LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വൃന്ദാവന്‍,ദേശബന്ധു,മാങ്ങാട്ടിടം
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-16 10:42:50
36/02-2024 dt . 07/02/2024 (മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ വടവതി വിജയൻ, വൃന്ദാവൻ, മാങ്ങാട്ടിടം എന്നവർ സമർപ്പിച്ച, എന്റെ ഉടമസ്ഥതയിലുള്ള മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ വാർഡ് നമ്പർ 14ൽ 65, 66 നമ്പർ പീടിക മുറികൾ 1994 -95 വർഷത്തിൽ നിർമ്മിക്കുകയും ആയതിന് പഞ്ചായത്തിന്റെ അനുമതിയും ലഭിച്ചിരുന്നു.2009ൽ ആണ് രണ്ടാം നിലയുടെ പണി ആരംഭിച്ചത് ഇതിന് പഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റ് ലഭിച്ചിരുന്നു. എന്നാൽ മുകൾ നിലയ്ക്ക് ഇതുവരെയായും പഞ്ചായത്തിൽ നിന്നും ക്രമപ്രകാരമുള്ള നമ്പർ ലഭിച്ചിട്ടില്ല. 1994-95കാലഘട്ടത്തിൽ പണിത കെട്ടിടമായിരുന്നതിനാൽ ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ടാക്കാനുള്ള സ്ഥലം ഉണ്ടായിരുന്നില്ല. അത് നിമിത്തം പീടിക മുറിക്ക് ഇതുവരെയും നമ്പർ ലഭിച്ചിട്ടില്ല. ആയതിനാൽ പീടിക മുറിക്ക് നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന അപേക്ഷയിൽ അപേക്ഷകനെയും ഗ്രാമപഞ്ചായത്ത് ഓവർസിയർ ക്ലാർക്ക് എന്നിവരെയും നേരിൽ കേട്ടതിൽ നിന്നും അപേക്ഷകന് അനുവദിക്കപ്പെട്ട പെർമിറ്റിന്റെ കാലാവധി കഴിഞ്ഞതിനാലും, ആയത് പുതുക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞിട്ടുള്ളതായും കാണുന്നു. അപേക്ഷകൻ കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല എന്ന് കാണുന്നു. ആയതിനാൽ കെപിബിആർ 2019 ചട്ട പ്രകാരം കെട്ടിടം ക്രമവൽക്ക രിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അപേക്ഷകനോട് നേരിൽ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട് ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-27 16:30:03
implemented