LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O KAJAHUSSAIN SHAKEELA MANZIL EDAYA STREET MANKAVU PALAKKAD 678001
Brief Description on Grievance:
സർ, കഴിഞ്ഞ 25 വർഷമായി ഞാനും എന്റെ കുടുംബവും സ്വന്തമായി വീടില്ലാത്തതിന്റെ കാരണത്താൽ വാടകക്കാണ് താമസിക്കുന്നത് കഴിഞ്ഞ വർഷം 2023 മാർച്ചിൽ മുണ്ടൂർ പഞ്ചായത്തിൽ ലേബർ സ്കൂൾ പുനത്തിൽപറമ്പ് 14 വാർഡ് എന്ന സ്ഥലത്താണ് ഞാൻ വീടുവക്കുന്നതിനായി 10.5 സെന്റ് സ്ഥലം വാങ്ങുന്നത്. വീട് നിർമ്മാണത്തിന് വേണ്ടി പ്ലോട്ട് മുറിച്ചാണ് സ്ഥലത്തിന്റെ ഉടമ വിറ്റിരുന്നത് ഞാൻ ആ സ്ഥലം രജിസ്റ്റർ ചെയ്യുമ്പോൾ 6 മത്തെ പ്ലോട്ട് ആയിരുന്നു വാങ്ങിയത് കഴിഞ്ഞ വർഷം സെപ്റ്റംബർ ഞാൻ വീടിന്റെ പെർമിറ്റിനു വേണ്ടി മുണ്ടൂർ പഞ്ചായത്തിൽ അപേക്ഷിക്കുകയും അതിനെ തുടർന്ന് പഞ്ചായത്തിൽ നിന്നും ഓവർ സിയർ പരിശോധനക്ക് വരുകയും ചെയ്തു .അപ്പോഴാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് 10 ഇൽ കൂടുതൽ പ്ലോട്ട് വിറ്റു കഴിഞ്ഞിരുന്നു എന്ന് സ്ഥലത്തിന്റെ ഉടമ പഞ്ചായത്തിൽ നിന്നു ലാൻഡ് ഡെവലൊപ്മെന്റ് അനുമതി എടുത്തില്ലെന്നും ഈ കാരണത്താൽ പെർമിറ്റിന്റെ അപേക്ഷ നിരസിച്ചു .ഇതേ സ്ഥലത്തിനു ഇതിനു മുൻപ് 2 അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് കൊടുത്തിട്ടുമുണ്ട് .ഉടമ കുറച്ചു പ്രായം ഉള്ളതുകൊണ്ടും ആ വ്യക്തി x എയർഫോഴ്സ് ആയതുകൊണ്ടും ലാൻഡ് ഡെവലൊപ്മെന്റ് കാര്യങ്ങളെ കുറിച്ച് അറിയുന്നില്ല ഇപ്പോൾ പഞ്ചായത്തിലേ നിയമ ചട്ടങ്ങൾ അനുസരിച്ച വാങ്ങിയവ്യക്തിക്കോ ഉടമസ്ഥനോ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് .ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി തരണമെന്ന് താഴ്മയോടെ അപേക്ഷിച്ചു കൊള്ളുന്നു പഞ്ചായത്തിൽ നിന്നും ടൗൺ പ്ലാനറിൽ നിന്നും കിട്ടിയ കത്തും മുൻപ് കൊടുത്ത 2 പെർമിറ്റിന്റെ കോപ്പിയും ഇതിനോടൊപ്പം സമർപ്പിക്കുന്നുണ്ട്
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 07:03:40
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. ലേ ഔട്ട് ഡവലപ്മെന്റ് പെര്‍മിറ്റ് ഇല്ലാതെ പ്ലോട്ട് ഡിവിഷന് നടത്തിയതിന്മേല് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും KPBR ചട്ടപ്രകാരം സ്പഷ്ടീകരണം ലഭ്യമാക്കുന്നതിനായി കത്ത് നല്‍കാവുന്നതാണെന്ന് ടൗൺ പ്ലാനറുടെ കത്തില്‍ പറയുന്നു. ആയതിനാല്‍, സര്‍ക്കാരില്‍ നിന്നും സ്പഷ്ടീകരണം ലഭ്യമാക്കുന്നതിനായി സെക്രട്ടറി ഉചിതമാര്‍ഗേന കത്ത് നല്‍കേണ്ടതാണ്. സമാനമായ ഒരു അപേക്ഷ ഈ അദാലത്ത് സമിതിയില്‍ നിന്നും ESCALATE ചെയ്ത് സംസ്ഥാന അദാലത്ത് സമിതിയുടെ പരിഗണനയില്‍ ഉള്ളതുമാണ്. ആയതിനാല്‍ സര്‍ക്കാരില്‍ നിന്നും ഇത് സംബന്ധിച്ച സ്പഷ്ടീകരണം ലഭ്യമാകുന്ന മുറക്കോ, മറ്റ് ഉത്തരവുകള്‍ ലഭിക്കുന്ന മുറക്കോ തുടർനടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-12 22:54:11
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up