LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
karunaalayam , thalappuzha vayanad
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Escalated made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 23
Updated on 2024-02-24 15:45:39
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം 22.02.2024 വൈകുന്നേരം 5 മണിക്ക് പുൽപ്പള്ളിയിൽ യോഗം ചേർന്നു. 13.01.2024 തിയതി വച്ച് ശ്രീ മുരളീധരൻ, കരുണാലയം, തവിഞ്ഞാൽ പഞ്ചായത്ത് ബഹു മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ പരാതിപ്പെട്ടത് ബഹു ജോയിൻറ് ഡയറക്ടർ ഓഫീസ് വഴി സിറ്റിസൺ അസിസ്റ്റൻറ് ഉപജില്ലാ അദാലത്ത് പോർട്ടലിൽ ലഭ്യമായി. ഒട്ടനവധി പരാതികളും അവ്യക്തതകളും നിറഞ്ഞ വിഷയമായതിനാൽ തീരുമാനമെടുക്കാൻ പ്രയാസം നേരിട്ടു. വിഷയം സംബന്ധിച്ചിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടിയതിൽ പഞ്ചായത്തിലെ തലപ്പുഴയിൽ താമസിക്കുന്ന ശ്രീമതി പത്മിനി കെ കരുണാലയം എന്നവർ 21/07/2017 തിയതി കെട്ടിട നമ്പർ ലഭിക്കുന്നതിനായി A4/8072/2017 നമ്പറായി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നും 10.10 ച മി വിസ്തീർണമുള്ള കടമുറി കെട്ടിടമാണ് ടിയാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളത് എന്നും ആയത് പരിശോധന നടത്തിയതിൽ നിലവിൽ ടി കെട്ടിടത്തോട് ചേർത്ത് 10.36 ച മി അധിക നിർമ്മാണം നടത്തിയിട്ടുണ്ട് എന്നും നിലവിൽ പ്രസ്തുത കെട്ടിടവും നിലവിലുള്ള റോഡുമായി 2 മീറ്ററോളം മാത്രമേ അകലം പാലിക്കുന്നുള്ളൂ എന്നും ടി നിർമ്മാണം 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം ചട്ടം 26 (4)(4എ), കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 220 (ബി) എന്നിവ ലംഘിക്കുന്നുണ്ട് എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീ. അബ്ദുറഹ്മാൻ കൂർമ്മത്ത് എന്നവർ തലപ്പുഴ ടൗണിൽ നിരവധി അനധികൃത നിർമാണങ്ങൾ ഉള്ളത് പരിശോധിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പാകെ ആവശ്യപ്പെട്ടതനുസരിച്ച് ബഹുമാനപ്പെട്ട ടൗൺ പ്ലാനർ (വിജിലൻസ്) തലപ്പുഴ ടൗണും സമീപപ്രദേശങ്ങളും നേരിട്ട് പരിശോധിച്ചതിൽ ശ്രീമതി പത്മിനി, കരുണാലയം, തലപ്പുഴ എന്നവരുടെ പ്രസ്തുത കെട്ടിടവും പരിശോധിക്കുകയും ആയത് അനധികൃത നിർമ്മാണം ആണെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുള്ളതാണ് എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീമതി പത്മിനി കെ കരുണാലയം എന്നവർ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ സമർപ്പിച്ച പരാതി 10/04/2023 തിയതി ടി ഓഫീസിൽ ലഭിക്കുകയും കൃത്യസമയത്ത് മറുപടി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് എന്നും അദാലത്തിൽ പ്രസ്തുത പരാതി പരിശോധിക്കുന്നതിന് വകുപ്പ് മന്ത്രി നേരിട്ട് ടൗൺ പ്ലാനർക്ക് നിർദ്ദേശം നൽകുകയും, ടൗൺ പ്ലാനർ പരിശോധന നടത്തുകയും ചെയ്തിട്ടുള്ളതാണ്. ആയതിൽ എന്ത് നിലപാട് എടുത്തു എന്ന് അറിവില്ല. അപേക്ഷകൻ പരാതിയിൽ പരാമർശിച്ചിട്ടുള്ള പ്രകാരം മനഃപൂർവമായി മാസങ്ങളോളം സേവനം നൽകാതെ ഫയലുകൾ വച്ച് താമസിപ്പിച്ചിട്ടില്ലാത്തതും ആണെന്ന് എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത വിഷയം സംബന്ധിച്ച് 17/10/2023 ൽ വയനാട് ബഹു. ജില്ലാ ടൗൺ പ്ലാനർ ബഹു. വയനാട് ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർക്ക് സമർപ്പിച്ച കത്തിൽ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മാനന്തവാടി തഹസിൽദാർക്കും തവിഞ്ഞാൽ കൃഷി ഓഫീസർക്കും വിശദാംശങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതായും പ്രസ്തുത കത്തുകൾക്ക് മറുപടി ലഭിക്കാത്തതായും സൂചിപ്പിച്ച് കാണുന്നുണ്ട്. (സെക്രട്ടറിയുടെ മേൽ സൂചിത റിപ്പോർട്ടും ബഹു. ജില്ലാ ടൗൺ പ്ലാനറുടെ മേൽ സുചിത കത്തും അറ്റാച്ച് ചെയ്യുന്നു) ഈ സാഹചര്യത്തിൽ ഉപജില്ല സിറ്റിസൺ അദാലത്ത് സിറ്റിസൺ അസിസ്റ്റൻറ് അദാലത്തിൽ തീർപ്പാക്കാൻ നിർവാഹമില്ലാത്തതായി കാണുന്നു. പ്രിൻസിപ്പപ്രിൻസിപ്പൽ കൃഷി ഓഫീസറുടെയും റവന്യൂ വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥൻെറയും ഒരു സംയുക്ത യോഗം വിളിക്കുന്നത് ഉചിതമാകും. മേൽ സാഹചര്യത്തിൽ ഫയൽ വയനാട് ജില്ലാ സിറ്റിസൺ അസിസ്റ്റൻ്റ് അദാലത്ത് സമിതിയിലേയ്ക്ക് എസ്കലേറ്റ് ചെയ്യുന്നു.
Attachment - Sub District Escalated:
Final Advice made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 16
Updated on 2024-04-08 12:05:33
ശ്രീ മുരളീധരന് കെ, കരുണാലയം എന്നവരുടെ പരാതി പരിശോധിച്ചതിന്റേയും തവിഞ്ഞാൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റേയും ചർച്ചയുടേയും അടിസ്ഥാനത്തിൽ തവിഞ്ഞാൽ പഞ്ചായത്തിൽ ശ്രീമതി.പത്മിനി.കെ, കരുണാലയം എന്നവര്‍ കെട്ടിട നമ്പറിനായി അപേക്ഷ നല്കിയ, പരാതികാസ്പദമായ കെട്ടിടം നിലനില്‍ക്കുന്ന തവിഞ്ഞാല്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 84/13 ല്‍പ്പെട്ട സ്ഥലം നിലം എന്ന ഗണത്തില്പ്പെട്ടതിനാല്,(ഡാറ്റാ ബാങ്കില്ഉള്പ്പെടാത്ത) കേരള തണ്ണീർത്തട സംരക്ഷണ നിയമം സെക്ഷൻ 27(A)6 പ്രകാരം, 5 സെന്റിൽ അധികരിക്കാത്ത കൈവശ ഭൂമിയിൽ 40 ച.മി. വരെ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി ആവശ്യമില്ലാത്തതാണ് എന്നാൽ അപേക്ഷകയുടെ കൈവശത്തിൽ 5 സെന്റിൽ കൂടുതൽ ഉളളതിനാലും, പ്രസ്തുത കെട്ടിടവും റോഡുമായി ആവശ്യമായ ദൂരപരിധി പാലിക്കുന്നില്ല എന്ന കാരണത്താല്‍ കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ടം 26(4) 4A എന്നിവ ലംഘിക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റേ അടിസ്ഥാനത്തിലും പ്രസ്തുത പരാതി പരിഗണിക്കാൻ നിർവ്വാഹമില്ലെയെന്നുളള വിവരം പരാതിക്കാരനെ അറിയിക്കുന്നതിനും അനധികൃത നിര്‍മ്മാണം നടന്നിട്ടുണ്ടെങ്കില്‍, അതിനെതിരെ നടപടിയെടുക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുന്നതിനും സിറ്റിസണ്‍ അസിസ്റ്റന്റ് സ്ഥിരം അദാലത്ത് ജില്ലാ സമിതി തീരുമാനിച്ചു. ഫയല്‍ തീർപ്പാക്കി
Final Advice Verification made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 17
Updated on 2024-04-17 17:11:53
പരാതികാരന് മറുപടി നല്കി