LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vattankandathil Thodupuzha
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-31 12:37:04
ഇതേ പരാതി തന്നെ (പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല എന്ന് കാണിച്ച്) പരാതിക്കാരന് ഉപജില്ലാ അദാലത്ത് സമിതി ഒന്ന് മുന്‍പാകെ 2023 ഒക്ടോബര്‍ മാസം നല്കിയിട്ടുള്ളതും ടി പരാതിന്മേല് സ്ഥല പരിശോധന നടത്തി 24/11/2023 ല്‍ സമിതി അന്തിമ തീരുമാനം എടുത്തിട്ടുള്ളതുമാണ്. ടി തീരുമാനത്തില്‍ പരാതിക്ക് അടിസ്ഥാനമായ കെട്ടിടത്തിന് മുന്‍ഭാഗത്ത് കൂടി കടന്നുപോകുന്ന തൊടുപുഴ കൂത്താട്ടുകുളം PWD റോഡിന്റെ വീതി ലഭ്യമല്ലാത്തതിനാല്‍ ആയത് റവന്യൂ വകുപ്പില്‍ നിന്നും രേഖാമൂലം ലഭ്യമാക്കി ആയതിന്റെ അടിസ്ഥാനത്തില്‍ റോഡ് അരികില്‍ നിന്നും കെട്ടിടത്തിന്റെ മുന്‍വശത്തുള്ള ദൂരം പരിശോധിച്ച് റിപ്പോര്‍ട്ടും ചാക്കോച്ചന് ഉലഹന്നാന്റെ പരാതിയും വീണ്ടും അദാലത്ത് സമിതി കണ്‍വീനറുടെ ലോഗിനിലേക്ക് അയക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ കൂത്താട്ടുകുളം PWD റോഡിന്റെ വീതി ലഭ്യമാക്കണമെന്ന് കാണിച്ച് മണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 30/11/2023 ല്‍ SE 3-4427/2023 നമ്പര്‍ കത്ത് പ്രകാരം തൊടുപുഴ താലൂക്ക് സര്വ്വയര്ക്കും PWD അസിസ്റ്റന്റ് എഞ്ചിനീയര്‍ തൊടുപുഴക്കും കത്ത് നല്‍കിയിരുന്നു. താലൂക്ക് സര്‍വ്വയര്‍ ടി കത്തിന് മറുപടി നല്‍കിയിട്ടില്ലാത്തതാണ്. PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 20/12/2023 ല്‍ സെക്രട്ടറിക്ക് നല്കിയ മറുപടിയില്‍ ടി റോഡിന്റെ ടി ഭാഗത്തെ ശരാശരി വീതി Asset Register പ്രകാരം Shoulder ഉള്‍പ്പെടെ 10.70 മീറ്റര്‍ ആണ് എന്നും എന്നിരുന്നാലും ടി റോഡിന്റെ പല ഭാഗങ്ങളിലും പുറംമ്പോക്ക് ഭൂമി ഉള്ളതിനാലും, കൈയേറ്റങ്ങള്‍ സംശയിക്കുന്നതിനാലും റവന്യൂ (LA) തഹസില്‍ദാറിന്റെ ഓഫീസില്‍ നിന്നും വ്യക്തമായ അളവ് സംബന്ധിച്ച് റിപ്പോര്‍ട്ട് വാങ്ങിച്ചതിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടതുള്ളൂ എന്ന് അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ താലൂക്ക് സര്വ്വയറില് നിന്നും റോഡിന്റെ വീതി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ആയത് ലഭ്യമാക്കുന്നതിന് 08/01/2024 ല്‍ സെക്രട്ടറി വീണ്ടും താലൂക്ക് സര്‍വ്വയര്‍ക്ക് കത്ത് നല്കി എങ്കിലും ആയത് നാളിതുവരെ ലഭിക്കാത്തതുമൂലം ടി പരാതിയിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതാണ്. തീരുമാനം മേല്‍ സാഹചര്യത്തില്‍ റോഡിന്റെ വീതി സംബന്ധിച്ച് സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കാത്ത താലൂക്ക് സര്‍വ്വയര്‍ക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്യുന്നതിനും പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും ടി പരാതി ജില്ലാ തല അദാലത്ത് സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Attachment - Sub District Escalated:
Interim Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-07 12:22:26
ഗ്രാമപഞ്ചായത്ത് 28.12.2023 തീയതിയിൽ 400574/BRRL01/GPO/2023/5016 പ്രകാരം നൽകിയിട്ടുള്ള അപാകതകൾ പരിഹരിച്ച് അപേക്ഷ അപേക്ഷകൻ സമർപ്പിക്കുകയും ആയത് പ്രകാരം പഞ്ചായത്ത് പരിശോധിച്ച് നിയമവിധേയമായി ടി കെട്ടിടം റെഗുലറൈസ് ചെയ്തു നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു