LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shibin Cottage, Chathanpara, Manamboor- 695611
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമായിട്ടില്ലായെന്ന പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-28 10:39:34
പരാതി സംബന്ധിച്ച് സ്ഥല പരിശോധന നടത്തി അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-08 11:43:12
ശ്രീ. എം എൻ നസീർ , ഷിബിൻ കോട്ടേജ്, ചാത്തൻപാറ, മണമ്പൂർ എന്നയാൾ തൻറെ നിലവിലുള്ള വ്യവസായ സ്ഥാപനത്തോട് ചേർന്ന് മറ്റൊരു കെട്ടിടം നിർമ്മിക്കുന്നതിന് പെർമിറ്റ് ലഭിക്കുന്നതിനായി മണമ്പൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും ആയത് നൽകുന്നില്ല എന്ന് കാണിച്ച് നൽകിയ പരാതി പരിശോധിക്കുന്ന താനായി പെർമനന്റെ അദാലത്ത് സമിതി അംഗങ്ങൾ 19/ 1 /2 024 ൽ സൈറ്റ് സന്ദർശിക്കുകയുണ്ടായി. മണമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ ,ഓവർസിയർ, പരാതി നൽകിയ ശ്രീ. എം.എൻ നസീർ എന്നിവർ പരിശോധന സമയത്ത് സൈറ്റിൽ ഉണ്ടായിരുന്നു. സൈറ്റിൽ നിലവിലുള്ള കെട്ടിടങ്ങളിൽ അനധികൃതമായി കൂട്ടിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ ഉണ്ടെന്നും ആയത് പൊളിച്ചു മാറ്റുകയും പ്ലാനിലെ അപാകതകൾ പരിഹരിച്ച് റിവൈസ്ഡ് പ്ലാൻ സമർപ്പിക്കുകയും ചെയ്താൽ മാത്രമേ പുതിയ കെട്ടിടത്തിന് പെർമിറ്റ് നൽകാൻ കഴിയുകയുള്ളൂ എന്ന് അപേക്ഷകനെ അറിയിച്ചിരുന്നതായും എന്നാൽ ആയത് പരിഹരിച്ച് പ്ലാൻ നൽകാത്തതിനാലാണ് പെർമിറ്റ് നൽകാൻ കഴിയാത്തതെന്നും സെക്രട്ടറിയും അസിസ്റ്റൻറ് എൻജിനീയറും അറിയിച്ചു. സൈറ്റ് പരിശോധനയിൽ നിലവിലുള്ള കെട്ടിടത്തിന്റെ മുൻവശത്ത് നാഷണൽ ഹൈവേയോട് ചേർന്നുള്ള ഭാഗത്ത് പഞ്ചായത്ത് രാജ് ആക്ട് 220 ബി സെക്ഷൻ്റെ ലംഘനം ഉള്ളതായി കാണപ്പെട്ടു. മാത്രവുമല്ല പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിലേക്ക് പോകുന്നതിനുള്ള ആക്സസ് നിയമാനുസൃതം ലഭ്യമാകില്ല എന്നും സമിതിക്ക് ബോധ്യപ്പെട്ടു. എന്നാൽ പുതിയതായി നടത്താൻ ഉദ്ദേശിക്കുന്ന നിർമ്മാണം പ്രത്യേക കെട്ടിടം ആക്കാതെ നിലവിലുള്ള കെട്ടിടത്തോട് യോജിപ്പിച്ച് ചെയ്യുകയാണെങ്കിൽ ആക്സസിന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ്. ആയതിന് നടപടി സ്വീകരിക്കണമെന്ന് ശ്രീ എം എൻ നസീറിനെ അറിയിച്ചു. കൂടാതെ സൈറ്റ് പരിശോധനയിൽ നിലവിലുള്ള ഇൻഡസ്ട്രിയൽ കെട്ടിടത്തിന്റെ അനുബന്ധമായി പുതിയൊരു sheet roofed കെട്ടിടം (store & machine room) പെർമിറ്റ് ഇല്ലാതെ plot അതിർത്തിയോട് ചേർത്ത് അനധികൃതമായി നിർമ്മാണം നടത്തിയതായി കാണുന്നു. ഈ കെട്ടിടത്തിന് നിയമാനുസൃതം ഉണ്ടായിരിക്കേണ്ട സെറ്റ് ബാക്ക് ഉള്ളതായി കാണുന്നില്ല. അപാകതകൾ പരിഹരിച്ച് പ്ലാൻ നൽകിയാൽ മാത്രമേ ശ്രീ. എം.എൻ. നസീറിന് പെർമിറ്റ് നൽകാൻ കഴിയുകയുള്ളൂ എന്ന് സമിതിക്ക് ബോധ്യമായി. ഈ വിവരങ്ങൾ പരാതിക്കാരനെ ധരിപ്പിച്ചു. ആയതിനാൽ അപാകതകൾ പരിഹരിച്ച് റിവൈസ്ഡ് പ്ലാൻ സമർപ്പിക്കാൻ ശ്രീ. എം.എൻ . നസീറിനെ രേഖാമൂലം അറിയിക്കുന്നതിന് മണമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി പരാതി തീർപ്പാക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-23 12:37:15
നിർദ്ദേശപ്രകാരം അപേക്ഷയിലെ അപാകത പരിഹരിക്കുന്നതിന് സെക്രട്ടറി അപേക്ഷകന് കത്ത് നൽകിയിട്ടുണ്ട്.