LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOCHUKUNNEL SANTHIPURAM ARIVILANJAPOYIL P.O ALAKODE 670571
Brief Description on Grievance:
ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജില്ലാ ടൗൺ പ്ലാനർ കണ്ണൂർ ന് അയച്ച REF .NO 401032/BARE01/GPO/2023/9633/(2) പരാതിയുടെമേൽ തീർപ്പു കൽപ്പിച്ച് 331/107 ൽ പെട്ട ഭൂമിയിൽ പെട്രോൾ പമ്പ് നിർമാണത്തിന് വേണ്ടി കെട്ടിടനമ്പറിനു വേണ്ടി അപേക്ഷിച്ചതിന്മേൽ ഇതുവരെ തീർപ്പുകൽപ്പിക്കാത്തതുമായി ബന്ധപ്പെട്ട് അങ്ങയുടെ മുമ്പാകെ ബോധിപ്പിക്കുന്ന പരാതി
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 11:46:57
ഫീൽഡ് പരിശോധന നടത്തി തീരുമാനമെടുക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 22
Updated on 2024-02-17 11:00:04
അജണ്ട : 2. ശ്രീമതി. സിന്ധു. എംപി എന്നവർ ചെറുപുഴ ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി. ശ്രീമതി. സിന്ധു. എംപി എന്നവർ ചെറുപുഴ ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് നേടി പണിത പെട്രോൾ പമ്പിന് നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി. അദാലത്ത് സമിതി അംഗങ്ങൾ ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, പരാതിക്കാരിയുടെ പ്രതിനിധിയായ ശ്രീ. ഡി. വിജയൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ നിർമ്മാണ സ്ഥലം പരിശോധിച്ചു. പരാതിക്കാരിയും ഗ്രാമപഞ്ചായത്തും ഹാജരാക്കിയ രേഖകൾ പരിശോധിച്ചു. പെർമിറ്റ് കാലാവധി നീട്ടി നൽകുന്നതിനാണ് അപേക്ഷ നൽകിയിരിക്കുന്നത്. അനുവദിച്ച പെർമിറ്റിൽ നിന്നും വ്യതിചലിച്ച് അധികമായി നിർമ്മിച്ചിരിക്കുന്ന Retail Dispensing Unit ചട്ടപ്രകാരം ആവശ്യമായ ദൂരപരിധി പാലിക്കാത്ത തിനാലും അധികനിർമ്മിതി ഉള്ളതിനാലുമാണ് പെർമിറ്റ് കാലാവധി നീട്ടി നൽകാൻ സാധിക്കാത്തത് എന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. പരിശോധനയിൽ ആയത് ശരിയാണെന്ന് കണ്ടെത്തി. പരാതിക്കാരിയുടെ പ്രതിനിധികൾ അനുവദിച്ച പെർമിറ്റിൽ നിന്നും അധികരിച്ച നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നതിന് സന്നദ്ധത അറിയിച്ചു. തീരുമാനം : ശ്രീമതി. സിന്ധു. എം പി അംഗീകാരം ലഭിച്ച കെട്ടിട നിർമ്മാണ പെർമിറ്റിൽ അധികരിച്ച് നടത്തിയ നിർമ്മാണം ഒഴിവാക്കി ഗ്രാമപഞ്ചായത്തിന് രേഖാമൂലം അറിയിക്കുന്നതിനും ആയത് പരിഗണിച്ച് നിലവിലുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് ദീർഘിപ്പിച്ചു നൽകുന്നതിന് നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് എൻജിനീയറോടും സെക്രട്ടറിയോടും നിർദ്ദേശിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 23
Updated on 2024-03-23 14:51:06
service delivered