LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kamaraj Nadar Smarak Mandir, Kamaraj Nagar, Kanakkulam, Uchakkada P.O.
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ലായെന്ന പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2024-03-15 11:49:34
ബഹു:കേരള ഹൈക്കോടതിയുടെ IA 1/2019 IN RSA NO.262/2007(F) dtd.19/12/2019 ഉത്തരവ് പ്രകാരം ടി സര്‍വ്വേ നമ്പരിലെ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും തടഞ്ഞ് ഉത്തരവ് നിലവിലുള്ളതായും, KBPR പാലിക്കാതെയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും സെക്രട്ടറി അറിയിച്ചു. ടി കെട്ടിടത്തിന്റെ മുന്‍വശം 3 മീറ്റര്‍ പാലിക്കേണ്ടതിന് പകരം ബാല്‍ക്കണി തള്ളല്‍ ഉള്ളതിനാല്‍ 2.13 മീറ്റര്‍ അകലം മാത്രമേയുള്ളൂ. ടി കെട്ടിടത്തിന്റെ ഒരു വശത്ത് (കിഴക്ക് വശം) 1 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്ളതിനാല്‍ ടി ഭാഗത്ത് 1.5 മീറ്റര്‍ സെറ്റ്ബാക്ക് പാലിക്കേണ്ടതിന് പകരം അതിരിനോട് ചേര്‍ത്ത് ബാല്‍ക്കണി നിര്‍മ്മിച്ചിരിക്കുന്നു. ടി കെട്ടിടത്തിന്റെ ബാക്ക്സൈഡ് 1 മീറ്റര്‍ സെറ്റ്ബാക്ക് പാലിക്കേണ്ടതിനു പകരം അതിരിനോട് ചേര്‍ത്തും നിര്‍മ്മാണം നടത്തിയിരിക്കുന്നു. കൂടാതെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍, Rainwater system, Handicapped ramp, Sanitation സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടില്ല. KPBR 2019 Rule 26 Table4, Rule 29, Rule 72(2), Rule 42(3), Rule 34(1) എന്നീ ചട്ടങ്ങളുടെ ലംഘനമായതിനാലാണ് ടി കെട്ടിടത്തിന് നിയമാനുസൃതം കെട്ടിട നമ്പര്‍ അനുവദിക്കാന്‍ കഴിയാത്തത്. ആയതിനാല്‍ കേസിന്റെ അന്തിമ വിധി വന്ന് തീര്‍പ്പാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് റഗുലറൈസേഷന് ചട്ടപ്രകാരം 2024 ഫെബ്രുവരി 9 -ാം തീയതി എസ്.ആര്.ഒ നമ്പര്‍ 168/2024, സ.ഉ.(പി)നം. 21/2024/തസ്വഭവ പ്രകാരം അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് ഈ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് കാരോട് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഈ വിഷയം കക്ഷിയെ അറിയിച്ച് സ്ഥിരഅദാലത്ത് സമിതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-06-15 16:25:27