LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuniyil keloth, Koyilandi
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-01-17 11:44:57
ശ്രീമതി.ഗീത എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ കെട്ടിട നിര്മ്മാണനുമതിക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ സേവനം ലഭ്യമാക്കണമെന്നാണ് സൂചിപ്പിക്കുന്നത്. പരാതിയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം രണ്ട് കത്തുകള്‍ അപാകതകള്‍ അറിയിച്ച് ഗ്രാമ പഞ്ചായത്തില്‍ നിന്നും ലഭിച്ചതിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകയെ ഫോണിലൂടെ കേട്ടതില്‍ വീടിന്റെ പണി ആരംഭിച്ചതായി പറയുന്നു. ഈ സാഹചര്യത്തില്‍ ഫീല്‍ഡ് പരിശോധന നടത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 22
Updated on 2024-01-24 10:54:53
നിര്‍ദ്ദേശാനുസരണം കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ശ്രീമതി.ഗീത 31.12.20 തിയ്യതിയില്‍ കെട്ടിട നിര്‍മ്മാണ അപേക്ഷ സമര്‍പ്പിച്ചതായും ആയതില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതിന് 01.01.21 തിയ്യതിയില്‍ അറിയിപ്പ് നല്‍കിയതായും പുന:സമര്‍പ്പിച്ച ഡ്രോയിംഗില്‍ കളര്‍ സ്കീം പ്രകാരമുളള രേഖപ്പെടുത്തലുകള്‍ വരുത്താത്തതിനാല്‍ അറിയിപ്പ് നല്‍കിയതാണെന്നും ഫീല്‍ഡ് തല പരിശോധനയില്‍ കെട്ടിടത്തിന്റെ structural പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ആയത് തന്നിരിക്കുന്ന പ്നാന് പ്രകാരമാണ് നടത്തിയിട്ടുളളതെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ നടത്തിയിരിക്കുന്ന നിര്‍മ്മാണങ്ങള്‍ ചട്ട പ്രകാരം ആയതിനാല്‍ അപേക്ഷ പുന പരിശോധിച്ച് റഗുലറൈസേഷന് ഫീസ് അടവാക്കി പെര്‍മിറ്റ് നല്‍കാവുന്നതാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അദാലത്തില്‍ ശ്രീമതി.ഗീതക്ക് വേണ്ടി ടിയാരിയുടെ അച്ഛന് ഹാജരായി. മകള്‍ മരിച്ച പ്രയാസത്തിലായതിനാലും കോവിഡ് മൂലമുണ്ടായ പ്രയാസങ്ങള്‍ കാരണവുമാണ് ന്യൂനത അറിയിപ്പ് ലഭിച്ചിട്ടും ഗ്രാമ പഞ്ചായത്തില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതെന്നും ഇപ്പോള്‍ നവകേരള സദസ്സ് മുഖേന നിവേദനം നല്‍കുന്നതിന് അവസരം ലഭിച്ചതിനാലാണ് ഇത്തരത്തിലൊരു അപേക്ഷ സമര്‍പ്പിച്ചിട്ടുളളത് എന്നും ആയതില്‍ അനുകൂലമായ തീരുമാനമുണാവണം എന്നും അഭ്യര്‍ത്ഥിച്ചു. ഗ്രാമ പഞ്ചായത്തില്‍ നിന്നും അപേക്ഷകയുടെ ഫയലില്‍ നടപടകള്‍ സ്വീകരിച്ചതില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ല എന്ന് കാണുന്നു. 2019 ലെ കെ പി ബി ആര് ചട്ടം6(13) പ്രകാരം കളര്‍ സ്കീം സംബന്ധിച്ച രേഖപ്പെടുത്തലുകള്‍ ഡ്രോയിംഗില്‍ വരുത്തിയിട്ടില്ല എന്നതാണ്. ശ്രീമതി.ഗീത പരിഹരിക്കുന്നതിനായി അവശേഷിക്കുന്നത് എന്ന് ഗ്രാമ പഞ്ചായത്തില്‍ നിന്നും അവസാനമായി നല്കിയ അറിയിപ്പില്‍ നിന്നും വ്യക്തമാവുന്നത്.ആയത് പരിഹരിക്കാവുന്ന അപാകതകള്‍ മാത്രമാണ്. നിരന്തരമായി അറിയിപ്പ് നല്‍കിയിട്ടും അപേക്ഷക ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് അപാകതകള്‍ പരിഹരിക്കാതിരുന്നതിന് വ്യക്തമാക്കിയ കാരണങ്ങള്‍ അനുതാപര്ഹവും കലര്‍പ്പില്ലാത്തതുമാണ് എന്നും അദാലത്ത് വിലയിരുത്തുന്നു. നവകേരള സദസ്സിലൂടെ ലഭിച്ച അപേക്ഷ എന്ന നിലയില്‍ മേല്‍ പറഞ്ഞ സാഹചര്യങ്ങള്‍ വിലയിരുത്തി 31.12.20 തിയ്യതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 23
Updated on 2024-02-02 11:59:58
ബന്ധപ്പെട്ട ഫയലില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.