LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീകണ്ഠാപുരം മേഖലാ, ക്വാറി-ക്രഷർ ഓര്നേഴ്സ് അസോസിയേഷൻ ശ്രീകണ്ഠാപുരം, കണ്ണൂർ -670 63
Brief Description on Grievance:
കണ്ണൂർ - ശ്രീകണ്ഠാപുരം നഗരസഭ - ലൈസൻസ് ലഭിക്കുന്നതിനായി ഒടുക്കേണ്ട അപേക്ഷ ഫീസ് വർദ്ധനവ് ഒഴിവാക്കുന്നതിനായി ശ്രീകണ്ഠാപുരം മേഖലാ ക്വാറി-ക്രഷർ ഓണേഴ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനം - സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-02-09 12:54:19
പ്രസിഡന്റ്, ശ്രീകണ്ഠപുരം മേഖല ക്വാറി-ക്രഷർ ഓണേഴ്സ് അസോസിയേഷൻ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രിക്ക് 07/03/2019 തീയ്യതിയിൽ നൽകിയ പരാതിയിൽ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽ കരിങ്കൽ ക്വാറി, ക്രഷർ എന്നിവ നടത്തുന്നതിനായി ലൈസൻസ് ഫീ 5000 മുതൽ 10000 വരെ ആയിരുന്നതിൽ നിന്നും 2019-20 സാമ്പത്തിക വർഷം ഇത് ക്വാറികൾക്ക് 2,50,000 രൂപ ആയും, ക്രഷർകൾക്ക് 2,00,000 രൂപ ആയും വർധിപ്പിച്ചെന്നും , ആയത് അടക്കാം എന്ന സത്യവാഗ്മൂലം നൽകിയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ എന്ന നിലപാട് മുൻസിപ്പാലിറ്റി സ്വീകരിച്ചതായും ബോധിപ്പിച്ചു. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ചതിൽ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ 29/01/19-ലെ 13 നമ്പർ തീരുമാന പ്രകാരം ക്വാറികളിലേക്കും ക്രഷറുകളിലേക്കും പോകുന്ന വാഹനങ്ങളുടെ അനിയന്ത്രിതമായ യാത്ര കാരണം നഗര സഭയുടെ അധീനതയിലുള്ള പല റോഡുകളും പൊട്ടി പൊളിഞ്ഞു പോവുകയും വർഷാവസാനം നഗരസഭക്ക് വൻ തുക ചെലവ് വരുന്നതായും, ക്വാറികളുടെയും ക്രഷറുകളുടെയും ലൈസൻസ് ഫീസ് തീരെ കുറവാണ് എന്നും ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചെറുകിട ക്വാറി-ഒരു ഹെക്ടർ വരെ വിസ്തീര്ണമുള്ളതിനു 1,00,000 രൂപയും, ഒരു ഹെക്ടറിനു മുകളിൽ വിസ്തീര്ണമുള്ളതിനു 2,00,000 രൂപയും, ചെറുകിട ക്രഷർ 100HP വരെ ഉള്ളതിനു 1,00,000 രൂപയും, വൻകിട ക്രഷർ 100HP മുകളിൽ ഉള്ളതിന് 2,00,000 രൂപയും ലൈസൻസ് ഫീസ് ഈടാക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ബന്ധപ്പെട്ട ഫീസ് പിരിച്ചെടുക്കുന്നതിൽ നിന്നും മുൻസിപ്പാലിറ്റി പിൻവാങ്ങുകയും നിലവിൽ കേരള പഞ്ചായത്ത് രാജ് issue of license to industries, factories, trades, enterpreurnership activities and other services rules പ്രകാരം മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് ഫീ ഈടാക്കുന്നതെന്ന് ബോധ്യപ്പെട്ടു. ടി സാഹചര്യത്തിൽ പരാതിന്മേൽ തുടർ നടപടി ആവശ്യമില്ലാത്തതിനാൽ അപേക്ഷ തീർപ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 23
Updated on 2024-04-05 12:57:14
application disposed