 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം പാലിച്ചുകൊണ്ട് വ്യക്തമായ അതിരളവുകൾ രേഖപ്പെടുത്തിയ താലൂക്ക് സർവ്വേ സ്കെച്ച് സഹിതം അപേക്ഷ 15 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നൽകുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയും, ആയത് ലഭിക്കുന്ന മുറക്ക് അപേക്ഷ പരിശോധിച്ച് നിർമ്മാണം നടത്തിയിരിക്കുന്നത് 2019 ലെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ പലിച്ചുകൊണ്ടാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം കെട്ടിടത്തിന് നമ്പർ നൽകി വസ്തു നികുതി ഈടാക്കുന്നതിനും അല്ലാത്ത പക്ഷം കെട്ടിടത്തിന് UA നമ്പർ നൽകി ചട്ടപ്രകാരം നിഷ്കർഷിക്കുന്ന നികുതി ഈടാക്കി കേരള പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 235 ഡബ്ല്യു പ്രകാരം നടപടി സ്വീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 24
Updated on 2024-05-24 13:08:31
കെട്ടിടത്തിന് യു.എ നമ്പർ അനുവദിച്ച് ഉത്തരവായി