LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHITHIRA AZHAKULAM VIZHINJAM P O
Brief Description on Grievance:
സര്, എന്റെ പേരില്‍ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ 21, 22 നമ്പര്‍ കെട്ടിടത്തിലെ 1 മുറി കട നമ്പര്‍ നല്കി ലൈസന്‍സ് തരുന്നതിനു വേണ്ടി ബഹു മുഖ്യമന്ത്രിയുടെ നവ കേരള സദസ്സില്‍ നല്കിയ പരാതി NKS/139/1716 ബ്ലോക്ക് തല തീരുമാന പ്രകാരം
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-09 12:16:35
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം വിഴിഞ്ഞം-തിരുവനന്തപുരം 18 മീറ്റര്‍ വൈഡനിംഗിനു വേണ്ടി ഏറ്റെടുത്ത റോഡിന്റെ വശത്തായി ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാംനില കൂട്ടിച്ചേര്‍ക്കുന്നതിനായി അനുവദിച്ച പെര്‍മിറ്റ് പ്ലാനില്‍ ടി കട ഉള്‍പ്പെടെ താഴത്തെ കെട്ടിടത്തിന് നമ്പര്‍ ഉള്ളതാണെന്നും ടി കെട്ടിടം KPBR 2019-ന് വിധേയമല്ലെന്നും സെക്രട്ടറിക്കു വേണ്ടി യോഗത്തില്‍ ഹാജരായ ജൂനിയര്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ നിലവിലുള്ള റോഡിന്റെ വീതി, ഏതു മാനദണ്ഡപ്രകാരമാണ് 18 മീറ്റര്‍ റോഡ് വൈഡനിംഗ് ഏറ്റെടുത്തിട്ടുള്ളത്, ബോധ്യപ്പെട്ടിട്ടുള്ള കെട്ടിട നിര്‍മ്മാണ ചട്ടലംഘനങ്ങള്‍, ഒക്യുപന്‍സി ചെയിഞ്ചിനു വേണ്ടിയുള്ള കക്ഷിയുടെ അപേക്ഷയിന്മേലുള്ള റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെട്ട സമഗ്രമായ വിശദീകരണം നല്‍കുന്നതിനും അടുത്ത അദാലത്ത് സമിതി യോഗത്തില്‍ LID & EW അസിസ്റ്റന്റ് എഞ്ചിനീയറെ കൂടി പങ്കെടുപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനും 01/02/2024 യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-02-24 11:47:04
സ്ഥലപരിശോധനയില്‍ നികുതി നിര്‍ണ്ണയ രജിസ്റ്റര്‍ പ്രകാരമുള്ളതിലും അധിക നിര്‍മ്മാണം താഴത്തെ നിലയില്‍ ചെയ്തിട്ടുള്ളതായും, ആയത് ക്രമവത്ക്കരിക്കുന്ന മുറയ്ക്ക് മാത്രമേ ഒരു മുറി വാണിജ്യാവശ്യത്തിലേയ്ക്കായി തരം മാറ്റി സബ് കെട്ടിട നമ്പര്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. വിഴിഞ്ഞം-തിരുവനന്തപുരം 18 മീറ്റര്‍ വൈഡനിംഗ് റോഡിന്റെ വശത്തായി റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ടി കെട്ടിടത്തില്‍ KPBR 2019 പ്രകാരമുള്ള സെറ്റ് ബാക്ക് ലഭിക്കുന്നില്ലായെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. അധികമായി നിര്‍മ്മിച്ച ഭാഗങ്ങള്‍ ക്രമവത്ക്കരിക്കുന്ന മുറയ്ക്ക് മാത്രമേ സബ് കെട്ടിട നമ്പര്‍ അനുദിക്കാന്‍ കഴിയുകയുള്ളൂ എന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതിലുള്ള നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടത്തിന്റെ ക്രമവത്ക്കരണം സംബന്ധിച്ച തീരുമാനം ഗ്രാമപഞ്ചായത്തിന് കൈക്കൊള്ളാവുന്നതാണെന്ന് യോഗം വിലയിരുത്തി. ആയത് അപേക്ഷകനെ അറിയിച്ച് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-04-14 20:25:34
The Secretary has intimated the decision of the adalath samathi meeting held on 13/02/2024 to the applicant vide letter number 400264/GGGR12/GPO/2024/766/(2) dated 12/03/2024.