LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Edappattu thottathil Kariampady
Brief Description on Grievance:
വീട് നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റെടുക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 22
Updated on 2024-02-29 15:56:49
ശ്രീ. ചാക്കോ, എടപ്പാട്ടുതോട്ടത്തിൽ എന്നവരുടെ പരാതി പരിശോധിച്ചു. വീട് നിർമ്മാണത്തിന് മണ്ണെടുത്ത് മാറ്റേണ്ടത് സംബന്ധിച്ചാണ് പരാതി. പരാതി സംബന്ധിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷിച്ചതിൽ കെട്ടിട നിർമ്മാണ അനുമതിക്കായി ശ്രീ. ചാക്കോ അപേക്ഷ സമർപ്പിച്ചതിൽ ടിയാൾക്ക് കെട്ടിട നിർമ്മാണ അനുമതി നൽകിയിട്ടുണ്ടെന്നും, മണ്ണ് മാറ്റുന്നതിന് അപേക്ഷ സമർപ്പിച്ചതിൽ മറുപടി നൽകിയിട്ടുണ്ടെന്നും, വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ലെവൽ ചെയ്തിട്ടുണ്ടെന്നും, പ്രസതുത പ്ളോട്ടിൽ തന്നെ മണ്ണ് നിക്ഷേപിക്കാനുള്ള സാഹചര്യം ഉണ്ടെന്നും ബോധിപ്പിച്ചു. സ്ഥല പരിശോധന സമയത്ത് അവിടെ ഹാജരുണ്ടായിരുന്ന പരാതിക്കാരൻറെ പ്രതിനിധിയായ ടിയാൻറെ ഭാര്യ നിലവിൽ നിരപ്പായുള്ള സ്ഥലത്തിന് തെക്ക് മാറിയാണ് വീടിൻറെ സ്ഥാനം കണ്ടതെന്നും ആയതിനാൽ മണ്ണ് മാറ്റേണ്ടതുണ്ടെന്നും പറഞ്ഞു. എന്നാൽ വീട് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം തിരിച്ചറിയാനുതകും വിധം കൃത്യമായി പ്ളോട്ടിൽ അടയാളപ്പെടുത്തി കാണുന്നില്ല. ആയതിനാൽ മണ്ണ് എടുത്ത് മാറ്റി വീട് നിർമ്മിനുദ്ദേശിക്കുന്ന സ്ഥലം തിരിച്ചറിയാനുതകും വിധം പ്ളോട്ടിൽ അടയാളപ്പെടുത്തുകയും കേരള മൈനർ മിനറൽ കണ്സഷൻ റൂൾ 2015 ചട്ടം 14(2) പ്രകാരമുള്ള വിശദാംശങ്ങൾ സഹിതം മണ്ണ് കട്ട് ചെയ്യുന്നതിനുള്ള അനുമതിക്കായി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു തീരുമാനിച്ചു. കേരള മൈനർ മിനറൽ കണ്സഷൻ റൂൾ 2015 ചട്ടം 14(2) പ്രകാരമുള്ള വിശദാംശങ്ങൾ സഹിതം അപേക്ഷ ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 23
Updated on 2024-04-23 22:03:00