LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valiyakath, Eranhimangad, Mailadi, Nilambur
Brief Description on Grievance:
Navakerala Sadas - Getting house number reg
Receipt Number Received from Local Body:
Escalated made by MPM1 Sub District
Updated by Nifih S Haq, Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 00:04:08
പിതാവിന്റെ ഭൂമിയില്‍ നിയമാനുസൃതം നിര്‍മ്മാണ അനുമതി എടുത്ത് വീടിന്റെ പണി പൂര്‍ത്തീകരിക്കെ ചട്ടങ്ങള്‍ സംബന്ധിച്ചുള്ള അറിവില്ലായ്മ കാരണം ഗ്രാമപഞ്ചായത്തിന്റെ അറിവോടെയല്ലാതെ ഭൂമി തന്റെ പേര്‍ക്ക് രജിസ്ടര്‍ ചെയ്യുകയും ശേഷം പെര്‍മിറ്റ് ഉടമസ്ഥാവകാശം തന്റെ പേര്‍ക്ക് മാറ്റി ലഭിക്കുവാന്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പെര്മിറ്റു റദ്ദ് ആയത് കൊണ്ട് 45൦൦൦ രൂപ പിഴയുള്‍പ്പെടെ അടക്കണം എന്ന് മറുപടി ലഭിച്ചതായും പരാതിക്കാരന് ആവലാതി ബോധിപ്പിച്ചു. ആയത് സാധാരണക്കാരനായ ടിയാനെ ബാധിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഗ്രാമപഞ്ചായത്ത് എടുത്ത നടപടി നിയമ വിധേയമല്ല എന്ന് കരുതാനാകില്ല എന്ന് സമിതി നിരീക്ഷിക്കുന്നു. എങ്കിലും പരാതിക്കാരന്റെ നിസ്സഹായ അവസ്ഥ കണക്കിലെടുത്ത് ടി പരാതി ജില്ലാ തലത്തിലേക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:23:31
പിതാവിന്റെ ഭൂമിയില്‍ നിയമാനുസൃതം നിര്‍മ്മാണ അനുമതി എടുത്ത് വീടിന്റെ പണി പൂര്‍ത്തീകരിക്കെ ചട്ടങ്ങള്‍ സംബന്ധിച്ചുള്ള അറിവില്ലായ്മ കാരണം ഗ്രാമപഞ്ചായത്തിന്റെ അറിവോടെയല്ലാതെ ഭൂമി തന്റെ പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയും ശേഷം പെര്‍മിറ്റ് ഉടമസ്ഥാവകാശം തന്റെ പേര്‍ക്ക് മാറ്റി ലഭിക്കുവാന്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പെര്മിറ്റു റദ്ദ് ആയത് കൊണ്ട് 45000/- രൂപ പിഴയുള്‍പ്പെടെ അടക്കണം എന്ന് മറുപടി ലഭിച്ചതായും പരാതിക്കാരന് ബോധിപ്പിച്ചു. ആയത് സാധാരണക്കാരനായ ടിയാനെ ബാധിക്കുന്നതാണെന്ന് എന്നും ആയതിനാൽ പ്രസ്തുത ഫീസ് ഒഴിവാക്കി നൽകണമെന്നും ആണ് അപേക്ഷിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് എടുത്ത നടപടി നിയമ വിധേയമല്ല എന്ന് കരുതാനാകില്ല എന്ന് സമിതി നിരീക്ഷിക്കുന്നതായും, പരാതിക്കാരന്റെ നിസ്സഹായവസ്ഥ കണക്കിലെടുത്ത് ടി പരാതി ജില്ലാ തലത്തിലേക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നതായും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ചാലിയാർ ഗ്രാമപഞ്ചായത്ത് വാർഡ് 8 ൽ അകമ്പാടം വില്ലേജിൽ റീസർവ്വേ നം. 155/1-584 (പുരയിടം) സ്ഥലത്ത് (0.2834) മമ്മദ് മുതൽ പേർ, വലിയകത്ത് എന്നവർക്ക് A2-BA(12921)/22 DTD 20.04.2022 നമ്പരായി 217.29 ച.മീറ്ററിന് പെർമിറ്റ് അനുവദിച്ചിരുന്നു എന്നും, ടി സ്ഥലത്തിൽ 0.0647 ഹെക്ടർ സ്ഥലം മകനായ ശ്രീ.യാസ്സർ, വലിയകത്ത് എന്നവരുടെ പേരിലേക്ക് 2023 മാർച്ച് 10 ന് രജിസ്റ്റർ ചെയ്തതിനാൽ റൂൾ 19(5) പ്രകാരം നിലവിലുള്ള പെർമിറ്റ് അസാധു ആയിട്ടുണ്ട് എന്നും ശ്രീ.മമ്മദ് മുതൽ പേർ എന്നവരുടെ പേരിൽ അനുവദിച്ച പെർമിറ്റ് അസാധു ആയ വിവരം 22/06/2023 രേഖാമൂലം അറിയിച്ചിരുന്നത് ശ്രീ.മമ്മദ് എന്നവർ നേരിൽ കൈപ്പറ്റിയതായും, മേൽ വിഷയം സംബന്ധിച്ച് സ്ഥല പരിശോധനയിൽ നിർദ്ദിഷ്ട കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടതായും ആയത് പ്രകാരം ശ്രീ.യാസർ എന്നവർക്ക് ടിയാളുടെ സ്ഥലത്ത് നിർമ്മിച്ച കെട്ടിടം ക്രമവത്കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണ് എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ സമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. KPBR 2019 ചട്ടം 19( 1) പ്രകാരം കെട്ടിട നിർമ്മാണ പെർമിറ്റ് കൈവശമുള്ള ഓരോ വ്യക്തിയും നിർമ്മാണം പൂർണമായും നടപ്പിലാക്കാതിരിക്കുകയും ഒക്കുപൻസി സർട്ടിഫിക്കറ്റ് നേടാതിരിക്കുകയും, പെർമിറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും വസ്തു മുഴുവനായോ അല്ലെങ്കിൽ ഭാഗികമായോ കൈമാറ്റം ചെയ്യുകയാണെങ്കിൽ പെർമിറ്റും മറ്റെന്തെങ്കിലും, കൈമാറ്റം ചെയ്യപ്പെടേണ്ട ആളിന്റെ പേരും, വിലാസവും, പെർമിറ്റ് കൈമാറ്റത്തിന്റെ ഉദ്ദേശ്യവും സഹിതം സെക്രട്ടറിയെ അറിയിക്കേണ്ടതാണ് . ചട്ടം 19(2) പ്രകാരം കൈമാറ്റം ചെയ്യുന്ന വ്യക്തിയിൽ നിന്ന് ഏതെങ്കിലും വസ്തുവിനോട് കൂടി വികസന പെർമിറ്റോ കെട്ടിടനിർമാണ പെർമിറ്റോ കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത കൈമാറ്റം ചെയ്ത് കിട്ടിയ വ്യക്തി നിർമ്മാണം ആരംഭിക്കുന്നതിന് അല്ലെങ്കിൽ തുടരുന്നതിനുമുമ്പ് സെക്രട്ടറിയിൽ നിന്നും പെർമിറ്റ് നേടിയിരിക്കേണ്ടതാണ് എന്നും പറയുന്നു. ചട്ടം19 (3) പ്രകാരം നിർമ്മാണം ആരംഭിക്കുന്നതിനോ അല്ലെങ്കിൽ തുടരുന്നതിനോ വേണ്ടിയുള്ള അനുമതിക്കുള്ള അപേക്ഷ വെള്ള കടലാസിൽ ഉടമസ്ഥാവകാശവും കൈവശാവകാശവുമായി ബന്ധപെട്ട രേഖകളും ഫീസും ഉൾപ്പെടെ സമർപ്പിക്കേണ്ടതാണ് എന്ന് പറയുന്നു. ചട്ടം 19 (4) പ്രകാരം കൈമാറ്റം നിർമാണത്തെയോ വികസനത്തെയോ ഒരുതരത്തിലും മോശമായി ബാധിക്കുന്നില്ലെന്ന് സെക്രട്ടറിക്ക് ബോധ്യമായാൽ അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാനോ തുടരാനോ അനുവദിച്ചു കൊണ്ടുള്ള പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിനുള്ള രേഖാമൂലമുള്ള അനുമതി നൽകേണ്ടതാണെന്നും പറയുന്നു. ചട്ടം 19 (5) ൽ അംഗീകരിച്ച പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്ന പ്ലോട്ടിന്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വിൽക്കുകയോ ചെയ്താൽ നൽകിയ അനുമതി അസാധുവാകുന്നതാണ് എന്നും പറയുന്നു. മേൽ നിശ്കർഷിച്ചതായ ചട്ടങ്ങള്‍ യാതൊന്നും തന്നെ പരാതി കക്ഷി പാലിക്കാത്തതിനാൽ പ്രസ്തുത പെർമിറ്റ് അസാധുവാകും എന്നതിനാൽ സെക്രട്ടറിയുടെ നടപടി ശരിവെച്ച് തീരുമാനിച്ചു.