LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JAHFARUSSADHIQUE V MANAGER PMSA VHS CHAPPANANGADI KOTTAKKAL VIA MALAPPURAM- 676 503 PH: 9947500000
Brief Description on Grievance:
school building permit delay due to mismatch in Assessment Register and existing building
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by ഷാംസുദ്ധീന് സി കെ, Internal Vigilance Officer
At Meeting No. 4
Updated on 2023-09-20 15:15:30
ശ്രീ ജാഫർ സാദിഖ് പൊന്മള ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക് നമ്പർ 42 റീ സർവ്വേ നമ്പർ 362/7ൽ ഉൾപ്പെട്ട 1.675 ഹെക്ടർ ഭൂമിയിൽ PMSAVHSS ന് വേണ്ടി കെട്ടിട നിർമാണ അനുമതിക്കു വേണ്ടി നൽകിയ 2370/2023 നമ്പർ പ്രകാരം അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയോടൊപ്പം ജില്ലാ ടൌൺ പ്ലാനർ മലപ്പുറത്തിന്റെ TCP MPM/169/2023-A3 dt 09/03/2023 പ്രകാരം 5377.04 ച മീ കെട്ടിട നിർമാണത്തിനുള്ള layout അംഗീകരവും അപ്പേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയിലെ അളവുകളും assessment register ലെ അളവുകളും തമ്മിൽ ഗണ്യമായ വ്യത്യാസം കാണുന്നു എന്നതിനാൽ ടി അധിക അളവുകളുടെ ഭാഗം ക്രമവത്കരിക്കണമെന്ന് കാണിച്ചു സെക്രട്ടറി 23/06/2023 ന് കത്തു നൽകിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള കെട്ടിടമായി രേഖപ്പെടുത്തിയ എല്ലാ കെട്ടിടങ്ങൾക്കും assessment register പ്രകാരം നമ്പർ ഉള്ളതായും ഇവ വർഷങ്ങൾക്ക് മുമ്പേ നിലവിലുള്ളതാണെന്നും assessment register ൽ കൃത്യമായി രേഖപ്പെടുത്തത് മൂലമാണ് രജിസ്റ്ററിൽ അളവ് കുറവ് വന്നതെന്ന് പരാതിക്കാരൻ ഉന്നയിച്ചു. അദാലത് സമിതി പരിശോധിച്ചതിൽ അനുമതിക്ക് നൽകിയ അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള 7 കെട്ടിടങ്ങൾക്കും 30 ച മീ വീതം വിസ്തീർണം ഉള്ളതായും 50 വർഷവും മറ്റും കാലപഴക്കം ഉള്ളതായും assessment register ൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2013-14 നികുതി പരിഷ്കരണ നടത്തിയ സമയത്തും ടി കെട്ടിടങ്ങൾ 97-98 രജിസ്റ്റർ പ്രകാരം നിലവിലുള്ളതാണെന്ന് സഞ്ചയയിൽ രേഖപ്പെടുത്തുഎത്തിയിട്ടുണ്ട്. വര്ഷങ്ങളായി ഹൈ സ്കൂൾ വിഭാഗവും 2000 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു വരുന്ന ടി സ്കൂളിന്റെ 7 ബ്ലോക്കുകൾക്കു ആകെ 215 ച മീ ആണ് sanchaya പ്രകാരം രേഖപ്പെടുത്തിയിട്ടുള്ളത്. ആയതിനാൽ വസ്തു നികുതി പരിഷ്കരണ സമയത്ത് sanchaya യിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത് വരുത്തേണ്ടതാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആയതിനാൽ ഈ കെട്ടിടത്തിന്റെ വിസ്തീർണവും കളപ്പഴക്കവും മറ്റും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കൂടി സഹായത്തോടെ പരിശോധിച്ച് ഉറപ്പ് വരുത്തി ആവശ്യമുള്ള പക്ഷം sanchaya സോഫ്റ്റ്വെയറിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള നടപടി സെക്രട്ടറി സ്വീകരിക്കേണ്ടതാണ്. അതിന് ശേഷം അധികമായി നിർമിച്ചതോ ക്രമത്കരണം നടത്തേണ്ടതോ ആയ കെട്ടിടങ്ങൾ ഉള്ള പക്ഷം തുടർ നടപടികൾ കൈകൊണ്ടു കെട്ടിട നിർമാണ അനുമതി നൽകുന്നതിനുള്ള നടപടികൾ സെക്രട്ടറി സ്വീകരക്കേണ്ടതാണ്
Final Advice Verification made by MPM6 Sub District
Updated by ഷാംസുദ്ധീന് സി കെ, Internal Vigilance Officer
At Meeting No. 5
Updated on 2023-09-20 15:36:48
Secretary &assistant engineer inpected the site and directed the applicant to produce proof regarding the buildings built before 2008