LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thazhe Rayaroth house Ponmeri parambu (PO) Villiappally 673542 Vatakara
Brief Description on Grievance:
കെട്ടിടത്തിന്റെ ക്രമവൽക്കരണ ഫീസ് അധികമായി ഈടാക്കിയത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 23
Updated on 2024-02-06 11:37:19
പരാതിക്കാരന് ഇതു സംബന്ധിച്ച് നവകേരള സദസ്സില്‍ നല്കിയ പരാതി 14.12.2023 തിയ്യതിയില്‍ ഇതേ ഉപജില്ല സമിതി പരിഗണിച്ചതും ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യമായ വിഷയമായതിനാല്‍ ജില്ലാ അദാലത്ത് സമിതിക്ക് എസ്കലേറ്റ് ചെയ്തതും ആണ്. പെര്‍മിറ്റ് അനുവദിക്കുന്നതില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് കാലതാമസം നേരിട്ടതും ആയതിനാല്‍ തന്നെ പരാതിക്കാരന് നിര്‍മ്മാണം ആരംഭിക്കുകയും നിര്‍മ്മാണം ആരംഭിച്ച് കഴിഞ്ഞതിനാല്‍ compounding ഫീ ഇനത്തില്‍ അധിക തുക അടവാക്കേണ്ടി വരുകയും ചെയ്തു എന്നും ആയതിന് ഉത്തരവാദിയായ ഉദ്ദ്യോഗസ്ഥരുടെ പേരില്‍ നടപടി വേണമെന്നാണ് പരാതി. പരാതി പരിശോേധിച്ചതില് 05.07.23 തിയ്യതിയില്‍ ആണ് അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചതെന്നും 21.11.23 നാണ് പെര്‍മിറ്റ് അനുവദിച്ചതെന്നും സമിതി നിരീക്ഷിച്ചു. ഇതു സംബന്ധിച്ച് 14.12.2023 തിയ്യതിയില്‍ ഉപസമിതി കൈക്കൊണ്ട തീരുമാനത്തിന്റെ പകര്‍പ്പ് സഹിതം ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ക്കായി ഉയര്‍ന്ന തലത്തിലേക്ക് വീണ്ടും എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 17
Updated on 2024-05-22 17:51:39
05/07/2023 തിയ്യതിയിലാണ് അപേക്ഷകന് കെട്ടിട നിര്‍മ്മാണ അപേക്ഷ സമര്‍പ്പിച്ചതെന്നും 23/07/2023 തിയ്യതിയില്‍ പരിശോധനയ്ക്കായി സാങ്കേതിക വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും, 09/08/2023 തിയ്യതിയില്‍ ഓവര്‍സിയര്‍ സൈറ്റ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപാകത പരിഹരിക്കുന്നതിനായി 10/09/2023 തിയ്യതിയില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും, 01/10/2023 തിയ്യതിയില്‍ അപാകത പരിഹരിക്കാനുള്ള രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. 06/10/2023 ന് ഫീ ഡിമാന്റ് ചെയ്യുകയും 06/11/2023 ന് ഫീ അടവാക്കുകയും 21/11/2023 ന് റെഗുലറൈസ്ഡ് പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തതായും അറിയിച്ചു. KPBR 2019 ചട്ടം 13 പ്രകാരം അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം രേഖാമൂലമുള്ള ഉത്തരവ് വഴി സെക്രട്ടറി അനുമതി നല്‍കുകയോ, അല്ലെങ്കില്‍ നിരസിക്കാന്‍ മതിയായ കാരണങ്ങളാല്‍ (ചട്ടം 11) നിരസിക്കുകയോ ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മേല്‍ സമയ പരിധിക്കുള്ളില്‍ സെക്രട്ടറി അത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ല. KPBR ചട്ടം 14 പ്രകാരം 15 ദിവസത്തിനകം സെക്രട്ടറി അനുമതി നല്‍കുകയോ നിരസിക്കുകയോ ചെയ്യാത്തപക്ഷം അപേക്ഷകന്റെ രേഖാമൂലമായ അഭ്യര്‍ത്ഥനയില്‍ പഞ്ചായത്തിന് അത്തരം അംഗീകാരം അനുമതി നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്നതാണ്. ഇത്തരത്തിലുള്ള രേഖാമൂലമായ അപേക്ഷ ലഭിച്ച തിയ്യതി മുതല്‍ 30 ദിവസത്തിനകം അങ്ങനെയുള്ള അംഗീകാരമോ അനുവാദമോ നല്‍കണമോ വേണ്ടയോ എന്ന് ഗ്രാമപഞ്ചായത്ത് തീരുമാനിക്കുന്നില്ലെങ്കില്‍ അങ്ങനെയുള്ള അനുവാദം നല്‍കിയതായി കരുതാവുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സാധുവായ അപേക്ഷകളിന്മേല് 45 ദിവസത്തിനു ശേഷം അപേക്ഷകന് ഒറിജിനല്‍ അപേക്ഷകളിലെ പോലെ ചട്ടപ്രകാരമുള്ള വ്യവസ്ഥകള്‍ പ്രകാരം നിര്‍മ്മാണം ആരംഭിക്കുന്ന തിയ്യതി കാണിച്ച്കൊണ്ട് ഒരു കത്ത് സമര്‍പ്പിക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പരിശോധിച്ചതില്‍ ചട്ട പ്രകാരമുള്ള സമയ പരിധിക്കുള്ളില്‍ സെക്രട്ടറി അപേക്ഷ പരിഗണിക്കുകയോ അനുമതി നല്‍കുകയോ / നിരസിക്കുകയോ ചെയ്തതായി കാണുന്നില്ല. ചട്ടം 14 പ്രകാരമുള്ള തുടര്‍ നടപടികള്‍ അപേക്ഷകന് സ്വീകരിച്ചതായും കാണുന്നില്ല. അപേക്ഷ സമര്‍പ്പിച്ച് 45 ദിവസത്തിനകം നിര്‍മ്മാണം ആരംഭിച്ചതായി സ്ഥല പരിശോധനയില്‍ ഓവര്‍സിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. Existing Ground floor area 82 Sq.m ഉം Prposed Ground floor area 21.23 Sq.m ഉം, Proposed first floor area 65.01 Sq.m ഉം ഉല്‍പ്പെടെ ആകെ 168.24 ച.മീറ്ററുമാണ് അപേക്ഷ പ്രകാരം കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം എന്നും, ആയതില്‍ Ground floor ല്‍ നിലവിലുള്ള 82 ച.മീറ്റര്‍ ഒഴികെയുള്ള 86.24 ച.മീറ്റര്‍ പുതിയ നിര്‍മ്മാണത്തിന് ച.മീറ്ററിന് 200 രൂപ (രണ്ടിരട്ടടി) നിരക്കില്‍ ക്രമവല്‍ക്കരണ ഫീസായ 17248 രൂപ മാത്രമാണ് ഈടാക്കിയിട്ടുള്ളത് എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ക്രമവത്കരണ ഫീസായി കൂടുതല്‍ തുക ഈടാക്കിയെന്ന പരാതിയിലും അധികമായി ഈടാക്കിയ തുക തിരികെ ലഭിക്കണമെന്ന അപേക്ഷയും നിലനില്‍ക്കുന്നതല്ലെന്ന് സമിതി വിലയിരുത്തി. കൂടാതെ അപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വന്നതായും സമിതി വിലയിരുത്തി. കാലതാമസം ബോധപൂര്‍വ്വം വരുത്തിയതാണോ എന്ന് പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു.
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 18
Updated on 2024-09-22 00:24:01
തുടര്‍ നടപടികള്‍ ആവശ്യമില്ല.