LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഇടയാടിയില്‍ ഹൗസ്, കരിങ്കുന്നം.പി.ഒ., തൊടുപുഴ, ഇടുക്കി- 685586
Brief Description on Grievance:
മതില് നിർമ്മാണത്തിന് പെർമിറ്റ് അനുവദിക്കണമെന്നത് പരാതി സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-31 14:39:35
കരിങ്കുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളതും ആയത് ലഭ്യമായിട്ടില്ലാത്തതുമാണ്. ആയതിനാല്‍ ടി പരാതി അടുത്ത അദാലത്ത് സമിതിയില്‍ പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 13:26:03
ശ്രീ. റിനു രാജുവിന് കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ നിന്നും മതില് നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് അനുവദിക്കുന്നില്ല എന്ന് കാണിച്ച് 08.06.2023 ല്‍ ബഹു. പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പിന് ടിയാന് നല്കിയ പരാതി 03.11.2023 –ലെ ത.സ്വ.ഭ.വ –ആര്.എ3/291/2023 പ്രകാരം ബഹു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കൈമാറിയിട്ടുള്ളതും ആയത് ബഹു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സിറ്റിസണ്‍ അസിസ്റ്റന്റ് സ്ഥിരം അദാലത്ത് സംവിധാനം, ഇടുക്കി ഉപജില്ലാ അദാലത്ത് സമിതി -1 ന്റെ കണ്‍വീനര്‍ ലോഗിനിലേക്ക് അപ് ലോഡ് ചെയ്തിട്ടുള്ളതുമാണ്. ടി വിഷയം സംബന്ധിച്ച് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ ബഹു.ഓംബുഡ്സ്മാന് മുമ്പാകെ ഒ.പി. 757/2023 നമ്പരായി ശ്രീ. റിനു രാജു പരാതി നല്കിയിട്ടുള്ളതും ടി പരാതിയിന്മേല് 21.09.2023 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ടി ഉത്തരവില്‍ പരാതിക്കാരന്റെ അപേക്ഷയോടൊപ്പമുള്ള സര്‍വ്വേ പ്ലാന്‍ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആ വസ്തുത സര്വ്വേയറില് നിന്നും ബോധ്യപ്പെട്ട് പരാതിക്കാരന്റെ അപേക്ഷ 2 മാസത്തിനകം തീര്‍പ്പാക്കി നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് ഉത്തരവായിട്ടുള്ളതും ആയത് പരിശോധിച്ച് ബോധ്യപ്പെടുവാന്‍ സാധിക്കാത്ത പക്ഷം പരാതിക്കാരന് മതില് നിര്‍മ്മിക്കുന്നതിന് അനുവാദം നല്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് ഉത്തരവായിക്കൊണ്ട് പരാതി തീര്‍പ്പാക്കിയിട്ടുള്ളതാണ്. ടി ഉത്തരവ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 21.10.2023 –ല്‍ കൂടിയ സാധാരണയോഗത്തില് ചര്‍ച്ച ചെയ്യുകയും കമ്മിറ്റിയുടെ 7/1 നമ്പര്‍ തീരുമാന പ്രകാരം റോഡിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുവേണ്ടി തൊടുപുഴ താലൂക്ക് തഹസില്‍ദാര്‍ക്കും സര്‍വ്വേ സൂപ്രണ്ടിനും അപേക്ഷ നല്‍കുന്നതിന് തീരുമാനിക്കുകയും അപേക്ഷയുടെ അടിസ്ഥാനത്തില്‍ 26.12.2023 –തീയതിയിലെ തൊടുപുഴ ഭൂരേഖ തഹസില്‍ദാരുടെ TLKTDP/2889/23-K4 നമ്പര്‍ കത്ത് പ്രകാരം ടി റോഡിന്റെ വീതി 5.6, 4.2, 4.6, 4.1, 3.9 എന്നിങ്ങനെ പല ഭാഗത്തും പല അളവുകളായാണ് കാണപ്പെടുന്നത് എന്നും റീ സര്‍വ്വേ നിലവില്‍ വന്നതിന് ശേഷം ടി റോഡിന് നിലവില്‍ വീതി കൂടുതലായി വന്നിട്ടുള്ളതും ആയത് റീസര്‍വ്വേയില്‍ ഉള്പ്പെടുത്തിയിട്ടില്ലാത്തതുമാണെന്നും ടി സാഹചര്യത്തില്‍ റീ സര്‍വ്വേ സ്കെച്ചിലുള്ള അളവുകള്‍ മാത്രമേ ഭൂമിയില്‍ നിര്ണ്ണയിച്ചുകാണിക്കുന്നതിന് സാധിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുള്ളതാണ് എന്നും കൂടാതെ ടി വിഷയത്തില്‍ ജോസ് ജോര്‍ജ്, ശശികുമാര്‍, ജയഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ബഹു.മുന്‍സിഫ് കോടതി തൊടുപുഴയില്‍ നിന്നും ടി റോഡ് കൈയ്യേറി കോമ്പൌണ്ട് വാള് നിര്‍മ്മാണം നടത്തുന്നതിനെതിരെ ശ്രീ. റിനു രാജു ഇടയാടിയില്‍, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ പ്രതി ചേര്‍ത്ത് കേസ് ഫയല്‍ ചെയ്ത് ഇങ്ജക്ഷന് ഓര്‍ഡര്‍ വാങ്ങിയിട്ടുള്ളതാണ് എന്നും 03.12.2024 –ലെ 400573/BPWL01/GPO/2023/1690/(3) നമ്പര്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈ വിഷയം സംബന്ധിച്ച് ബഹു. മുന്‍സിഫ് കോടതി, തൊടുപുഴ ഒ.എസ്. നമ്പര്‍ 265/2023 കേസില്‍ 15.11.2023 –ല്‍ പുറപ്പെടുവിച്ച ഉത്തരവ് ചുവടെ ചേര്‍ക്കുന്നു. “The respondents/defendents their men and agents are restrained from trespassing into the plaint schedule properties or from obstructing petitioner from trespassing up on the petition schedule property and from constructing compound wall therein and from reducing the width of Karimkunnam Edayadi road and from doing any acts which will adversely affect the peaceful use and enjoyment of the road including the petition schedule property by the public by an order of temporary prohibitory injunction until further orders.” തീരുമാനം മതില് നിര്‍മ്മാണം സംബന്ധിച്ചും റോഡിന്റെ വീതി കുറയ്ക്കുന്നത് സംബന്ധിച്ചും മേല്‍ ഉത്തരവ് പ്രകാരം ബഹു. മുന്‍സിഫ് കോടതി താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാലും ടി വിഷയം ബഹു.കോടതിയുടെ പരിഗണനയിലായതിനാലും പരാതി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കഴിയുകയില്ല എന്നുള്ള വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-03-01 14:36:26