LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHEMPILAVILA OORUTTUKALA NEYYATTINKARA P O
Brief Description on Grievance:
REGARDING BUILDING NUMBER ALLOTMENT ISSUE
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-09 12:09:17
01/02/2024-ലെ യോഗത്തില്‍ സെക്രട്ടറി ഹാജരായിരുന്നു. ശ്രീ.ജിമണികണ്ഠന്റെ ഉടമസ്ഥതയിലുള്ള 0.81 സെന്റ് വസ്തുവില്‍ 72.6 m2 വിസ്തൃതിയുള്ള ഒരു ഇരുനില വാസഗൃഹം പണിയുന്നതിനുള്ള അപേക്ഷ 08/12/2023-ല്‍ നല്‍കിയിരുന്നുവെന്നും ടി വസ്തുവിന്റെ മുന്‍വശത്തു കൂടി (കിഴക്ക് വശം) 4.1 മീറ്റര്‍ വീതിയില്‍ പഞ്ചായത്ത് റോഡ് (ഇലവിന്മൂട്-കോട്ടുത്തലക്കുഴി റോഡ്) കടന്നുപോകുന്നതായും ആയതിനാല്‍ അതിരില്‍ നിന്ന് KPRA 220b പ്രകാരം വേണ്ടുന്ന 3 മീറ്റര്‍ സെറ്റ്ബാക്ക് പ്ലാന്‍ പ്രകാരം നല്‍കിയിട്ടില്ല എന്നും, നിലവില്‍ പ്ലാനില്‍ കാണിച്ചിരിക്കുന്ന 2.4 മീറ്റര്‍ സെറ്റ്ബാക്ക് വച്ച് കെട്ടിടനിര്‍മ്മാണ അനുമതി നല്കാന് കഴിയില്ല എന്നും ടി പഞ്ചായത്ത് റോഡ് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണെന്നും ആയതിനാല്‍ KPRA 220b ചട്ടം ഈ വിഷത്തില്‍ ബാധകമാണെന്നും സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട 4.1 മീറ്റര്‍ വീതിയുള്ള കക്ഷിയുടെ വസ്തുവിനോട് ചേര്‍ന്ന ഇലവിന്മൂട്-കോട്ടുത്തലക്കുഴി റോഡ് KPRA 220b ബാധകമായ റോഡ് എന്ന് തരംതിരിച്ച് വിജ്ഞാപനം ചെയ്തിട്ടുള്ള രേഖ സെക്രട്ടറി ഹാജരാക്കാത്തതിനാല്‍ KPRA 220b അനുസരിച്ച് വേണ്ടുന്ന 3 മീറ്റര്‍ സെറ്റ്ബാക്ക് ഈ വിഷയത്തില്‍ ആവശ്യമില്ലെന്നും KPBR 2019 ചട്ടം 23 പ്രകാരം പ്രസ്തുത റോഡില്‍ നിന്നും നിര്‍ദ്ദിഷ്ട നിര്‍മ്മാണത്തിന് 2 മീറ്റര്‍ സെറ്റ്ബാക്ക് മതിയാകുന്നതാണെന്നും സമിതിക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ 3 മീറ്റര്‍ സെറ്റ്ബാക്ക് ഇല്ല എന്ന കാരണത്താല്‍ ശ്രീ.മണികണ്ഠന്റെ കെട്ടിടനിര്‍മ്മാണ അനുമതിയ്ക്കായുള്ള അപേക്ഷ നിരസിക്കുന്നതിന് കഴിയില്ലായെന്നും KPBR 2019 പ്രകാരമുള്ള മറ്റ് നിബന്ധനകള്‍ പാലിക്കുന്നപക്ഷം ശ്രീ.മണികണ്ഠന് സമര്‍പ്പിച്ച കെട്ടിട നിര്മ്മാണാനുമതിയ്ക്കായുള്ള അപേക്ഷയിന്മേല് തുടര്‍നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-02-21 16:53:24
01/02/2024-ലെ അദാലത്ത് സമിതിയുടെ യോഗതീരുമാനം നമ്പര്‍ 9 പ്രകാരം കെട്ടിടനിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് അടയ്ക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നല്കിയിട്ടുള്ളതായി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണാനുമതി നമ്പറും, തീയതിയും റിപ്പോര്‍ട്ട് ചെയ്യുന്നതിന് 13/02/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-03-29 21:52:30
The Secretary has reported vide letter no SC3/5588/2023 dated 18/02/2024 that the building of Sri.Manikandan has been regularised as per the Order No SC3_BA (66028 )/2024 dated 22/02/2024 and building number AP 3/65A has been allotted. Hence the application is hereby closed.