LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAINDINI BHAVAN MUDAVOORPARA BALARAMAPURAM POST TVPM PIN 695501
Brief Description on Grievance:
OCCUPANCY
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 08:43:58
പഞ്ചായത്തിൻ്റെ പെർമിറ്റ് പ്രകാരം നിർമ്മിച്ച 3 നില വാണിജ്യ കെട്ടിടത്തിന് പാർക്കിംഗ് ഏരിയയില്ലായെന്ന കാരണം പറഞ്ഞ് പള്ളിച്ചൽ പഞ്ചായത്ത് കെട്ടിട നമ്പർ അനുവദിക്കുന്നില്ലായെന്നും തൻ്റെ വീടിന് മുന്നിലായി നിർമ്മിച്ചിട്ടുള്ള വാണിജ്യ കെട്ടിടത്തിന് പര്യാപ്തമായ പാർക്കിംഗ് ഏരിയ ഉണ്ടെന്നും ശ്രീമതി. നീതു. I.S പരാതി സമർപ്പിച്ചിരിക്കുന്നു. സ്ഥല പരിശോധനയിൽ കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചതായും കരമന-കളിയിക്കാവിള റോഡിന് സമീപത്തുമാണ്. ചട്ട പ്രകാരമുള്ള പാർക്കിംഗ് ഏരിയക്കുള്ള സ്ഥലം അപേക്ഷകയുടെ വീടിന്സമീപത്തായും കെട്ടിടത്തിൻ്റെ കിഴക്ക് ഭാഗത്തുമായി ലഭ്യമാണ്.. ടി സ്ഥലം പാർക്കിംഗ് സ്ഥലത്തിനു വേണ്ടി ക്രമപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ശ്രീമതി. നീതു.I.S ന് നിർദ്ദേശം നൽകി. ടി അപേക്ഷ സമർപ്പിക്കുന്ന മുറക്ക് സ്ഥല പരിശോധന നടത്തി നമ്പർ അനുവദിക്കുന്നതിന് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-05-22 15:16:01
സ്ഥല പരിശോധനയിൽ പാർക്കിംഗ് ഏരിയക്ക് വേണ്ടി നീക്കിവെച്ചിട്ടുള്ള സ്ഥലത്ത് ആവശ്യമായ സ്ഥലലഭ്യതയുണ്ടെങ്കിലും അവിടെ എത്തിച്ചേരാനുള്ള ഡ്രൈവ് വേ ക്ക് ചട്ട പ്രകാരമുള്ള വീതിയില്ലാത്തതായി അസി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്തതിൻ്റയടിസ്ഥാനത്തിൽ അപേക്ഷ പരിഗണിക്കുന്നതിന് സാധിക്കില്ലായെന്ന് സെക്രട്ടറി അറിയിച്ചിരിക്കുന്നു. പാർക്കിംഗ് ഏരിയയിൽ ഇളവ് അനുവദിക്കുന്നതിന് അദാലത്ത് സമിതിക്ക് അധികാരമില്ല. ആയതിനാൽ Regularisation of Unauthorised building Rules അനുസരിച്ചുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയോട് നിർദ്ദേശിച്ചു. പ്രസ്തുത അപേക്ഷ സമർപ്പിക്കുന്നതനുസരിച്ച് കാലവിളംബം കൂടാതെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പള്ളിച്ചൽ പഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു. '