LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuzhikanniyil, Thazuhvamkunnu PO ,Kalloorkad, Ernakulam, Kerala, 686 668
Brief Description on Grievance:
PW4BA61/21/22
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-31 14:43:29
തൊടുപുഴ മുന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളതും ആയത് ലഭ്യമായിട്ടില്ലാത്തതുമാണ്. കൂടാതെ പരാതിയിന്മേല് സ്ഥല പരിശോധന ആവശ്യമാണെന്നും കാണുന്നു. ആയതിനാല്‍ ടി പരാതി അടുത്ത അദാലത്ത് സമിതിയില്‍ പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-28 12:45:44
തൊടുപുഴ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 159/9-5-1 ല്‍ പെട്ട 0.42 ആര് സ്ഥലത്ത് VI/375 നമ്പര്‍ കെട്ടിടത്തിന് മുകളില്‍ പണിതിട്ടുള്ള ഒരു നിലയ്ക്ക് നമ്പര്‍ അനുവദിക്കണം എന്ന് കാണിച്ച് ശ്രീ. സിജു മാത്യു, കുഴികണ്ണിയില്‍, തഴുവാംകുന്ന് പി.ഒ., കലൂര്‍കാട് എന്നയാള്‍ നല്കിയ പരാതിയിന്മേല് സ്ഥലപരിശോധന നടത്തിയിട്ടുള്ളതാണ്. സ്ഥലപരിശോധന പരാതിക്കാരന്റെ കെട്ടിടം പഴയതും ശോചനീയ അവസ്ഥയിലുമായതിനെ തുടര്‍ന്ന് മേല്‍ക്കൂര replace ചെയ്യുന്നതിനായി നിലവില്‍ തട്ടിട്ടതും ഓട് മേഞ്ഞതുമായ മേല്‍ക്കൂര പൊളിച്ച്, തട്ട് ഭാഗം തടിയുടെ മേല്‍ കോണ്‍ക്രീറ്റ് സ്ലാബ് വാര്‍ക്കുകയും, ഉയരം കൂട്ടി ഷീറ്റ് മേയുകയും ചെയ്തു. കൂടാതെ മുന്‍ഭാഗം നിലവിലെ നിരപ്പില്‍ നിന്നും പുറത്തേയ്ക്കുതള്ളി ACP ഷീറ്റ് കെട്ടിയിട്ടുള്ളതാണ്. ടി ഭാഗം ഉപയോഗയോഗ്യമാക്കിയതിനാല്, 6/375 എന്ന റെഗുലര്‍ നമ്പര്‍ മാറ്റി നഗരസഭയില്‍ നിന്നും UA നമ്പര്‍ നല്‍കുകയും നിലവില്‍ 6/1003/A(UA) എന്ന നമ്പരാണ് കെട്ടിടത്തിനുള്ളത്. സ്ഥലപരിശോധന നടത്തിയതില്‍ കെട്ടിടത്തിന് 2 നിലകള്‍ ഉള്ളതായും 2 വശങ്ങളും റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതായും കാണപ്പെട്ടു. ഒന്നാം നിലയുടെ മുന്‍ഭാഗത്ത്, GF ന്റെ ലെവലില്‍ നിന്നും പുറത്തേയ്ക്ക് തള്ളി ACP work ചെയ്തിട്ടുള്ളതാണ്. GF – 7.8 x 4.24 = 33.07m2 (FF – ഇതേ അളവുകള്‍) ഒന്നാം നിലയുടെ ഉയരം – side ഭിത്തി - 2.25m Ridge - 3.21 Average – 2.25 + 3.21/2 = 2.75m മുറിയുടെ പിന്‍ഭാഗത്തെ ഭിത്തിയുടെ സമീപത്തായി കുത്തനെയുള്ള ഇരുമ്പ് stair (hand rail ഇല്ല) കൊടുത്ത്, ഒന്നാം നിലയിലേയ്ക്ക് access നല്കിയിരിക്കുന്നു. ഒന്നാം നിലയില്‍ ഒരു toilet നായി സ്ഥലം വേര്‍തിരിച്ചിട്ടിട്ടുണ്ട് . നിര്‍മ്മാണം തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. ഒന്നാം നിലയുടെ ഭിത്തി എല്ലാവശങ്ങളിലും GF –ലെ ഭിത്തിയുടെ അതേ level തന്നെയാണ്. Temporary construction ആയ ACP Sheet നിര്‍മ്മാണം പുറത്തേയ്ക്ക് തള്ളിയിട്ടുണ്ട്. ആയത് പൊളിച്ചുകളയുന്നതിന് അപേക്ഷകന് സമ്മതിച്ചിട്ടുണ്ട്. വശങ്ങളിലെ തുറസ്സായ സ്ഥലം:- തറനിരപ്പുനിലയുടെ - മുന്‍വശം – 90cm(from road boundary)(നിലവില്‍ ഓടയുടെ slab ന്റെ edge –ല്‍ നിന്നും) പിന്‍വശം – 60cm Side 1 - കെട്ടിടം ചേര്ത്തുപണിതിരിക്കുന്നു. Side 2 - 0 Set back (മുനിസിപ്പല്‍ റോഡ്) 2005 –ലെ 4284 നമ്പര്‍ ആധാരപ്രകാരം ടി വശം തൊണ്ടുവഴി എന്നാണ് കാണുന്നത്. അപേക്ഷകന് കാണിച്ചുതന്നതനുസരിച്ച് ടിയാളുടെ കെട്ടിടത്തിന്റെ side 90cm ഉണ്ടായിരുന്നതായും ടി ഭാഗം ഉള്‍പ്പെടുത്തി മുനിസിപ്പല്‍ റോഡ് (നിലവില്‍ റോഡിന്റെ തുടക്കത്തില്‍ 1.85m ഉം പിന്നീട് വീതി കൂടുന്നതായും കാണുന്നു)കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതായി സ്ഥലസന്ദര്ശന സമയത്ത് പരാതിക്കാരന് അറിയിച്ചു. രേഖകള്‍ പരിശോധിച്ചതില്‍ 1963 ലെ ഭാഗപത്രപ്രകാരം (Document No. 1778/1963) ടി കെട്ടിടം കൈമാറ്റം ചെയ്തിട്ടുള്ളതും, അന്നുവാങ്ങിയ ആളുടെ പക്കല്‍ നിന്നും വേണു എന്നയാള്‍ കെട്ടിടം വാങ്ങുകയും പിന്നീട് 2005 –ല്‍ നിലവിലെ ഉടമസ്ഥനായ ശ്രീ. സിജു മാത്യു വാങ്ങുകയും ചെയ്തു. ഇതനുസരിച്ച് കണക്കാക്കുമ്പോള്‍ ടി കെട്ടിടത്തിന് 60 വര്ഷത്തിനുമേല് പഴക്കമുള്ളതായി കാണുന്നു. ഈ സാഹചര്യത്തില്‍, നിര്‍മ്മാണത്തിന്റെ ഒന്നാം നിലയുടെ ഭിത്തി GF ന്റെ അതേ ലെവലില്‍ തന്നെ ആയതിനാലും കെട്ടിടം 2000 മാര്‍ച്ചിനു മുന്‍പ് പൂര്ത്തിയായിട്ടുള്ളതിനാലും അദ്ധ്യായം 13 ചട്ടം 72 ബാധകമാക്കാവുന്നതാണ്. എന്നാല്‍ ആയതിന് ടി ചട്ടം 2 മുതല്‍ 10 വരെയുള്ള ഉപചട്ടങ്ങള്‍ പാലിച്ചിരിക്കേണ്ടതാണ്. ഇവിടെ തറനിരപ്പുനിലയുടെ മുകളില്‍ ഒന്നാം നിലയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടി ചട്ടത്തിന്റെ proviso പ്രകാരം ഉടമസ്ഥന് ഭാവിയില്‍ ഉണ്ടാകുന്ന റോഡ് widening –ന് സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍, compensation ന് അനുമതി ഇല്ലാത്തതാണ്. കൂടാതെ structural stability ഉടമസ്ഥന് ഉറപ്പാക്കേണ്ടതാണ്. ഉപചട്ടം 2 മുതല്‍ 10 വരെയുള്ള പരിശോധനയില്‍:- (2) KMBR ചട്ടം 22(5) table(2) പ്രകാരം വൈദ്യുത കമ്പിയില്‍ നിന്നും പാലിച്ചിരിക്കേണ്ട അകലം പാലിച്ചിട്ടുണ്ട്. (3)ബാധകമല്ല (4)റോഡിനോട് ചേര്‍ന്നുള്ള വശങ്ങളില്, ഭൂനിരപ്പുനിലക്ക് അതിരില്‍ നിന്നുമുള്ള അകലം തന്നെയാണ് ഒന്നാം നിലയ്ക്കും അതിരില്നിന്നുമുള്ളത്. (5)കച്ചവട ആവശ്യത്തിനുള്ള കെട്ടിടത്തിന്റെ പിന്‍വശം ഉള്‍പ്പെടെയുള്ള വശങ്ങളില് എല്ലാ പ്ലോട്ടുകളുടെ അതിരില്‍ നിന്നും ശരാശരി 60cm തുറസ്സായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ കെട്ടിടത്തിന്റെ ഒരു വശം പ്ലോട്ട് അതിരിനോട് ചേര്‍ന്നിരിക്കുന്നതാണ്. ടി വശത്തുള്ള കെട്ടിട ഉടമസ്ഥന്റെ സമ്മതപത്രം ലഭ്യമായിട്ടില്ലാത്തതാണ്. ആയത് ലഭ്യമാക്കുന്നതാണെന്ന് അപേക്ഷകന് അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മറുവശം നിലവില്‍ മുനിസിപ്പല്‍ റോഡാണ്. ടി ഭാഗം ടിയാളുടെ ആധാരത്തില്‍ തൊണ്ടുവഴി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകന് കാണിച്ചുതന്നതനുസരിച്ച് ടിയാളുടെ കെട്ടിടത്തിന്റെ സൈഡ് 90cm ഉണ്ടായിരുന്നതായും ടി ഭാഗം ഉള്‍പ്പെടുത്തി മുനിസിപ്പല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതാണെന്നും സ്ഥലസന്ദര്ശന സമയത്ത് പരാതിക്കാരന് അറിയിച്ചു. ആധാരപ്രകാരം ഉണ്ടായിരുന്ന 42m2 സ്ഥലം ഇപ്പോള്‍ സ്ഥലത്ത് ലഭ്യമല്ല. ഇപ്പോള്‍ 35m2 സ്ഥലം മാത്രമാണ് ടിയാളുടെ വകയായി കാണുന്നത്. ബാക്കി സ്ഥലം റോഡ് നിര്‍മ്മാണം മൂലം നഷ്ടപ്പെട്ടതാണെന്ന് കാണുന്നു. എന്നാല്‍ ആയതിന് രേഖകള്‍ നിലവിലില്ല. (6)ബാധകമല്ല (7)അനുവദനീയ പരമാവധി വ്യാപ്തി, തറനിരപ്പിന്റെ അനുവദനീയമായ വ്യാപ്തി ആയിരിക്കണം. ഇവിടെ coverage - 33.07/35 = 95% (ഇപ്പോള്‍ ലഭ്യമായ പ്ലോട്ട് ഏരിയ 35m2) 2005 –ലെ ആധാരപ്രകാരം – 33.07/42 = 78% എന്നാല്‍ അനുവദനീയ വ്യാപ്തി = 65% KMBR 2019 ചട്ടം 27 പ്രകാരം ചട്ടലംഘനം ഉള്ളതായി കാണുന്നു. (8)പരമാവധി FSI - 3.00 (As per KMBR ചട്ടം 27) നിലവിലെ FSI - 33.07 x 2/35 = 1.88 ചട്ട ലംഘനം ഇല്ല. (9)Parking – ആകെ വിസ്തൃതി - 33.07 x 2m2 = 66.14m2 (90m2 –നേക്കാള്‍ കുറവായതിനാല്‍ പാര്‍ക്കിംഗ് ആവശ്യമില്ല.) (10)വശങ്ങളില് Window, Door തുടങ്ങി തുറക്കലുകള്‍ നല്‍കിയിട്ടില്ല. ഇവിടെ 72(7) –ന്റെ ലംഘനം ഉള്ളതായി കാണുന്നു. എന്നാല്‍ കെട്ടിടനിര്‍മ്മാണം നടക്കുന്ന സമയത്ത്, 1963 –നു മുന്‍പ് കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നിലവിലില്ലായിരുന്നു. കൂടാതെ ടി സമയത്ത് കെട്ടിടത്തിന്റെ മുന്‍ഭാഗത്തുള്ള SH-08 ന്റെ തൊടുപുഴ – മൂവാറ്റുപുഴ റോഡ് widening നടന്നിട്ടില്ലായിരുന്നു. ടി റോഡ് widening സമയത്ത് ആയതിനുവേണ്ടി കെട്ടിടത്തിന്റെ മുന്‍വശത്തുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ആയതിനുരേഖകള് ഒന്നും ലഭ്യമല്ല. തീരുമാനം അദ്ധ്യായം 13 –ലെ വ്യവസ്ഥക്കനുസൃതമായി 2000 നു മുന്‍പ് പണി തീര്‍ന്ന കെട്ടിടത്തിന്റെ മുകളില്‍ ഒന്നാം നില പണിയുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിനായി പാലിക്കേണ്ട ചട്ടങ്ങളില്‍ ചട്ടം 72(7) ലംഘനം കാണുന്നുണ്ടെങ്കിലും, വശങ്ങളിലുള്ള റോഡുകളുടെ നിര്‍മ്മാണത്തിനും വീതികൂട്ടുന്നതിനും ടി കെട്ടിടത്തിന്റെ 2 വശങ്ങളിലുമുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്തിട്ടുള്ളതായി മനസ്സിലാകുന്നതിനാലും, ടി ചട്ടത്തില്‍ ഇളവുകള്‍ നല്കാന് സമിതിക്ക് അവകാശമില്ലാത്തതിനാലും, ഈ ചട്ടത്തില്‍ ഇളവുകള്‍ നല്കി ഒന്നാം നില ക്രമവത്ക്കരിച്ച് നമ്പര്‍ നല്‍കുന്നതിനുള്ള അനുമതിക്കായി പരാതി ജില്ലാതല സമിതിക്ക് ശുപാര്‍ശ ചെയ്യുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Interim Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-07 12:16:10
ടി കെട്ടിടത്തിൻ്റെ നിലവിലുള്ള ചട്ടലംഘനം പരിഹരിച്ച് പുതിയ പ്ലാൻ മുൻസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിക്കുവാൻ അപേക്ഷകനെ അറിയിക്കുകയും ആയത് പ്രകാരം ടി കെട്ടിടം റെഗുലറൈസ് ചെയ്ത് നൽകുവാൻ തൊടുപുഴ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.