LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Tthilekkandy house, Chalad
Brief Description on Grievance:
Building noumber
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 12:48:01
തീരുമാനം : 8/2024 ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വീടിന് ഓക്കുപെന്‍സി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. സൂര്യകാന്തന്‍.ടി.കെ, തൈയിലെക്കണ്ടി ഹൗസ്, ചാലാട് (പി.ഒ) എന്നവര്‍ നവകേരള സദസ്സ്മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. പഞ്ചായത്തില്‍ ഓക്കുപെന്സിക്ക് അപേക്ഷ സമര്‍പ്പിച്ചതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അപേക്ഷകനോ, ബന്ധപ്പെട്ട ഫയല്‍ പഞ്ചായത്ത് അധികൃതരും ഹാജരാക്കുകയുണ്ടായില്ല. ആയതിനാല്‍ സൈറ്റ് സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-24 10:05:45
തീരുമാനം : 30/2024 ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവകേരള സദസ്സ്മുമ്പാകെ ശ്രീ. സൂര്യകന്തന്.ടി.കെ, ചാലാട് (പി.ഒ) എന്നവര്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉപജില്ലാ അദാലത്ത് സമിതി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ എന്നിവര്‍ സൈറ്റ് പരിശോധിച്ചു. 97.10 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് 02.07.2015 അപേക്ഷകന് പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. പെര്‍മ്മിറ്റിന്റെ കാലാവധി പുതുക്കുന്നതിന് 02/11/2021 നു അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. അനുമതിയില്‍ നിന്നും വ്യതിചലിച്ചിട്ടുള്ള നിര്‍മ്മാണമായതിനാല്‍ ചട്ടലംഘനങ്ങള്‍ പരിഹരിക്കുന്നതിന് 20/11/2021 നു കത്ത് നല്കിയിട്ടുള്ളതാണ്. അപാകതകള്‍ പരിഹരിക്കാത്തതിനാല്‍ പെര്‍മ്മിറ്റ് പുതുക്കി നല്കുകയുണ്ടായില്ല. സൈറ്റ് പരിശോധനയില്‍ നിലവില്‍ ലംഘനങ്ങള്‍ ഉള്ളതായി ബോധ്യപ്പെട്ടു. ആയതിനാല്‍ സ്ഥിരനമ്പര്‍ അനുവദിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് സമിതി വിലയിരുത്തി. അപേക്ഷകന് താല്പ്പര്യമുള്ളപക്ഷം താല്‍ക്കാലിക നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 09/02/2024 ലെ സ.ഉ.(പി) നമ്പര്‍ 21/2024/എല്‍എസ്ജിഡി പ്രകാരമുള്ള 2024 ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവല്‍ക്കരണം)ചട്ടങ്ങള്‍ പ്രകാരം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷകന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും അദാലത്ത് സമിതി നിരീക്ഷിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-03-20 14:27:49
directed to the applicant to submit application as per Keraala Panchayat Building (regularization to unauthorized constructions of buildings) rules 2024