LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O LAKSHMIVASUDEVAN NAIR KIZHAKKEKKARA VEEDU VADAKKUMANNAM ROAD MANNARKKAD P O 678582
Brief Description on Grievance:
അയൽവാസി വീടിൻ്റെ അതിരിനോട് ചേർന്ന് മണ്ണെടുത്തതിനാൽ വീടിനു ഭീഷണിയുണ്ടെന്ന പരാതി
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 17:13:03
നവകേരള സദസ്സില്‍ ശ്രീ. കെ. ശശികുമാര്‍ s/o ലക്ഷ്മി വാസുദേവന്‍ നായര്‍ കിഴക്കേക്കര വീട് , വടക്കും മണ്ണം റോഡ് മണ്ണാര്‍ക്കാട് എന്നവര്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള അതിര്‍ത്തിയിലെ മണ്ണ് അയല്‍വാസി കുഴിച്ചെടുക്കുന്നു എന്നത് സംബന്ധിച്ച് നിവേദനം 29.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരാതി പരിശോധിച്ചു. പരാതിക്കാരന് ഹാജരാവാത്തതിനാല്‍ ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നഗരസഭ ഉടന്‍തന്നെ നല്‍കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലും അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-03-14 16:33:13
നവകേരളസദസ്സില്‍ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് ശ്രീ. കെ. ശശികുമാര്‍ എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ 29.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. മുനിസിപ്പല്‍ സെക്രട്ടറിയുടെ 07.02.2024 ലെ PW1-15404/2023/MKDMUM പ്രകാരമുള്ള മറുപടി ലഭ്യമായിട്ടുണ്ട്. ആയതില്‍ പരാതിക്കാരന്റെ വീടിന്റെ തെക്ക് ഭാഗത്തുള്ള കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് നിര്‍മ്മിച്ച ചുറ്റുമതിലില്‍ നിന്ന് 40.ച.മീ മുതല്‍ 75 ച.മീ വരെ ശരാശരി 60 ച.മീ താഴ്ചയില്‍ മണ്ണ് മാറ്റിയിട്ടുള്ളതായി കാണുന്നു. പരാതിക്കാരന്റെ വീട്ടില്‍ നിന്നും 5 മീറ്റര്‍ അകലെയാണ് ചുറ്റുമതില്‍ നില്‍ക്കുന്നത്. പ്രസ്തുത മതിലിന്റെ അടിഭാഗം പ്ലാസ്റ്ററിട്ട് ബലപ്പെടുത്തിയിട്ടുള്ളതാണ്. നിലവില്‍ പരാതിക്കാരന്റെ വീടിനോ ചുറ്റുമതിലിനോ അപായ ഭീഷണി നിലനില്ക്കുന്നില്ല എന്ന വിവരം മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ പാലക്കാട് 09.02.21 ലെ CTPVIG 770/2021 നമ്പര്‍ കത്ത് പ്രകാരം ചീഫ് ടൌണ്‍ പ്ലാനര്‍ ഈ വിഷയത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആയതില്‍ നടപടി /ശുപാര്‍ശ എന്ന ഭാഗത്ത് പാര 2 ല്‍ " പുരയിടത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് മേല്‍ നിര്‍മ്മാണത്തിനായി മണ്ണ് മാറ്റിയത് ടിയാന്റെ പുരത്തറയുടെ ബലക്ഷയത്തിന് കാരണമായി എന്ന് സൂചിപ്പിച്ചിട്ടുള്ളത് വസ്തുതപരമായി ശരിയല്ല എന്ന് കാണുന്നതിനാല്‍ ടി വിഷയത്തിലുള്ള തുടര്നടപടികള്ആവശ്യമില്ല എന്ന് കാണുന്നു.“ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തില്‍ പരാതിയില്‍ പറയുന്ന അപകടഭീഷണി ഇല്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ വിവരം അപേക്ഷകനെ അറിയിക്കുവാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുവാന്‍ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-04-06 11:41:27
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.