LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ.പ്രദൃുമ്ന പണിയ്ക്കർ ,പ്രശാന്ത് ഭവനം.ആരൃനാട്.പി.ഒ.
Brief Description on Grievance:
വിതുര ഗ്രാമപഞ്ചായത്തിൽ തൊളിക്കോട് വില്ലേജിൽ 16-ആം വാർഡിൽ താമസം ഗീത W/o സാംബശിവൻ എന്ന ആൾ പഞ്ചായത്ത് നിയമങ്ങൾക്കെതിരായി ഇരുനില വീട് പണിയുന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം 10/11/2023 ൽ അപേക്ഷ നൽകിയിരുന്നതും അതിനുമറുപടി 21/12/2023 ൽ നൽകിയിട്ടുള്ളതുമാണ്. എന്നാൽ ഫഞ്ചായത്ത് അധികൃതർക്ക് ടി വിവരം അറിയാമായിരുന്നിട്ടും നാളിതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലായെന്നും ആയതിനാൽ മേൽ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 08:11:51
വിതുര ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്ന ശ്രീ. പ്രത്യുമ്ന പണിക്കരുടെ സമീപ വാസിയായ ശ്രീ. സാംബശിവൻ വസ്തു അതിരിനോട് ചേർത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിച്ചതായും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായും ഹിയറിംഗിൽ ആരോപിച്ചു. ടി സ്ഥലം നേരിട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് വിതുര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-06-03 12:59:44
പരാതിക്കാരനായ ശ്രീ പ്രത്യുമ്ന പണിക്കർ താമസിക്കുന്ന ശ്രീ രഞ്ജിത്ത് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ചുറ്റുമതിലിനോട് ചേർത്ത് എതിർ കക്ഷിയായ ശ്രീ സാംബശിവൻ JCB ഉപയോഗിച്ച് മണ്ണിടിച്ചതിനാൽ മതിൽ പുനർനിർമ്മിച്ചതായും എന്നാൽ ടി മതിലിൻ്റെ പ്ലാസ്റ്ററിംഗിന് തടസ്സം നിൽക്കുന്നതായും വിതുര ഗ്രാമപഞ്ചായത്തിൽ പരാതി സമർപ്പിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തുകയും ടി മതിലിനോട് ചേർത്ത് താത്കാലിക ഷെഡ് എതിർ കക്ഷി നിർമ്മിച്ചതിനാൽ നോട്ടീസ് നൽകുകയും ചെയ്തു. അപ്രകാരം തന്നെ പരാതിക്കാരൻ്റെ കെട്ടിടത്തിന് മുൻവശത്ത് കാർപോർച്ചിൻ്റെ ഒരു വശം , 7 മീറ്റർ നീളവത്തിൽ എതിർ കക്ഷിയുടെ പുരയിട ത്തി നോട് ചേർന്നും 3.8 മീറ്റർ നീളത്തിൽ PWD റോഡിന് സമാന്തരമായും റോഡിലേക്ക് തള്ളി നിൽക്കുന്നതായും അസി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടി നിർമ്മാണം KPBR Rule 26(4) ടേബിൾ( 4) പ്രകാരം ചട്ടലംഘനമായതിനാൽ ആയത് നീക്കം ചെയ്യുന്നതിനും സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്. അദാലത്തിലെ നിർദ്ദേശപ്രകാരം സെക്രട്ടറി സ്ഥല പരിശോധന നടത്തി പ്രശ്നം പരിഹാരത്തിന് ശ്രമിച്ചുവെങ്കിലും ഇരു കക്ഷികളും തങ്ങളുടെ ചട്ടലംഘനങ്ങൾ മാറ്റുന്നതിന് തയ്യാറല്ലാതെ തയ്യാറില്ലാതെ വാശിയോടെ പ്രശ്നം രൂക്ഷമാകുന്ന തരത്തിൽ നിൽക്കുന്നതായി സെക്രട്ടറി അറിയിച്ചു. വ്യക്തി വൈരാഗ്യം മൂലമാണ് ഇരു കക്ഷികളും പരസ്പരം പഴിചാരി മുന്നോട്ട് പോകുന്നത്. ഇരു കക്ഷികളെയും വീണ്ടും ഹിയറിംഗിന് വിളിച്ച് പ്രസിഡൻ്റ്, വാർഡ് മെമ്പർ മെമ്പർ ഇവരുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇരു കക്ഷികളും അതിന് തയ്യാറായില്ലായെങ്കിൽ ഇരു കക്ഷികളുടെയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ചട്ട പ്രകാരം നീക്കം ചെയ്യുന്നതിനും തന്മൂലമുണ്ടാകുന്ന ചെലവ് RR നടപടി പ്രകാരം ഇരു കക്ഷികളിൽ നിന്നും ഈടാക്കുന്നതിനും വിതുര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി .