LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pullath House
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 17:08:56
നവകേരള സദസ്സില്‍ കെട്ടിടനമ്പര്‍ ലഭിച്ചില്ല എന്നതുമായി ബന്ധപ്പെട്ട് ശ്രീമതി. ഫാത്തിമ മുതല്പേര് , പൊട്ടച്ചിറയില്‍ എന്നവര്‍ സമര്‍പ്പിച്ച നിവേദനം 29.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു.അദാലത്തില്‍ അപേക്ഷകന് ഹാജരായില്ല. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹാജരായി. ശ്രീമതി. ഫാത്തിമ മുതല്പേര് , പൊട്ടച്ചിറയില്‍ എന്നവര്‍ കുമരംപുത്തൂര്‍ വില്ലേജ് പരിധിയില്‍ പെട്ട സ്ഥലത്ത് വാണിജ്യസ്ഥാപനം നടത്തുന്നതിനുള്ള കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിനായി Completion(Regularisation plan ) പ്ളാനും അനുബന്ധ രേഖകളും സമര്‍പ്പിച്ചിരുന്നു എന്നും ഓവര്‍സിയറുടെ സ്ഥലപരിശോധനയില്‍ കെട്ടിടം G1 ഗണത്തിലുള്ളതാണ് എന്നും ഇതേ തുടര്‍ന്ന് അപേക്ഷ G1 ഗണത്തിലേക്ക് മാറ്റേണ്ടതാണ് എന്നും സെറ്റ് ബാക്ക് പാലിക്കുന്നില്ല , പ്ളാനില്‍ car parking രേഖപ്പെടുത്തിയിരിക്കുന്നത് Commercial building ന്റെ ആണ്. Rule 26 Table 4 പ്രകാരമുള്ള set back plan പാലിക്കുന്നില്ല എന്നീ ന്യൂനതകള്‍ കാണിച്ചു കൊണ്ട് അസി. സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ ന്യൂനത പരിഹരിക്കുന്നതിനായി അപേക്ഷകക്ക് 23.11.2023 ന് അറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ ന്യൂനത പരിഹരിച്ചുകൊണ്ട് പ്ളാനും അനുബന്ധ രേഖകളും സമര്‍പ്പിക്കുന്നതിന് ഒരിക്കല്‍ കൂടി അപേക്ഷകരെ അറിയിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-28 14:46:07
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.