LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parvathi Mandiram, TC 41/41 Parvathi Manidram manacaud, Trivandrum
Brief Description on Grievance:
ബഹുമാനപ്പെട്ട തിരുവനന്തപുരം നഗരസഭ സെക്രട്ടറി മുൻപാകെ ബോധിപ്പിക്കുന്ന പരാതി പരാതിക്കാരൻ : വി.കെ.ഹേമചന്ദ്രൻ ടി.സി.41/41, പാർവതി മന്ദിരം മണക്കാട്, മണക്കാട് .പി.ഓ തിരുവനന്തപുരം - 695009 ഫോൺ - 7907888464 സൂചന : താലൂക്കു അദാലത്തിൽ നൽകിയ പരാതി DOCKET TVM/0206/S/830 തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വട്ടിയൂർക്കാവ് സോണൽഓഫീസിൽ കീഴിൽ വരുന്ന കൊടുങ്ങാനൂർ വാർഡിൽ വട്ടിയൂർക്കാവ് വില്ലേജിൽ കുണ്ടമൺഭാഗത്തു ഞാൻ കരം അടച്ചു അനുഭവിച്ചുവരുന്ന 03.780 cent സ്ഥലത്തു നഗരസഭ അനുമതിയോടുകൂടി പണിത കെട്ടിടത്തിന് നമ്പർ ലഭിക്കുന്നത് സംബന്ധിച്ചുള്ള പരാതി കേരള സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തിൽ സമർപ്പിച്ചിട്ടുള്ളതാകുന്നു. കേരളസർക്കാർ നടത്തിയ താലൂക്കു അദാലത്തിൽ ഞാൻ കെട്ടിട നമ്പർ ലഭിക്കുന്നതിന് നൽകിയ ടി പരാതിയിന്മേലുള്ള റിപ്പോർട്ട് അദാലത്തു സമിതി മുൻപാകെ സമർപ്പിച്ചിട്ടില്ല എന്ന് ഞാൻ മനസിലാക്കുന്നു. അദാലത്തിന്റെ നടപടിക്രമങ്ങളെ കുറിച്ച് അറിയുവാൻ നിരവധി തവണ ബന്ധപ്പെട്ട സോണൽ ഓഫീസിൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ പ്രവർത്തിച്ചിരുന്നില്ല. നഗരസഭാ ഓഫീസിൽ ബന്ധപെട്ടങ്കിലും വ്യകതമായ വിവരം നൽകുവാൻ അവരും തയാറായില്ല. 2023 മെയ് മാസം രണ്ടാം തീയതി നടന്ന അദാലത്തിൽ ഞാൻ ഹാജരായിരുന്നതും ഹെൽപ് ഡെസ്കിൽ എന്റെ അപേക്ഷ സംബന്ധിച്ച് വിവരം തിരക്കിയപ്പോൾ “നിങ്ങളുടെ ഫയൽ വന്നിട്ടില്ല” എന്ന് അവർ പറയുകയും “നിങ്ങൾ ഇവിടെനിന്നിട്ടു കാര്യം ഇല്ല” എന്നും ഫയൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഓഫീസിൽ തിരക്കിയാൽ മതിയെന്നുള്ള ഉദ്യോഗസ്ഥരുടെ നിർദേശം പ്രകാരം ഉച്ചവരെ അവിടെ നിന്നതിനുശേഷം ഞാൻ മടങ്ങിപോയിട്ടുള്ളതുമാകുന്നു. ബഹുമാനപെട്ട തിരുവനതപുരം ജില്ലാ കളക്ടർ ടി അദാലത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചതിൽ ഞാൻ അദാലത്തിൽ ഫയൽ വിവരം തിരക്കാൻ കാത്തുനിൽക്കുന്ന ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. ടി ചിത്രത്തിന്റെ കോപ്പി ഇതോടൊപ്പം ഹാജരാക്കുന്നു. എന്നാൽ ഞാൻ അനേഷിച്ചതിൽ നിന്നും എന്റെ കെട്ടിടത്തിനു സമാനമായ രീതിയിലുള്ള കെട്ടിടവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഫയലുകൾ അദാലത്തിൽ കൊണ്ടുവന്നിരുന്നതായും ചട്ടലംഘനമുള്ള ഭാഗം റോഡ് വികസനം വരുമ്പോൾ കെട്ടിട ഉടമ സ്വന്തം ചിലവിൽ ഇടിച്ചു മാറ്റി നൽകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ടി ഫയലുകൾ തീർപ്പാക്കി കെട്ടിട നമ്പർ അനുവദിച്ചതായും അറിയുവാൻ കഴിഞ്ഞു. എന്നാൽ എന്റെ ഫയൽ അദാലത്തു സമിതി മുൻപാകെ സമർപ്പിക്കാത്തതുമൂലം ആയതിൽ നാളിതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ചട്ടലംഘനമുള്ള ഭാഗം റോഡ് വികസനം വരുമ്പോൾ സ്വന്തം ചിലവിൽ ഇടിച്ചു മാറ്റി നല്കാമെന്നുള്ള ഉറപ്പു രേഖാമൂലം നൽകാൻ ഞാൻ തയ്യാറായിട്ടുള്ളതും ആയതു അപേക്ഷയിൽ ഞാൻ പറഞ്ഞിട്ടുള്ളതാണ്. സമാനരീതിയിൽ ഉള്ള എല്ലാപരാതികളും പരിഗണനക്ക് നൽകുകയും എന്റെ പരാതി മാത്രം അദാലത്ത് സമിതി മുമ്പാകെ പരിഗണനക്ക് നൽകാത്തത് തികച്ചും നീതി നിഷേധമാണ്. എന്റെ ഫയൽ സ്റ്റാറ്റസ് അന്വേഷിച്ചതിൽ അദാലത്തിലേക്കുള്ള ഓവർസിയറിന്റെ റിപ്പോർട്ട് ഫയലിൽ ഉൾപെടുത്തിയിട്ടുള്ളതും ആയതിന്റെ പകർപ്പ് ഓഫീസിൽ നിന്നും ലഭിച്ചു. ആയതിന്റെ പകർപ്പ് ഇതോടൊപ്പം ഹാജരാക്കുന്നു. അനുകൂലമായ റിപ്പോർട്ട് ഉണ്ടായിട്ടുപോലും എന്റെ ഫയൽ അദാലത്തിൽ പരിഗണിക്കുവാൻ വയ്ക്കാത്തതു തീർത്തും നീതി നിഷേധമാണ് . ആയതിനാൽ എന്റെ പരാതിയും ഓവർസിയറുടെ റിപ്പോർട്ടും പരിഗണിച്ചു സമാന പരാതികൾ പരിഹരിച്ചതുപോലെ എന്റെ കെട്ടിടത്തിനും നമ്പർ അനുവദിക്കുന്നതിനുവേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 25.05.2023 വിനയപൂർവം വി.കെ.ഹേമചന്ദ്രൻ
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 3
Updated on 2023-07-07 14:19:02
REGULARISATION APPLICATION OF THIS BUILDING HAS BEEN REJECTED BY DTP VIDE ORDER.NUMBER TCPTVM/735/2022-D DATED6/7/2022,PRIMARILY ON GROUNDS OF VIOLATIONS REGARDING MASTER PLAN AND SECTION 383A OF THE KERALA MUNICIPALITY ACT 1994.HENCE REGULARISATION IS NOT POSSIBLE.
Attachment - District Final Advice: