LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Marakkattu Vayal, vengeri
Brief Description on Grievance:
കെട്ടിട നിര്മ്മാണാനുമതി നിരസിച്ചത്
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 14:58:32
തീരുമാനം:- കക്കോടി വില്ലേജ് മക്കട മോരിക്കര ദേശത്ത് റി.സ 446/(44/77) ൽ ഉൾപ്പെട്ട 1.1534 ആർസ് തോട്ടം വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥലത്ത് 67.16 ച.മീറ്റർ പാർപ്പിടാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് സമർപ്പിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത് സാങ്കേതിക വിഭാഗം പരിശോധിച്ച് 05/12/2022 തിയ്യതി റിപ്പോർട്ട് ചെയ്ത താഴെ ചേർത്ത അപാകതകൾ 07/12/2022 തിയ്യതിയിലെ കത്ത് പ്രകാരം അപേക്ഷകനെ രേഖാമൂലം അറിയിക്കുകയും 08/12/2022 തിയ്യതിയിൽ സങ്കേതം അപേക്ഷ തിരിച്ചയക്കുകയും ചെയ്തിരുന്നു എന്ന് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ന്യൂനതകൾ:- 1- കെട്ടിടത്തിന് പടിഞ്ഞാറു വശത്തുകൂടി കടന്നുപോകുന്ന റോഡിന് സൈറ്റ് പ്ലാൻ പ്രകാരം 75 മീറ്ററിൽ കൂടുതൽ നീളമുള്ളതിനാൽ ചട്ടം 23(2) പ്രകാരം കെട്ടിടം, ലീച്ച്പിറ്റ് എന്നിവ റോഡിൽ നിന്നും 2 മീറ്റർ അകലം പാലിക്കേണ്ടതാണ്. 2- റൂൾ 76(1)(1) പ്രകാരം പെർക്കോലേഷൻ പിറ്റ് നൽകേണ്ടതാണ്. അപേക്ഷകൻ അപാകതകൾ പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കാതിരുന്നതിനാൽ 19/03/2023 തിയ്യതി അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനും, 7 ദിവസങ്ങൾക്കകം ന്യൂനത പരിഹരിക്കാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണെന്ന് രേഖാമൂലം വീണ്ടും കത്ത് നൽകിയിരുന്നെന്നും അപേക്ഷകന അപാകതകൾ പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കാത്ത സാഹചര്യത്തിൽ അപേക്ഷ നിരസിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും സമിതി പരിശോധിക്കുകയും അപേക്ഷകനെ ഫോൺ മുഖേന കേൾക്കുകയും,സ്ഥലം സന്ദർശിക്കുകയും ചെയ്തതിൽ നിലവിൽ കെട്ടിത്തിൽ നിന്നും റോഡിലേക്കുള്ള ചുരുങ്ങിയ അകലം 1.38 മീറ്ററായും, റോഡിന്റെറ നീളം 75 മീറ്ററിൽ അധികമായും കാണുന്നതായി അദാലത്ത് സമിതി വിലയിരുത്തുകയും കെ.പി.ബി.ആർ 2019 ചട്ടം 23(2) പ്രകാരം കെട്ടിത്തിൽ നിന്നും റോഡിലേക്കുള്ള ചുരുങ്ങിയ അകലം 2 മീറ്റർ പാലിക്കണമെന്ന് നിഷ്കർഷിക്കുന്നതിനാൽ കെട്ടിടനിർമ്മാണത്തിന് അനുമതിനൽകാൻ കഴിയില്ലെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വാദം ശരിയാണെന്നു കണ്ട് അപേക്ഷ തീർപ്പാക്കി തീരുമാനിച്ചു. കെ.പി.ബി.ആർ 2019 ലെ റൂളുകൾക്ക് വിരുദ്ധമായാണ് ബിൽഡിംഗ് സൂപ്പർ വൈസർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നതെങ്കിൽ ടിയാനെതിരെ നടപടി സ്വീകരിക്കുന്നതിനായി വിവരം ബഹു.ജോയിന്റ്ീ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 13:05:46