LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Makkat Illam, Manipuram, Koduvally
Brief Description on Grievance:
Building Permit ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 15:00:41
തീരുമാനം:- കൊടുവള്ളി നഗരസഭാ സെക്രട്ടറി, അസി.എഞ്ചിനീയർ,ഓവർസീയർ എന്നിവർ 06/01/2024 ന് സ്ഥലപരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ കൊടുവള്ളി നഗരസഭയുടെ ഇലക്ട്രൽ വാർഡ് 10ൽ ഉൾപ്പെട്ട കൊടുവള്ളി വില്ലേജിൽ റി.സ 21/2, 21/3 എന്നീ നമ്പറുകളിൽ ഉൾപ്പെട്ട സ്ഥലത്ത് തറനില, ഒന്നാം നില സ്റ്റെയർ എന്നീ നിലകളിലായി 300.34 ച.മീറ്റർ വിസ്തീർണ്ണത്തിൽ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അപേക്ഷ നേരത്തെ സമർപ്പിച്ചത് പ്രകാരം പരിശോധിച്ചതിൽ നിന്നും താഴെ പറയുന്ന ന്യൂനതകൾ പരിഹരിക്കുന്നതിന് അപേക്ഷകന് നോട്ടീസ് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ന്യൂനത:- 1- പ്രസ്തുത സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ വിസ്തീർണ്ണവും, പ്ലാനിൽ കാണിച്ച കെട്ടിടങ്ങളുടെ വിസ്തീർണ്ണവും തമ്മിൽ വ്യതിയാനം കാണുന്നു. 2- മുനിസിപ്പാലിറ്റിയിൽ ലഭ്യമായ റവന്യു രേഖകളിലുള്ള ഏരിയയും നിലവിലെ സ്ഥലത്തുള്ള ഏരിയയും തമ്മിൽ വ്യത്യാസം കാണുന്നു. 3- പ്ലോട്ടിൽ നിനവിലുള്ള കെട്ടിടങ്ങളുടേയും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വാണിജ്യ കെട്ടിടത്തിന്റേങയും മൊത്തം ഏരിയ കണക്കാക്കി ഗ്രൂപ്പ് അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയയും, ലോഡിംഗ് ആന്റ് അൺലോഡിംഗ്, ടൂവീലർ പാർക്കിംഗ് എന്നിവ രേഖപ്പെടുത്തി പാർക്കിംഗ് പ്ലാൻ സമർപ്പിക്കേണ്ടതാണ്. 4- Rule 2 Sub Rule 5 AU പ്രകാരം ഒരു കെട്ടിടത്തിന്റേണയും മുൻനിരപ്പ് നിലയുടെ ഭൂരിഭാഗത്തേക്ക് പ്രവേശനം നൽകുന്ന കവാടത്തെയാണ് പ്രധാ കവാടം (Front Yard) ആയി പരിഗണിക്കേണ്ടതാണ്. ഇപ്രകാരം പരിഗണിക്കുമ്പോൾ കെട്ടിടത്തിന് Front Yard ലഭ്യമല്ല. 5- ബേസ്മെന്റ്ണ ഫ്ലോറിലേക്ക് കയറാനുള്ള പാസ്സേജ് പ്ലാനിൽ കാണിച്ചിട്ടില്ല. 6- നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെപ ഫയർ & സേഫ്റ്റി ഡിക്ലറേഷൻ (Appendix L) സമർപ്പിച്ചതായി കാണുന്നില്ല. മേൽ ന്യൂനതകൾ പരിഹരിച്ച് KMBR- ലെ മുഴുവൻ ചട്ടങ്ങളും പാലിക്കുന്നവിധത്തിൽ പ്ലാൻ സമർപ്പിക്കുന്ന മുറക്ക് അനുമതി നൽകുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും സമിതി പരിശോധിച്ചതിൽ അപാകതകൾ പരിഹരിച്ച് പ്ലാൻ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും, ആയത് ലഭിക്കുന്ന മുറക്ക് പരിശോധന നടത്തി സമയബന്ധിതമായി അപേക്ഷകന് സേവനം നൽകുന്നതിന് നഗരസഭാ സെക്രട്ടറിക്കും നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 13:06:11